ജൂൾസ് വേൺ
ബ്രിട്ടാനിയിൽനിന്നുള്ള ഒരു ഫ്രഞ്ച് എഴുത്തുകാരനാണ് ജൂൾസ് ഗബ്രിയൽ വേൺ. ശാസ്ത്ര നോവലുകൾക്കാണ് അദ്ദേഹം പ്രസിദ്ധനായി തീർന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകൾ ട്വന്റി തൌസന്റ് ലീഗ്സ് അണ്ടർ ദ സീ, എ ജേർണി ടു ദ സെന്റർ ഓഫ് എർത്ത്, എറൗണ്ട് ദ വേൾഡ‍് ഇൻ എയ്റ്റി ഡേയ്സ് മുതലായവയാണ്[1]. ബഹിരാകാശയാത്രകളും മുങ്ങിക്കപ്പലുകളും മറ്റും കണ്ടെത്തുന്നതിനു വളരെമുൻപുതന്നെ അത്തരം യാത്രകളെക്കുറിച്ചും അവയിലെ ഭാവനാസമ്പന്നമായ വിചിത്രാനുഭവങ്ങളെക്കുറിച്ചും എഴുതിയ ആളാണ് അദ്ദേഹം. ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതികളിൽ മൂന്നാം സ്ഥാനം അദ്ദേഹത്തിനാണ്. അദ്ദേഹത്തിന്റെ ചില കഥകളെ അവലംബമാക്കി സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനെ ഹ്യൂഗോ ജേൺസ്ബാക്കിനും എച്.ജി വെൽസിനും ഒപ്പം ശാസ്ത്രകഥകളുടെ പിതാവ് എന്ന് വിശേഷിപ്പിക്കാറുണ്ട്.
Jules Verne | |
---|---|
![]() | |
Born | Jules Gabriel Verne ഫെബ്രുവരി 8, 1828 Nantes, Brittany |
Died | മാർച്ച് 24, 1905 Amiens, France | (പ്രായം 77)
Occupation | Author |
Language | French |
Nationality | French |
Genre | Science-fiction |
Notable works | Twenty Thousand Leagues Under the Sea, A Journey to the Center of the Earth, Around the World in Eighty Days,From the Earth to the Moon, |