മകം നക്ഷത്രം ഹിന്ദു ജ്യോതിഷത്തിൽ മഖം[അവലംബം ആവശ്യമാണ്] എന്നറിയപ്പെടുന്നു. ചിങ്ങരാശിയിൽപ്പെടുന്നു. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ മകം. ഈ നക്ഷത്രത്തിൽ ജനിച്ചവരുടെ നാൾ മകം ആണെന്ന് കണക്കാക്കുന്നു. കേരളത്തിലെ പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ കുംഭമാസത്തിലെ മകം നക്ഷത്രദിവസം മകം തൊഴൽ നടത്തപ്പെടുന്നു. സ്ത്രീകൾക്ക് ഉത്തമമാണ് ഈ നക്ഷത്രം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. മകം പിറന്ന മങ്ക എന്ന പ്രയോഗം ഇതുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഇതൊരു പുരുഷനക്ഷത്രമാണ്. അസുരഗണത്തിൽ പെട്ട മകം നക്ഷത്രത്തിന്റെ നാഥൻ കേതുവും ദേവത പിതൃക്കളുമാണ്.

മകം നക്ഷത്രത്തിൽ ജനിച്ചവർ

തിരുത്തുക

ആത്മീയത: പരമഹംസ യോഗാനന്ദൻ

സാമൂഹികം: ജെ. ജയലളിത

വിനോദം: അഭിഷേക് ബച്ചൻ, അനുപം ഖേർ

സാഹിത്യം: സി.വി. കുഞ്ഞുരാമൻ, ബങ്കിം ചന്ദ്ര ചാറ്റർജി, ജോസ്വിൻ ബിനോയ്‌

ശാസ്ത്രം: മേഘനാഥ് സാഹ

വ്യവസായം: കുമാർ മംഗളം ബിർള



"https://ml.wikipedia.org/w/index.php?title=മകം_(നക്ഷത്രം)&oldid=4011603" എന്ന താളിൽനിന്ന് ശേഖരിച്ചത്