മലബാർ റാവൻ

(മലബാർ റാവൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപൂർവ്വമായ ഒരിനം ശലഭമാണ് മലബാർ റാവൻ (Papilio dravidarum). പശ്ചിമഘട്ട പ്രദേശങ്ങളിലാണ് ഈ ശലഭങ്ങളെ കണ്ടുവരുന്നത്.[1][2][3][4][5]

മലബാർ റാവൻ (Malabar Raven)
Malabar Raven at Mollem,Goa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. dravidarum
Binomial name
Papilio dravidarum
Synonyms

Princeps dravidarum

ജീവിത രീതി

തിരുത്തുക

കാടുകളാണ് ഇവയുടെ ഇഷ്ടമേഖല.പാണൽ (Glycosmis arborea) മരങ്ങളിലാണ് ഇവയുടെ ആവാസം മലബാർ റാവൻ വളരെ വേഗത്തിൽ പറക്കുന്ന ശലഭങ്ങളാണ്. ഈ ഇനത്തിലെ ആൺ ശലഭങ്ങൾ നനഞ്ഞ നിലത്ത് ഈർപ്പം വലിച്ചെടുക്കാൻ ഇരിക്കാറുണ്ട്. വെയിൽ കായാൻ ഇഷ്ടമില്ലാത്ത ഇവർ കൂടുതലും തണൽ പറ്റി സഞ്ചരിക്കുന്നതായാണ് കാണുന്നത്.

ശരീരപ്രകൃതി

തിരുത്തുക

നരച്ച തവിട്ടുനിറമാണ് ഈ ശലഭങ്ങൾക്ക്. മുൻചിറകുകളിലെ വെളുത്ത പുള്ളികളാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. റാവന്റെ രണ്ട് ജോഡി കാലുകൾ നീളം കുറഞ്ഞതും ഒരു ജോഡി കാലുകൾ നീളം കൂടിയവയും ആണ്.

ചിത്രശാല

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 6. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Papilio Linnaeus, 1758". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Mason, James Wood (1880). Journal of the Asiatic Society of Bengal. London: Royal Entomological Society of London. p. 500.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 68–69.
  5. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 79–81.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലബാർ_റാവൻ&oldid=4105848" എന്ന താളിൽനിന്ന് ശേഖരിച്ചത്