എല്ലാ ജന്തുക്കൾക്കും ബാഹ്യമായും ആന്തരികമായും ആയ പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാനത്തെ സൂക്ഷിച്ചുവയ്ക്കുവാൻ കഴിയും. ഇങ്ങനെ വിവരങ്ങൾ സൂക്ഷിച്ചശേഷം ആവശ്യാനുസരണം ബോധതലത്തിലേയ്ക്ക വിജ്ഞാനത്തെ ആനയിക്കാനുള്ള കഴിവാണ് ഓർമ്മ. ജ്ഞാനംബന്ധിയായ പ്രവർത്തനങ്ങളുടേയും പൊതുധിഷണയുടേയും അടിസ്ഥാനഘടകമാണ് ഓർമ്മ. ലഭ്യമായ വിവരത്തെ ഇന്ദ്രിയാനുഭവത്തിന്റെ രൂപത്തിലോ സങ്കൽപ്പനത്തിന്റെ രൂപത്തിലോ ശേഖരിക്കുന്നതാണ് ഓർമ്മിക്കലിന്റെ ആദ്യപടി. രേഖപ്പെടുത്തിയവിവരത്തെ സ്ഥിരമായി ഒരിടത്ത് സൂക്ഷിച്ചശേഷം യഥാസമയം ലഭ്യമാകുന്ന സൂചനകൾക്കനുസരിച്ച് (Cue) മനസ്സിന്റെ ബോധത്തിലേയ്ക്കാനയിക്കുന്നതാണ് പ്രത്യാനയനം അഥവാ recall.

ഓർമ്മവയ്ക്കലിലെ ഘട്ടങ്ങൾതിരുത്തുക

  • എൻകോഡിംഗ്: ജ്ഞാനേന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളെ മനുഷ്യമസ്തിഷ്കത്തിനനുരൂപമായ രാസവിവരമാക്കി മാറ്റുന്ന പ്രക്രിയയാണിത്.
  • ശേഖരണം: നവീകരിക്കപ്പെട്ട രാസവിവരത്തെ സ്ഥിരമായോ താത്കാലികമായോ ശേഖരിച്ചു വയ്ക്കുക വഴി പിന്നീട് ഓർമ്മിക്കുവാൻ സഹായിക്കും.
  • റിട്രീവൽ: ശേഖരിക്കപ്പെട്ട വിവരത്തെ ഓർമ്മയിലെത്തിക്കുന്ന പ്രക്രിയ.ഇതിനെ നാലായും തിരിക്കാം

1.മനസ്സിലാക്കൽ: പഠിക്കുക എന്നും ഇതിനെ അർത്ഥമാക്കുന്നു. 2.കൈവശപ്പെടുത്തൽ: മനസ്സിലാക്കിയ കാര്യത്തിനെ ഓർമയിൽ സൂക്ഷിക്കുന്ന ഘട്ടം. 3.ഓർമിക്കൽ: ഓർമയിൽ സൂക്ഷിച്ച കാര്യങ്ങളെ തിരിച്ചറിയിക്കുന്ന ഘട്ടം. 4.തിരിച്ച് വിളിക്കൽ: തിരിച്ചറിഞ്ഞ കാര്യങ്ങളെ ഓർമയിൽ കൊണ്ടുവരുന്ന ഘട്ടം.

വിവിധതരം ഓർമ്മകൾതിരുത്തുക

ഓർമ്മകളെ പല തരത്തിൽ തരംതിരിക്കാം.[1]

സംവേദ ഓർമ്മതിരുത്തുക

താൽക്കാലിക ഓർമ്മതിരുത്തുക

സ്ഥിരഓർമ്മതിരുത്തുക

ഡിക്ലറേറ്റീവ് ഓർമ്മയും പ്രോസീഡുറൽ ഓർമ്മയുംതിരുത്തുക

എപ്പിസോഡിക് ആയതും സെമാന്റിക്കായതുംതിരുത്തുക

റിട്രോസ്പെക്ടീവ് ആയതും പ്രോസ്പെക്ടീവായതുംതിരുത്തുക

അവലംബംതിരുത്തുക

  1. www.human-memory.net/types.html
"https://ml.wikipedia.org/w/index.php?title=ഓർമ്മ&oldid=3464849" എന്ന താളിൽനിന്ന് ശേഖരിച്ചത്