ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ പൂനെജില്ലയിലെ ഖീഡ്, ആംബെഗോൺ താലൂക്കുകളിലെ പ്രദേശങ്ങൾ ചേർത്ത് നിർമ്മിച്ച വന്യജീവി സങ്കേതമാണ് ഭീമശങ്കർ വന്യജീവി സങ്കേതം. മലയണ്ണാനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പ്രധാനമായും ഈ വന്യജീവിസങ്കേതം നിർമ്മിച്ചത്. 131 ചതുരശ്രകിലോമീറ്ററാണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ സഹ്യാദ്രിമലകളുടെ ഒരു ഭാഗവും ഈ വന്യജീവിസങ്കേതത്തിലുൾപ്പെട്ടിട്ടുണ്ട്. അനേകം കാവുകൾ ഈ പ്രദേശത്തുള്ളതിനാൽ ഇവിടത്തെ ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെട്ടിരിക്കുന്നു[2]. ഈ കാവുകൾ ഇവിടത്തെ ജൈവവൈവിദ്ധ്യത്തിന്റെ പ്രധാന സ്ഥാനങ്ങളാണ്. വിവിധ തരത്തിലുള്ള സസ്യങ്ങളുടെ വിത്തുകൾ ഇവയിൽ മുളപൊട്ടുന്നു. 1984 ൽ ഏതാണ്ട് 800-1000 വർഷം പഴക്കമുള്ള ഒരു ക്ലിബെർ ഖോംഭാൽ-ക്സാന്റോളിസ് ടൊമെൻടോസ അഹുപെയിലുള്ള (ഈ വന്യജീവി സങ്കേതത്തിലുള്ള ഒരു ആദിവാസി ഊര്) കാവിലെ മഹാദേവ കോവിലിൽ നിന്നും കണ്ടെത്തി.[3]

Bhimashankar Wildlife Sanctuary
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Map showing the location of Bhimashankar Wildlife Sanctuary
Map showing the location of Bhimashankar Wildlife Sanctuary
Location within Maharashtra
LocationMaharashtra, India
Nearest cityPune
Coordinates19°07′55″N 73°33′14″E / 19.132°N 73.554°E / 19.132; 73.554[1]
Area131 കി.m2 (51 ച മൈ)
Established1984
  1. "Bhimashankar Sanctuary". protectedplanet.net. Archived from the original on 2012-06-03. Retrieved 2017-06-13.
  2. Deo, Sharmila. "The Environment Education Programme in Bhimashankar Wildlife Sanctuary". Kalpavriksh Environmental Action Group. Archived from the original on 2011-02-21. Retrieved 2011-02-06.
  3. Karnik, Kusum (2003-02-21). "Guardians of the Forest". Shaswat Trust. http://www.aseanbiodiversity.info. Retrieved 2011-02-06. {{cite web}}: External link in |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക