കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മണത്തലയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് മണത്തല ജുമാമസ്ജിദ്[1][2].

മണത്തല ജുമാമസ്ജിദ്
അടിസ്ഥാന വിവരങ്ങൾ
സ്ഥലംമണത്തല, ചാവക്കാട്, തൃശ്ശൂർ ജില്ല, കേരളം
മതവിഭാഗംഇസ്ലാം
വാസ്‌തുവിദ്യാ മാതൃകTraditional temple architecture

ചരിത്രം തിരുത്തുക

ഏ.ഡി. എട്ടാം നൂറ്റാണ്ടോടെയാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തോടെ ഹൈദ്രോസുകുട്ടി മൂപ്പരുടെ ഭൗതിക ശരീരം ഇവിടെ സംസ്കരിക്കപ്പെട്ടതോടെ ഈ പള്ളി കൂടുതൽ പ്രസിദ്ധിയാർജ്ജിക്കപ്പെട്ടു[1].

ആഘോഷങ്ങൾ തിരുത്തുക

ചരിത്രപ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷം[1][2]

ഖബറുകൾ തിരുത്തുക

ഈ പള്ളിയിലെ പ്രധാനപ്പെട്ട ഖബർ ഹൈദ്രോസുകുട്ടി മൂപ്പരുടേതാണ്[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "മണത്തലയുടെ വലിയ പടത്തലവൻ". deshabhimani. 2022-09-11.
  2. 2.0 2.1 "ചാവക്കാടിന് അഴകായി മണത്തല ചന്ദനക്കുടം നേർച്ച". keralakaumudi. 2021-01-29.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മണത്തല_ജുമാമസ്ജിദ്&oldid=3917239" എന്ന താളിൽനിന്ന് ശേഖരിച്ചത്