മഞ്ഞപ്പനി പ്രതിരോധമരുന്ന്

[[Category:Infobox drug articles with contradicting parameter input |]]

മഞ്ഞപ്പനി പ്രതിരോധമരുന്ന്
Vaccine description
TargetYellow fever
Vaccine typeAttenuated
Clinical data
AHFS/Drugs.commonograph
MedlinePlusa607030
Routes of
administration
Subcutaneous injection
ATC code
Identifiers
ChemSpider
  • none
 ☒NcheckY (what is this?)  (verify)

മഞ്ഞപ്പനിയിൽ നിന്നും സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രതിരോധമരുന്നാണ് ആണ് മഞ്ഞപ്പനി വാക്സിൻ (Yellow fever vaccine).[1] ഫ്ലാവി വൈറസ് കുടുംബത്തിലെ ആർ. എൻ.എ (RNA) ഘടനയുള്ള ഒരു ആർബോ-വൈറസ് അണുബാധമൂലം ഉണ്ടാകുന്ന രോഗമാണ് മ‍ഞ്ഞപ്പനി. ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ മഞ്ഞപ്പനി സാധാരണമാണ്. ഏകദേശം 99 ശതമാനം ആളുകളിലും മഞ്ഞപ്പനി പ്രധിരോധകുത്തിവെപ്പെടുത്തതിനു ശേഷം ഒരു മാസത്തിനുള്ളിൽ പ്രതിരോധശേഷി വികസിപ്പിക്കാനും ഇത് പ്രതിരോധശേഷി ആജീവനാന്തം നിലനിൽക്കുകയും. മഞ്ഞപ്പനി പടർന്നു പിടിക്കുന്നതു തടയാൻ ഈ വാക്സിൻ സഹായകമാണ്. ഈ പ്രധിരോധകുത്തിവെപ്പ് പേശികളിലോ അല്ലെങ്കിൽ ചർമ്മത്തിനു കീഴിലോ ആണ് നടത്തുന്നത്.[1]

ലോകാരോഗ്യ സംഘടനയുടെ (WHO) ശുപാർശപ്രകാരം മഞ്ഞപ്പനി സാധാരണയായി കാണപ്പെടാറുള്ള എല്ലാ രാജ്യങ്ങളിലും മഞ്ഞപ്പനി പ്രധിരോധകുത്തിവെപ്പ് നടത്താറുണ്ട്. മഞ്ഞപ്പനി സാധാരണയായി ഉള്ള രാജ്യങ്ങളിയെ ഒമ്പത് മാസത്തിനും പന്ത്രണ്ടുമാസത്തിനുമിടയിലുള്ള കുട്ടികൾക്ക് ഈ കുത്തിവെപ്പ് എടുത്തിരിക്കണം. ഈ പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്ന മറ്റുള്ളവരിലും ഈ കുത്തിവെപ്പ് എടുക്കാറുണ്ട്.[1] മഞ്ഞപ്പനി പ്രധിരോധകുത്തിവെപ്പ് ഒരുതവണ എടുത്ത ശേഷം കൂടുതൽ ഡോസുകൾ സാധാരണയായി ആവശ്യമില്ല.[2]

മഞ്ഞപ്പനി പ്രധിരോധകുത്തിവെപ്പ് പൊതുവെ സുരക്ഷിതമാണ്. രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത എയ്ഡ്സ് ബാധിതർക്കും ഈ കുത്തിവെപ്പ് സുരക്ഷിതമാണ്.  തലവേദന , പേശി വേദന, കുത്തിവെപ്പെടുത്ത ശരീരഭാഗങ്ങളിൽ വേദന, തിണർപ്പ്, പനി തുടങ്ങിയ കഠിനമല്ലാത്ത പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. എന്നാൽ പ്രധിരോധശേളി വളരെ കുറഞ്ഞവർക്ക് ഈ വാക്സിൻ അനുവദനീയമല്ല.[3]

1938 മുതലാണ് മഞ്ഞപ്പനിവാക്സിൻ ഉപയോഗത്തിൽ വന്നത്.[4] ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന ആരോഗ്യ വ്യവസ്ഥക്ക് ആവശ്യമായ അടിസ്ഥാന മരുന്നുകളിലൊന്നാണിത്.[5] 2014 ലെ കണക്കുകൾ പ്രകാരം വികസ്വരരാജ്യങ്ങളിൽ ഒരു ‍ഡോസ് മരുന്നിന്റെ വില യു. എസ്. ഡോളർ 4.30 നും 21.30 ഇടയിലാണ്.[6] അമേരിക്കൻ ഐക്യനാടുകളിൽ ഒരു ‍ഡോസ് വാക്സിന്റെ വില 50 മുതൽ 100 ഡോളർ വരെയാണു.[7] നിഷ്‌ക്രിയമായ മഞ്ഞപ്പനി വൈറസുകളുപയോഗിച്ചാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്.[1] മഞ്ഞപ്പനി സാധാരണയായി ഉള്ള രാജ്യങ്ങളിലോ ആളുകൾ ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനായി മഞ്ഞപ്പനി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.[1]

വൈദ്യസംബന്ധിയായ ഉപയോഗങ്ങൾ

തിരുത്തുക
 
 ജൂനിയർ ഡെക്ക് ഓഫീസർ മഞ്ഞപ്പനി വാക്സിനേഷൻ സർട്ടിഫിക്കറ്റ്. 

വൈറസുമായി കൂടുതൽ ഇടപഴകുന്നവർ നിർബന്ധമായും മഞ്ഞപ്പനിക്കെതിരെയുള്ള കുത്തിവെപ്പെടുത്തിരിക്കണം. വാക്സിനേഷൻ ലക്ഷ്യം വെച്ച മറ്റൊരു സമൂഹം ഉഷ്ണമേഖലാ മേഖലകളിലെ മരംവെട്ടുകാരാണ്. കൊതുകിൽ നിന്നും രക്ഷനേടാൻ കീടനാശിനി, സംരക്ഷക വസ്ത്രം, വീടുകളിലെ കവചങ്ങൾ തുടങ്ങിയവ ഒരു പരിധിവരെ മഞ്ഞപ്പനി പകർച്ച തടയുമെങ്കിലും ഇത്തരം പ്രദേശങ്ങളിൽ വാക്സിനേഷൻ ആവശ്യണാണ്.[8]

മഞ്ഞപ്പനി പതിവായി കണ്ടുവരുന്ന നാടുകളിലുള്ള യാത്രികർ യാത്രയുടെ പത്തുനാൾ മുമ്പെ കുത്തിവെപ്പെടുത്തിരിക്കണം.

പ്രാഥമിക ഡോസ് നൽകിയതിനു 10 വർഷം കഴിഞ്ഞ് ഒരു ബൂസ്റ്റർ ഡോസ് നൽകേണ്ട ആവശ്യമില്ലെന്ന ലോകാരോഗ്യ സംഘടനയുടെ  (WHO) ശാരീരിക പ്രതിരോധ വിദഗ്ദ്ധരുടെ തന്ത്രപ്രധാന ഉപദേശക സംഘം (SAGE) 2013 മെയ് 17 ന് വെളിപ്പെടുത്തിയിട്ടുണ്ട്.


ലോകാരോഗ്യ സംഘടനയുടെ (WHO) ശുപാർശപ്രകാരം മഞ്ഞപ്പനി സാധാരണയായി കാണപ്പെടാറുള്ള എല്ലാ രാജ്യങ്ങളിലും മഞ്ഞപ്പനി പ്രധിരോധകുത്തിവെപ്പ് നടത്താറുണ്ട്. മഞ്ഞപ്പനി സാധാരണയായി ഉള്ള രാജ്യങ്ങളിയെ ഒമ്പത് മാസത്തിനും പന്ത്രണ്ടുമാസത്തിനുമിടയിലുള്ള കുട്ടികൾക്ക് ഈ കുത്തിവെപ്പ് എടുത്തിരിക്കണം.[1]  അസുഖ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരോ അവിടങ്ങളിലേക്ക് യാത്രചെയ്യാനിടയുള്ളവരോ ആയ പ്രധിരോധകുത്തിവെപ്പെടുക്കാത്തവരും  9 മാസത്തിനു മുകളിലുള്ളവരുമായവർ മഞ്ഞപ്പനി പ്രധിരോധകുത്തിവെപ്പെടുക്കേണ്ടതാണ്.[1]

പാർശ്വഫലങ്ങൾ

തിരുത്തുക

500 ദശലക്ഷം ഡോസുകൾ നൽകപ്പെട്ടതിൽനിന്നും വിരളം പാർശ്വഫലകേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത്തരം അസുഖങ്ങൾ വാക്സിൻ നിമിത്തമാണ് ഉണ്ടായതെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല അതിനാൽ 17D മ‍ഞ്ഞപ്പനി വാക്സിൻ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നാണ്.

മുട്ട അലർജിയുള്ളവരിൽ മഞ്ഞപ്പനി വാക്സിൻ ചില പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്, അതു കൊണ്ട് മുട്ട അലർജിയുള്ളവർ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനു മുമ്പ് ഡോക്ടറുമായി ചർച്ചചെയ്ത് മുൻകരുതലുകളെടുത്താൽ അപകടസാധ്യത തരണം ചെയ്യാവുന്നതാണ്. വളരെ വിരളമായി, രോഗപ്രതിരോധശേഷി കുറഞ്ഞവരിലും വളരെ ചെറിയകുട്ടികളിലും നാഡീസംബന്ധമായ അസുഖങ്ങൾ, മസ്‌തിഷ്‌കവീക്കം എന്നിവയ്ക്ക് കാരണമാകാറുണ്ട്. 0-6 മാസം പ്രായമുള്ളവരിലും 59 വയസ്സിനു മുകളിലുള്ളവർ,[9] തൈമസ് ഗ്രന്ഥി സംബന്ധിച്ച അസുഖങ്ങളുള്ളവർ, രോഗപ്രതിരോധവ്യവസ്ഥയ്ക്ക് തകരാറുള്ളവർ എന്നിവരിൽ 17D മഞ്ഞപ്പനി വാക്സിൻ നൽകുക വഴി ദോഷ ഫലങ്ങൾ ഉണ്ടാകാറുണ്ട്.[10] താഴെ പറയുന്ന രോഗലക്ഷണങ്ങൾ/അവസ്ഥകൾ ഉണ്ടെങ്കിൽ വാക്സിൻ നൽകുന്നതിനു മുമ്പ് നിങ്ങളുടെ ഡോക്ടറുമായി ചർച്ചചെയ്ത് മുൻകരുതലുകളെടുക.

ഒരു വാക്സിനുമായോ അല്ലെങ്കിൽ അതിലെ ഘടകവുമായോ അലർജി. 6 മാസത്തിൽ കുറഞ്ഞ പ്രായം. 59 വയസ്സിനു മുകളിലുളള പ്രായം തൈമസ് ഗ്രന്ഥി സംബന്ധിച്ച അസുഖം, രോഗപ്രതിരോധവ്യവസ്ഥയ്ക്ക് തകരാർ



ചരിത്രം

തിരുത്തുക

നിർമ്മാണവും ആഗോള വിതരണവും

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക