ബ്രാസ്സിക്ക
കടുക് കുടുംബം എന്നറിയപ്പെടുന്ന ബ്രാസ്സിക്കേസീ (Brassicaceae) സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് ബ്രാസ്സിക്ക (Brassica) (/ˈbræs[invalid input: 'ɨ']kə/). ഈ ജീനസ്സിൽ ഏകദേശം 38 സ്പീഷീസുകളാണുള്ളത്. ബ്രോക്കൊളി, മൊട്ടക്കൂസ്, കോളിഫ്ലവർ, മധുരമുള്ളങ്കി എന്നിവയെല്ലാം ഈ ജീനസ്സിൽ ഉൾപ്പെടുന്നവയാണ്.
ബ്രാസ്സിക്ക | |
---|---|
Brassica rapa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Brassica |
Species | |
See text. |
ഈ ജീനസ്സിലുള്ള സസ്യങ്ങൾ ധാരാളമായി പടിഞ്ഞാറൻ യൂറോപ്പ്, ഏഷ്യയുടെ മിതോഷ്ണമേഖലകൾ എന്നിവിടങ്ങളിൽ കാണപ്പെടാറുണ്ട്. ഈ ജീനസ്സിലെ ധാരാളം ചെടികൾ പടർന്നു പിടിക്കുന്ന കളകളായാണ് വളരുന്നത്, ഇത്തരം കളകൾ വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വളരാറുണ്ട്.
ഉപയോഗങ്ങൾ
തിരുത്തുകഭക്ഷണം
തിരുത്തുകചില സ്പീഷീസുകളുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. നമുക്ക് പരിചിതമായ ബ്രോക്കൊളി, മൊട്ടക്കൂസ്, കോളിഫ്ലവർ, മധുരമുള്ളങ്കി എന്നിവയെല്ലാം ഈ ജീനസ്സിലുള്ളവയാണ്. ചില സസ്യങ്ങൾ അലങ്കാര സസ്യങ്ങളായും വളർത്താറുണ്ട്.
ലെപിഡോപ്റ്റെറ ലാർവ്വകളുടെ ഭക്ഷ്യചെടികളാണ് ഈ ജീനസ്സിലെ സ്പീഷിസുകൾ.
പോഷകഗുണങ്ങൾ
തിരുത്തുകഈ ജീനസ്സിലെ മിക്ക പച്ചക്കറികളും പോഷകഗുണമുള്ളവയാണ്. ജീവകം സി, ലയിക്കുന്ന നാരുകൾ തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ 3,3'-diindolylmethane, sulforaphane, സെലീനിയം തുടങ്ങിയ കാൻസറിനെ തടയാൻ സഹായിക്കുന്ന പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്.[1][2] ഇവ നഷ്ടമാവാതെ ഭക്ഷിക്കുന്നതിനായി തിളപ്പിച്ചു പാകം ചെയ്യുന്നതിലും മൈക്രോവേവ് ഓവനിലോ, ആവിയിലോ, പെട്ടെന്ന് വറുത്തെടുക്കുകയോ ചെയ്യുന്നതാണ് ഉചിതം.[3] [4]
സ്പീഷിസുകൾ
തിരുത്തുക- B. balearica: Mallorca cabbage
- B. carinata: Abyssinian mustard or Abyssinian cabbage, used to produce biodiesel
- B. elongata: elongated mustard
- B. fruticulosa: Mediterranean cabbage
- B. hilarionis: St Hilarion cabbage
- B. juncea: Indian mustard, brown and leaf mustards, Sarepta mustard
- B. napus: rapeseed, canola, rutabaga (swede, swede turnip, Swedish turnip)
- B. narinosa: broadbeaked mustard
- B. nigra: black mustard
- B. oleracea: kale, cabbage, collard greens, broccoli, cauliflower, kai-lan, Brussels sprouts, kohlrabi
- B. perviridis: tender green, mustard spinach
- B. rapa (syn. B. campestris): Chinese cabbage, turnip, rapini, komatsuna
- B. rupestris: brown mustard
- B. septiceps: seventop turnip
- B. tournefortii: Asian mustard
അവലംബം
തിരുത്തുക- ↑ Finley, John W.; Sigrid-Keck, Anna; Robbins, Rebecca J.; Hintze, Korry J. (2005).
- ↑ Banerjee, Sanjeev; Parasramka, Mansi A.; Sarkar, Fazlul H. (2012).
- ↑ Song, Lijiang; Thornalley, Paul J. (2007).
- ↑ Matusheski, Nathan V.; Swarup, Ranjan; Juvik, John A.; Mithen, Richard; Bennett, Malcolm; Jeffery, Elizabeth H. (2006).