മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ[2](ജനനം : 1955 ഡിസംബർ 5). 2012 സെപ്റ്റംബർ മുതൽ 2014 ജൂലൈ വരെ കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ചിരുന്നു. അതിനു ശേഷം പശ്ചിമ ബംഗാളിലെ ഹൈക്കോടതിയിലേക്ക് നിയമിതയായി.[1] കർണ്ണാടകയിലെ ബെല്ലാരി സ്വദേശിയായ ജസ്റ്റിസ് മഞ്ജുള ചെല്ലൂർ 1978 ആഗസ്റ്റ് 11 ന് സന്നതെടുത്ത് ബെല്ലാരി ജില്ലാ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. 1998 ഏപ്രിൽ 15ന് കർണ്ണാടകയിൽ ജില്ലാ ജഡ്ജിയായാണ് ന്യായാധിപരംഗത്ത് മഞ്ജുള ചെല്ലൂരിന്റെ തുടക്കം. 2000 ഫെബ്രുവരി 21 ന് കർണ്ണാടക ഹൈക്കോടതി അഡീഷണൽ ജഡ്ജിയായും പിന്നീട് സ്ഥിരം ജഡ്ജിയായും സേവനമനുഷ്ഠിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റി. ചെലമേശ്വർ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായതിനെ തുടർന്നാണ് മഞ്ജുള ചെല്ലൂരിനെ കേരള ഹൈക്കോടതിയുടെ മുഖ്യന്യായാധിപയായി നിയമിക്കപ്പെട്ടത്. 2011 നവംബർ 9 ന് ഇദ്ദേഹം മുഖ്യന്യായിധിപയായി ചുമതലയേറ്റു.

ജസ്റ്റിസ് മഞ്ജുള ചെല്ലൂർ
Chief Justice പശ്ചിമബംഗാൾ ഹൈക്കോടതി[1]
പദവിയിൽ
ഓഫീസിൽ
05 ആഗസ്റ്റ് 2014 [1]
നിയോഗിച്ചത്പ്രണബ് മുഖർജി, ഇന്ത്യയുടെ രാഷ്ട്രപതി
ജഡ്‌ജ് കർണ്ണാടക ഹൈക്കോടതി
ഓഫീസിൽ
21 ഫെബ്രുവരി 2000 – 25 സെപ്റ്റംബർ 2012
Chief Justice കേരള ഹൈക്കോടതി
ഓഫീസിൽ
26 സെപ്റ്റംബർ 2012 – 23 ജൂലൈ 2014[1]
നിയോഗിച്ചത്പ്രതിഭാ പാട്ടിൽ, ഇന്ത്യയുടെ രാഷ്ട്രപതി
പിൻഗാമിഅശോക് ഭൂഷൺ[1]
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-12-05) 5 ഡിസംബർ 1955  (69 വയസ്സ്)
കർണ്ണാടക, ഇന്ത്യ
  1. 1.0 1.1 1.2 1.3 1.4 "മഞ്ജുള ചെല്ലൂരിന് കൊൽക്കത്ത ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റം" (പത്രലേഖനം). മാതൃഭൂമി. 23 ജൂലൈ 2014. Archived from the original on 2014-07-23. Retrieved 23 ജൂലൈ 2014. {{cite news}}: Cite has empty unknown parameter: |10= (help)
  2. "Chief Justice Dr. Manjula Chellur". www.highcourtofkerala.nic.in. www.highcourtofkerala.nic.in. Archived from the original on 2013-08-26. Retrieved 2013 ഓഗസ്റ്റ് 26. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മഞ്ജുള_ചെല്ലൂർ&oldid=4100449" എന്ന താളിൽനിന്ന് ശേഖരിച്ചത്