മസാസ എംബംഗേനി
ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ് മസാസ ലിൻഡിവെ എംബംഗേനി (ജനനം: 6 മാർച്ച് 1987). ജനപ്രിയ ടെലിവിഷൻ പരമ്പര സ്കാൻഡലിലെ തെംബേക്ക ഷെസി എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1]
മസാസ എംബംഗേനി | |
---|---|
ജനനം | മസാസ ലിൻഡിവെ എംബംഗേനി മാർച്ച് 6, 1987 |
ദേശീയത | South African |
കലാലയം | വിറ്റ്വാട്ടർറാൻഡ് സർവകലാശാല |
തൊഴിൽ | നടി |
സജീവ കാലം | 2008–present |
സ്വകാര്യ ജീവിതം
തിരുത്തുക1987 മാർച്ച് 6 ന് ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിൽ ജനിച്ചു. പിന്നീട് പഠനത്തിനായി ജോഹന്നാസ്ബർഗിലേക്ക് മാറി. [2]
കരിയർ
തിരുത്തുകവിറ്റ്വാട്ടർറാൻഡ് സർവകലാശാലയിൽ പഠിക്കാൻ മണ്ടേല റോഡ്‌സ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ അവർ പിന്നീട് ഡ്രമാറ്റിക് ആർട്സ് ഇൻ പെർഫോർമാൻസ് ആന്റ് ഡയറക്ടിങിൽ ബിരുദം നേടി. ബിബിസി ക്രൈം നാടകമായ സൈലന്റ് വിറ്റ്നീസിലെ 'യൂനിസ്', എം-നെറ്റ് സോപ്പി എഗോലിയിൽ 'ജാക്കിസ് പേഴ്‌സണൽ അസിസ്റ്റന്റ്' എന്നീ രണ്ട് ടെലിവിഷൻ പരമ്പരകളിൽ അവർ അതിഥി വേഷങ്ങളിൽ പങ്കെടുത്തു. ജോഹന്നാസ്ബർഗ് മാർക്കറ്റ് തിയേറ്ററിൽ ജെയിംസ് എൻകോബോ സംവിധാനം ചെയ്ത നോഗോഗോ, സുന്ദജാത, ആമേൻ കോർണർ എന്നീ മൂന്ന് സ്റ്റേജ് നാടകങ്ങളിലും അവർ അഭിനയിച്ചു. ഇതിനിടയിൽ, ഈഡിപ്പസ് @ കൂനു എന്ന നാടകത്തിനൊപ്പം അവർ ഗ്രഹാംസ്റ്റൗൺ ഫെസ്റ്റിവൽ ഓഫ് ആർട്സ് സന്ദർശിച്ചു. [2]
2013-ൽ ജനപ്രിയ ടെലിവിഷൻ സീരിയൽ സ്‌കാൻഡൽ! ൽ 'തെംബേക്ക ഷെസി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[3]ഈ വേഷം വളരെ ജനപ്രിയമായിത്തീർന്നു. എന്നിരുന്നാലും, 2016-ൽ അവർ ഈ വേഷം ഉപേക്ഷിച്ചു.[4] 2014, 2015 വർഷങ്ങളിൽ ദക്ഷിണാഫ്രിക്കൻ ഫിലിം ആൻഡ് ടെലിവിഷൻ അവാർഡുകളിൽ (സാഫ്റ്റ) നിന്ന് ടിവി സോപ്പിൽ മികച്ച നടിക്കുള്ള രണ്ട് നോമിനേഷനുകൾ ലഭിച്ചു. അതേസമയം, ഉദ്ഘാടന DStv മ്ജംസി മാജിക് വ്യൂവേഴ്സ് ചോയ്സ് അവാർഡിലും മികച്ച നടിക്കുള്ള നോമിനേഷൻ ലഭിച്ചു. സ്കാൻഡലിന് ശേഷം, എസ്‌എബിസി 2 ചാനലിൽ സംപ്രേഷണം ചെയ്ത ത്രില്ലർ ടെലിവിഷൻ പരമ്പരയായ തോല സീസൺ രണ്ടിൽ അവർ പങ്കെടുത്തു. ഹാർവെസ്റ്റ് എന്ന പരമ്പരയിൽ 'സെലിയ' എന്ന വേഷം ചെയ്തു. [2] പിന്നീട് അവർ പരമ്പരയിലേക്ക് മടങ്ങി. തുടർന്ന് കഥാപാത്രം വെടിവച്ച് കൊല്ലപ്പെട്ടതിനാൽ ഷോയിൽ നിന്ന് എംബംഗേനി രണ്ടാമത്തെ പ്രാവശ്യം പുറത്ത് ആയി.[5][6][7]
2011-ൽ മെഷീൻ ഗൺ പ്രീച്ചർ എന്ന ഫീച്ചർ സിനിമയിൽ അഭിനയിച്ചു. അഭിനയത്തിനു പുറമേ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി 2015-ലെ മാരി ക്ലെയർ നഗ്ന കാമ്പയിനിൽ പങ്കെടുത്തു.[2]
ഫിലിമോഗ്രാഫി
തിരുത്തുകYear | Film | Role | Genre | Ref. |
---|---|---|---|---|
2008 | സൈലന്റ് വിറ്റ്നസ് | യൂനിസ് | TV സീരീസ് | |
2011 | മെഷീൻ ഗൺ പ്രീച്ചെർ | ലിപ്-ലെസ് വുമൺ | Film | |
2016 | തോല 2 | TV സീരീസ് | ||
2016 | 'ഹാർഡ് കോപി | ഖന്യ ലങ്ക | TV സീരീസ് | |
2017 | സ്കാൻഡൽ! | തെംബേക്ക ഷെസി | TV സീരീസ് | |
2017 | ഹാർവെസ്റ്റ് | സെലിയ | TV സീരീസ് | |
2019 | ദി റിപ്പബ്ളിക് | ബ്രിഡ്ജറ്റ് റാണക | TV സീരീസ് | |
2019 | ദി റെഡ് സീ ഡൈവിംഗ് റിസോർട്ട് | അമ്മ | ഫിലിം | |
2019 | ദി റിവർ | അഡ്വ അഖോന മയിസെല | TV സീരീസ് | |
2020 | ഹൗസ്കീപ്പേഴ്സ് | നോമാലുബി | TV സീരീസ് | |
2020 | ലെഗസി | ക്വാനലെ ലോസി | TV സീരീസ് | |
TBD | ഐ ആം ഓൾ ഗേൾസ് | തംസങ്ക | ഫിലിം |
അവലംബം
തിരുത്തുക- ↑ "Actress Lorcia Cooper swaps dance moves for prison life". 702. Retrieved 18 November 2020.
- ↑ 2.0 2.1 2.2 2.3 "Masasa Mbangeni bio". Vantu News. Archived from the original on 2022-05-17. Retrieved 18 November 2020.
- ↑ "Masasa Mbangeni reluctant to return to 'Scandal' due to imposter syndrome". msn. Retrieved 18 November 2020.
- ↑ Kyle Zeeman (12 June 2020). "Masasa Mbangeni hits back at claims 'Scandal!' will go downhill without her". Times Live. Retrieved 18 November 2020.
- ↑ "Masasa Mbangeni's second exit from Scandal". Sunday World. Retrieved 18 November 2020.
- ↑ "Mzansi mourns 'Thembeka Shezi' as Masasa Mbangeni exits 'Scandal!'". IOL. Retrieved 18 November 2020.
- ↑ "e.tv on Masasa Mbangeni's exit: 'She has enjoyed a great run with the Scandal! family'". news24. Retrieved 18 November 2020.