മഹാരാഷ്ട്രയിലെ നവി മുംബൈയിലെ (ന്യൂ ബോംബെ) ബേലാപ്പൂർ എന്ന സ്ഥലത്തിനു സമീപമുള്ള ഒരു കോട്ടയാണ് ബേലാപ്പൂർ കോട്ട . ജൻജീറയിലെ സിദ്ദികളാണ് ഈ കോട്ട പണിതത്. പിന്നീട് പോർച്ചുഗീസുകാരും അതിനുശേഷം മറാഠകളും ഇത് കീഴടക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുത്തു. ബോംബെ പ്രസിഡൻസിയുടെ വിപുലീകരണത്തോടെ ബ്രിട്ടീഷുകാർ ഈ മേഖലയിൽ മേധാവിത്വം നേടിയശേഷം കോട്ടയുടെ തന്ത്രപരമായ പ്രാധാന്യം കുറയുകയും അത് പ്രവർത്തനരഹിതമാവുകയും ചെയ്തു.

ബേലാപ്പൂർ കോട്ട
ബേലാപ്പൂർ കോട്ട
ബേലാപ്പൂർ കോട്ട is located in Mumbai
ബേലാപ്പൂർ കോട്ട
Location within Mumbai
അടിസ്ഥാന വിവരങ്ങൾ
തരംകോട്ട
സ്ഥാനംബേലാപ്പൂർ, നവി മുംബൈ
നിർദ്ദേശാങ്കം19°00′20″N 73°01′42″E / 19.005524°N 73.028403°E / 19.005524; 73.028403
ഉയരം27 മീ (89 അടി)
നിർമ്മാണം ആരംഭിച്ച ദിവസം1560
പദ്ധതി അവസാനിച്ച ദിവസം1570
Destroyed1817
ഉടമസ്ഥതസിഡ്കോ
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിഷാസാദാ വൽ ജാഹ് ബഹാദൂർ

നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആസ്ഥാനമായ സി.ബി.ഡി. ബേലാപ്പൂർ എന്ന സ്ഥലത്താണ് ഈ കോട്ട. മുംബൈ സബർബൻ റെയിൽവേയുടെ ഭാഗമായ ബേലാപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 കി.മീ. ദൂരമുണ്ട് ഈ കോട്ടയിലേക്ക്. വാശി-ബേലാപ്പൂർ പാം ബീച്ച് റോഡ് ഉറൺ-ബേലാപ്പൂർ റോഡുമായി സന്ധിക്കുന്നയിടത്തു നിന്നും അല്പം മാറി സ്ഥിതി ചെയ്യുന്നു. പൻവേൽ കടലിടുക്കിന്റെ അരികിലായി ഒരു കുന്നിൻ മുകളിലാണ് ഇത് നിലകൊള്ളുന്നത്.

ചരിത്രം

തിരുത്തുക

പോർച്ചുഗീസുകാരിൽ നിന്ന് ഈ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം 1560–1570 ൽ സിദ്ദികൾ ഈ കോട്ട നിർമ്മിച്ചു.[1] 1682-ൽ പോർച്ചുഗീസുകാർ കോട്ട തിരിച്ചുപിടിച്ചു.[2] 1733 ൽ ചിമാജി അപ്പയുടെ നേതൃത്വത്തിലുള്ള മറാഠാ സൈന്യം പോർച്ചുഗീസുകാരിൽ നിന്ന് കോട്ടയുടെ നിയന്ത്രണം പിടിച്ചെടുത്തു. പോർച്ചുഗീസുകാരിൽ നിന്ന് വിജയകരമായി തിരിച്ചുപിടിക്കുകയാണെങ്കിൽ അടുത്തുള്ള അമൃതൈശ്വർ ക്ഷേത്രത്തിൽ 'ബെലി'(കൂവളം) ഇലകളുടെ മാല സ്ഥാപിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. ഈ വിജയത്തിനുശേഷം കോട്ടയെ ബെലാപൂർ കോട്ട എന്ന് നാമകരണം ചെയ്തു. 1817 ജൂൺ 23-ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ക്യാപ്റ്റൻ ചാൾസ് ഗ്രേ പിടിച്ചടക്കുന്നതുവരെ മറാഠകൾ ഈ പ്രദേശം ഭരിച്ചു. ഈ പ്രദേശത്തെ മറാഠ കോട്ടകൾ തകർക്കുക എന്ന നയപ്രകാരം ബ്രിട്ടീഷുകാർ ഈ കോട്ട ഭാഗികമായി നശിപ്പിച്ചു. ഈ കോട്ടയിൽ നിന്നും എലിഫന്റാ ഗുഹകൾ സ്ഥിതി ചെയ്യുന്ന ഘാരാപുരി ദ്വീപിലേക്ക് ഒരു തുരങ്കമുണ്ടെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.[2]

  1. http://timesofindia.indiatimes.com/city/navi-mumbai/5-years-after-first-restoration-pitch-Belapur-fort-still-in-ruins/articleshow/32043341.cms
  2. 2.0 2.1 Ojha, Renu (2004-12-03). "Resident opens gates to Belapur Fort". Mid-Day. Retrieved 2006-06-25.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബേലാപ്പൂർ_കോട്ട&oldid=3698798" എന്ന താളിൽനിന്ന് ശേഖരിച്ചത്