മണത്തല ചന്ദനക്കുടം നേർച്ച
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മണത്തലയിൽ സ്ഥിതിചെയ്യുന്ന മണത്തല ജുമാമസ്ജിദിൽ നടക്കുന്ന ഒരു ആണ്ടുനേർച്ചയാണ് മണത്തല ചന്ദനക്കുടം നേർച്ച[1][2].
മണത്തല ചന്ദനക്കുടം നേർച്ച | |
---|---|
ആചരിക്കുന്നത് | മലയാളികൾ |
തരം | ചാവക്കാട് നഗരത്തിൻറെ ഉത്സവം |
പ്രാധാന്യം | മുസ്ലിം |
തിയ്യതി | മകരമാസത്തിൽ |
ചരിത്രം
തിരുത്തുകചാവക്കാടിൻറെ ചരിത്രപുരുഷനായി അറിയപ്പെടുന്ന ഹൈദ്രോസുകുട്ടി മൂപ്പർ വീരമൃത്യ വരിച്ചതിൻറെ സ്മരണാർത്ഥമാണ് ഈ നേർച്ച നടത്തപ്പെടുന്നത്[1][2]. എല്ലാ വർഷവും മകരമാസത്തിൽ ഇവിടെ ചന്ദനക്കുടം എഴുന്നെള്ളിപ്പും താബൂത്ത് കാഴ്ചയും നടത്തിവരുന്നു[1][2].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "മണത്തലയുടെ വലിയ പടത്തലവൻ". deshabhimani. 2022-09-11.
- ↑ 2.0 2.1 2.2 "ചാവക്കാടിന് അഴകായി മണത്തല ചന്ദനക്കുടം നേർച്ച". keralakaumudi. 2021-01-29.