മരത്തക്കാളി
ഊട്ടി , കൊടൈക്കനാൽ തുടങ്ങിയ തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന സസ്യമാണ് മരത്തക്കാളി. ഏകദേശം ആറ് മീറ്റർ വരെ വളരുന്ന കട്ടി കുറഞ്ഞ ചെറു വൃക്ഷമാണിത്[1]. രണ്ടു വർഷമാകുമോൾ കായ്ച്ചു തുടങ്ങും .ഇലകൾ വലുതും , രോമമുള്ളതുമാണ്. കായ്കൾ മുട്ടയുടെ ആകൃതി യുള്ളതും നാലഞ്ച് സെൻറി മീറ്റർ നീളമുള്ളതും വയലറ്റ് നിറമുള്ളതുമാണ് .പഴുക്കുമ്പോൾ നല്ല ചുവപ്പാകും. പല നിറത്തിലുള്ള കായ്കളുണ്ട്. സോളാനം ബെറ്റാസിയം (Solanum betaceum) എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന മരത്തക്കാളി സത്യത്തിൽ വഴുതന കുടുംബാംഗമാണ്. ഇതു പുളിയുള്ള പഴമായി ഉപയോഗിക്കുന്നു .
മരത്തക്കാളി | |
---|---|
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. betaceum
|
Binomial name | |
Solanum betaceum |
മുട്ടയുടെ ആകൃതിയിലുള്ള ചെറിയ പഴങ്ങളാണ്. ഇടുക്കി ജില്ലയിലെ കാന്തല്ലൂര് മലനിരകളിലാണ് മരത്തക്കാളി വിളയുന്നത്. കാന്തല്ലൂരിലും മരത്തക്കാളി സമൃദ്ധമായി വളരുന്നു. പരമാവധി അഞ്ചുമീറ്റർ വരെ ഉയരത്തിൽ വളരും, വളരുന്ന പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് കായ്കൾക്ക് കടുംചുവപ്പ്, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളാകാം. വിത്തു വഴിയും തണ്ടുകള് മുറിച്ചുനട്ടും മരത്തക്കാളി കൃഷി ചെയ്യാം.
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
- ↑ "Tamarillo nutrition facts". www.nutrition-and-you.com. ശേഖരിച്ചത് 2013 ഒക്ടോബർ 1.
{{cite web}}
: Check date values in:|accessdate=
(help)