ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സ്ഥിതിചെയ്യുന്ന പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന പ്രശസ്തമായ ഒരു മലയോര ക്ഷേത്രമാണ് മരുതമലൈ മുരുകൻ ക്ഷേത്രം. സംഘ കാലഘട്ടത്തിൽ തമിഴ് രാജാക്കന്മാർ നിർമ്മിച്ചതാണ് ഈ മുരുക ക്ഷേത്രം എന്നാണ് പുറനാനൂറിൽ സൂചിപ്പിച്ചിരിക്കുന്നത്. മുരുകൻ്റെ ആറ് വാസസ്ഥലങ്ങളായി കരുതപ്പെടുന്ന ആറുപടൈവീടുകൾക്ക് ശേഷമുള്ള ഏറ്റവും പ്രധാന മുരുക ക്ഷേത്രമാണ് ഇത്.[1] അതിനാൽ ഇത് മുരുകന്റെ ഏഴാമത്തെ ഭവനമായി ഇത് കണക്കാക്കപ്പെടുന്നു.[2] മിക്ക മുരുകൻ ക്ഷേത്രങ്ങളെയും പോലെ, പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കുന്നിൻ മുകളിലാണ് ഈ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂർ നഗരത്തിന്റെ മധ്യഭാഗത്ത് നിന്ന് പടിഞ്ഞാറ് 12 കിലോമീറ്റർ മാറിയാണ് ക്ഷേത്രം. തൈപ്പൂയം ഉൾപ്പടെയുള്ള ഉത്സവങ്ങൾ ഇവിടെ ആഘോഷിക്കുന്നു.[3] കുന്നിൻ്റെ കിഴക്ക് മുഖത്തായതിനാൽ മറ്റ് മുരുകൻ ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മുരുകൻ ക്ഷേത്രം സവിശേഷമാണ്.

Arulmigu Thirumurugan Thirukovil, Marudhamalai
മരുതമലൈ മുരുകൻ ക്ഷേത്രം is located in Tamil Nadu
മരുതമലൈ മുരുകൻ ക്ഷേത്രം
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംCoimbatore
നിർദ്ദേശാങ്കം11°2′46″N 76°51′7″E / 11.04611°N 76.85194°E / 11.04611; 76.85194
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിMurugan
സംസ്ഥാനംTamil Nadu
രാജ്യംIndia
വെബ്സൈറ്റ്www.marudhamalaimurugantemple.tnhrce.in
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംThamizh
പൂർത്തിയാക്കിയ വർഷം12th century

പല സായാഹ്നങ്ങളിലും ഭക്തർ മുരുകവിഗ്രഹം രഥത്തിൽ ഇരുത്തി ക്ഷേത്രത്തിനു ചുറ്റും വലത്തുവെക്കുന്നു (രഥയാത്ര).

വാസ്തുവിദ്യ

തിരുത്തുക

കോയമ്പത്തൂരിലെ 600 അടി ഉയരമുള്ള കരിങ്കൽ കുന്നിൻ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ മൂർത്തി, മരുതമലൈ ആണ്ടവർ, മരുതാചലപതി, ദണ്ഡായുതപാണി എന്നിങ്ങനെ ഒന്നിലധികം പേരുകളിൽ അറിയപ്പെടുന്നു. ക്ഷേത്രത്തിന് ചുറ്റും വിവിധ ജലാശയങ്ങളുണ്ട്, അതിൽ ഔഷധഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്ന മരുത തീർത്ഥവുമുണ്ട്. [4]

 
പാമ്പാട്ടി സിദ്ധർ ചരിത്രം

പാമ്പാട്ടി സിദ്ധർ

തിരുത്തുക

ക്ഷേത്രത്തിന്റെ തെക്കേ അറ്റത്ത് പാമ്പാട്ടി സിദ്ധർ ഗുഹയിലേക്കുള്ള കവാടം സ്ഥിതിചെയ്യുന്നു. 18 സിദ്ധന്മാരിൽ ഒരാളായിരുന്നു പാമ്പാട്ടി സിദ്ധർ. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. മരുതമലൈ കുന്നിൽ പാമ്പാട്ടി സിദ്ധർ തപസ്സനുഷ്ഠിച്ചു. മുരുകൻ അദ്ദേഹത്തിന് മുന്നിൽ പാമ്പായി പ്രത്യക്ഷപ്പെട്ടതായി ഐതീഹ്യം. പിന്നീട് മുരുകൻ തന്റെ ഭാര്യമാരായ വള്ളി, ദേവയാനി എന്നിവരോടൊപ്പം സിദ്ധർക്ക് മരുത തീർത്ഥം നൽകി അനുഗ്രഹിച്ചുവെന്ന് പറയപ്പെടുന്നു. മുരുകന്റെ ശ്രീകോവിലിൽ നിന്നും സിദ്ധരുടെ ഗുഹയുമായി ബന്ധിപ്പിക്കുന്ന ഒരു തുരങ്കപാത ഉണ്ട്, സിദ്ധർ ഇത് മുരുകനെ ആരാധിക്കാൻ ഉപയോഗിച്ചതായി കരുതപ്പെടുന്നു.

  1. "മരുതമലൈ ക്ഷേത്രം, Coimbatore" (in ma). Retrieved 2021-06-24.{{cite web}}: CS1 maint: unrecognized language (link)
  2. Subburaj, A (27 September 2015). "Domestic tourism flourishes in Coimbatore district". Times of India. Retrieved 9 March 2016.
  3. "Thai Poosam celebrated with fervour". The Hindu. 4 February 2015. Retrieved 9 March 2016.
  4. V., Meena. Temples in South India. Kanniyakumari: Harikumar Arts. p. 20.