മഞ്ഞുമ്മേൽ
കേരളത്തിലെ കൊച്ചിയിൽ, പെരിയാർ നദിയോരത്തു സ്ഥിതി ചെയ്യുന്ന ഏലൂരിലെ ഒരു ഉപഗ്രഹ പട്ടണമാണ് മഞ്ഞുമ്മേൽ.[1] ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഇത് ഏലൂർ നഗരസഭയുടെ കീഴിലാണ് വരുന്നത്. മഞ്ഞുമ്മേലിന്റെ സമീപത്തുള്ള ഗ്രാമങ്ങൾ ആലങ്ങാട് (6 കി.മീ.), കടമക്കുടി (6 കി.മീ.), വരാപ്പുഴ (4 കി.മീ.), തൃക്കാക്കര (4 കി.മീ.), ഇടപ്പള്ളി (4 കി.മീ.) എന്നിവയാണ്. എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
മഞ്ഞുമ്മേൽ | |
---|---|
പട്ടണം | |
Coordinates: 10°5′0″N 76°30′2″E / 10.08333°N 76.50056°E | |
Country | ഇന്ത്യ |
State | കേരളം |
District | എറണാകുളം |
• Official | മലയാളം |
സമയമേഖല | UTC+5:30 (IST) |
Lok Sabha constituency | എറണാകുളം |
പദോൽപ്പത്തി
തിരുത്തുകമഞ്ഞുമല എന്ന മലയാള വാക്കിൽ നിന്നാണ് മഞ്ഞുമ്മേൽ എന്ന പേര് ഉരുത്തിരിഞ്ഞത്. കാലങ്ങൾക്കുമുമ്പ് ആൾപാർപ്പില്ലാത്ത കിടന്ന ഈ സ്ഥലത്ത് മൂടൽമഞ്ഞ് കുന്നുകളെ മൂടിയിരുന്നു. ആ പേര് ഒടുവിൽ മഞ്ഞുമ്മേൽ എന്നായി മാറി.[2]
ചരിത്രം
തിരുത്തുകമഞ്ഞുമ്മേൽ ഒരു കാർഷിക മേഖലയായിരുന്നു. മുമ്പ് കൃഷിയിറക്കിയ ഉൽപ്പന്നങ്ങൾ ബോട്ടിൽ എറണാകുളത്തേക്ക് അയച്ചിരുന്നു. പിന്നീട് ഈ പ്രദേശം വ്യവസായ അധിഷ്ഠിതമായി മാറിയതോടെ പെരിയാർ നദിയിലെ മലിനീകരണം[3][4] ഭൂമി തരിശായി മാറുകയും ഈ പ്രദേശത്തെ, നിരവധി താമസക്കാർ കൃഷി ഉപേക്ഷിക്കുകയും ചെയ്തു.[5]
മഞ്ഞുമ്മേലിൻറെ ചരിത്രം പതിനഞ്ചാം നൂറ്റാണ്ടിലേതാണ് എന്ന് പരാമർശമുണ്ട്. ഭൂരിഭാഗവും നദികളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമായതിനാൽ തിരുവിതാംകൂറിലെ ഒരു ഭരണാധികാരി ടിപ്പു സുൽത്താന്റെ ആക്രമണങ്ങളെ ചെറുക്കുന്നതിനായി ഇവിടെ ഒരു കോട്ട പണിതതായി റിപ്പോർട്ടുണ്ട്. സമീപത്തുള്ള കോട്ടക്കുന്ന് എന്ന സ്ഥലത്താണ് കോട്ട പണിതതായി പറയപ്പെടുന്നത്.[6]
ലാൻഡ്മാർക്കുകൾ
തിരുത്തുകനൂറ്റാണ്ടുകൾ പഴക്കമുള്ള ഔവർ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയും 1887-ൽ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ മിഷൻ ആശുപത്രിയായ സെൻ്റ് ജോസഫ് ഹോസ്പിറ്റലും മഞ്ഞുമ്മേലിലെ രണ്ട് പ്രധാന അടയാളങ്ങളാണ്.[7]
അവലംബം
തിരുത്തുക- ↑ Tehzeeb, Fouziya (May 7, 2024). "Manjummel; the toxic dark place where everybody remains stuck". Maktoob media. Archived from the original on May 22, 2024. Retrieved September 13, 2024.
- ↑ Jacob, Mahima Anna (March 28, 2024). "Manjummel: From snowy mist to smog, and now limelight". The New Indian Express.
- ↑ "Sewage main cause behind colour change in Muttar, says official". April 6, 2019. Archived from the original on September 13, 2024. Retrieved September 13, 2024 – via www.thehindu.com.
- ↑ Harigovind, Abhinaya (August 9, 2019). "Kerala's Eloor, Manjummel badly hit by floods" – via www.thehindu.com.
- ↑ Jacob, Mahima Anna (March 28, 2024). "Manjummel: From snowy mist to smog, and now limelight". The New Indian Express.
- ↑ Jacob, Mahima Anna (March 28, 2024). "Manjummel: From snowy mist to smog, and now limelight". The New Indian Express.
- ↑ Jacob, Mahima Anna (March 28, 2024). "Manjummel: From snowy mist to smog, and now limelight". The New Indian Express.