സ്വാതിതിരുനാൾ സാവേരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭാവയാമി രഘുരാമം.[1] രാമായണകഥ മുഴുവൻ ആറുചരണങ്ങളിലായി ചുരുക്കി വിവരിച്ചിരിക്കുകയാണ് ഈ കൃതിയിൽ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ഈ കൃതിയെ രാഗമാലികയിൽ വിന്യസിച്ച് ചിട്ടസ്വരങ്ങളും ചേർത്ത് അതിമനോഹരമായ ഒരു കീർത്തനമാക്കി മാറ്റി. എം എസ് സുബ്ബുലക്ഷ്മി ഈ കൃതിയെ പാടി ജനകീയമാക്കി മാറ്റി. ഓരോ ചരണങ്ങളും രാമായണത്തിലെ ഓരോ കാണ്ഡത്തിലെ കഥയാണ് പറയുന്നത്.

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

രാഗം : സാവേരി തിരുത്തുക

ഭാവയാമി രഘുരാമം
ഭവ്യ സുഗുണാരാമം

അനുപല്ലവി തിരുത്തുക

രാഗം : സാവേരി തിരുത്തുക

ഭാവുക വിതരണപരാ-
പാംഗലീലാ ലസിതം

ചരണം 1 തിരുത്തുക

രാഗം : നാട്ടക്കുറിഞ്ഞി തിരുത്തുക

ബാലകാണ്ഡം
ദിനകരാന്വയതിലകം ദിവ്യഗാധിസുതസവനാ-
വനരചിതസുബാഹുമുഖ വധമഹല്യാപാവനം
അനഘമീശചാപഭംഗം ജനകസുതാപ്രാണേശം
ഘനകുപിതഭൃഗുരാമഗർവ്വഹരമിത സാകേതം

ചരണം 2 തിരുത്തുക

രാഗം : ധന്യാസി തിരുത്തുക

അയോധ്യാകാണ്ഡം
വിഹതാഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൗമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരതദത്ത
മഹിതരത്നമയപാദുകം മദനസുന്ദരാംഗം

ചരണം 3 തിരുത്തുക

രാഗം : മോഹനം തിരുത്തുക

ആരണ്യകാണ്ഡം
വിതതദണ്ഡകാരണ്യകഗതവിരാധദലനം
സുചരിതഘടജദത്താനുപമിതവൈഷ്ണവാസ്ത്രം
പതഗവരജടായുനുതം പഞ്ചവടീവിഹിതവാസം
അതിഘോരശൂർപ്പണഖാവചനാഗതഖരാദിഹരം

ചരണം 4 തിരുത്തുക

രാഗം : മുഖാരി തിരുത്തുക

കിഷ്കിന്ധാകാണ്ഡം
കനകമൃഗരൂപധരഖലമാരീചഹരം ഇഹ
സുജനവിമതദശാസ്യഹൃതജനകജാന്വേഷണം
അനഘപമ്പാതീരസംഗതാഞ്ജനേയ നഭോമണീ
തനുജസഖ്യകരം വാലി തനുദളനമീശം

ചരണം 5 തിരുത്തുക

രാഗം : പൂർവികല്യാണി തിരുത്തുക

സുന്ദരകാണ്ഡം
വാനരോത്തമസഹിത വായുസൂനു കരാർപ്പിത
ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം
തേനപുനരാനീതാന്യൂനചൂഡാമണിദർശനം
ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം

ചരണം 6 തിരുത്തുക

രാഗം : മധ്യമാവതി തിരുത്തുക

യുദ്ധകാണ്ഡം
കലിതവരസേതുബന്ധം ഖലനിസ്സീമപിശിതാശന
ദലനമുരുദശകണ്ഠവിദാരണമതിധീരം
ജ്വലനപൂതജനകസുതാസഹിതയാതസാകേതം
വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌മനാഭം

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

  1. svAti tirunAL, rAmayaNa rAgamAlika. "bhAvayAmi raghurAmam". carnatica.net. carnatica. Retrieved 19 നവംബർ 2020.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭാവയാമി_രഘുരാമം&oldid=3474385" എന്ന താളിൽനിന്ന് ശേഖരിച്ചത്