ബെറ്റി ഗ്രേബിൾ
എലിസബത്ത് റൂത്ത് ഗ്രേബിൾ (ജീവിതകാലം: ഡിസംബർ 18, 1916 - ജൂലൈ 2, 1973) ഒരു അമേരിക്കൻ അഭിനേത്രിയും പിൻ-അപ്പ് ഗേളും മോഡലും നർത്തകിയും ഗായികയുമായിരുന്നു.
ബെറ്റി ഗ്രേബിൾ | |
---|---|
ജനനം | എലിസബത്ത് റൂത്ത് ഗ്രേബിൾ ഡിസംബർ 18, 1916 സെന്റ്. ലൂയിസ്, മിസോറി, യു.എസ്. |
മരണം | ജൂലൈ 2, 1973 സാന്താ മോണിക്ക, കാലിഫോർണിയ, യു.എസ്. | (പ്രായം 56)
അന്ത്യ വിശ്രമം | ഇംഗിൾവുഡ് പാർക്ക് സെമിത്തേരി, ഇംഗിൽവുഡ്, കാലിഫോർണിയ, യു.എസ്. |
മറ്റ് പേരുകൾ | ഫ്രാൻസിസ് ഡീൻ |
തൊഴിൽ |
|
സജീവ കാലം | 1929–1973 |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
1929-ൽ 12-ാം വയസ്സിൽ ഗ്രേബിൾ തങ് സിനിമാ ജീവിതം ആരംഭിക്കുകയും അതിനുശേഷം തെറ്റായ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചതിൻ്റെ പേരിൽ ഒരു കരാറിൽ നിന്ന് അവർ പുറത്താക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1930-കളിൽ RKO, പാരാമൗണ്ട് പിക്‌ചേഴ്‌സ് എന്നിവരുമായി കരാറിലേർപ്പെട്ടിരുന്ന അവർ ഇതു കൂടാതെ കൂടുതലും കോളേജ് വിദ്യാർത്ഥികളുടെ കഥ പറയുന്ന ബി സിനിമകളുടെ ഒരു നിരയിൽ പ്രത്യക്ഷപ്പെട്ടു. ഡുബാരി വാസ് എ ലേഡി (1939) എന്ന ബ്രോഡ്‌വേ മ്യൂസിക്കലിലൂടെ പ്രാധാന്യം നേടിയ ഗ്രേബിൾ, 20-ത് സെഞ്ച്വറി-ഫോക്‌സിന്റെ ശ്രദ്ധയിൽപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അവരുടെ ആദ്യത്തെ പ്രധാന ഹോളിവുഡ് സിനിമയായ ഡൗൺ അർജന്റൈൻ വേയിൽ (1940) ആലീസ് ഫെയ്‌ക്ക് പകരമായി കരാർ ചെയ്യപ്പെട്ട അവർ, അടുത്ത ദശകത്തിൽ ഫോക്‌സ് സ്റ്റുഡിയോയുടെ ഏറ്റവും വിലയേറിയ ചലച്ചിത്രതാരമായി മാറി. ടെക്നിക്കളർ മ്യൂസിക്കലുകളിൽ തുടർച്ചയായി ഫോക്സ് ഗ്രേബിളിനെ അവതരിപ്പിക്കുകയും വിക്ടർ മെച്യൂർ, ഡോൺ അമേച്ചെ, ജോൺ പെയ്ൻ, ടൈറോൺ പവർ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. 1943-ൽ, അവർ ലോകത്തിലെ ഒന്നാം നമ്പർ ബോക്‌സ് ഓഫീസ് താരവും, 1947-ൽ, അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവുമായിരുന്നു.[1] അവരുടെ രണ്ട് വലിയ ചലച്ചിത്ര വിജയങ്ങളിൽ ഒന്ന് മദർ വോർ ടൈറ്റ്‌സ് (1947) എന്ന മ്യൂസിക്കലും അവസാന ചിത്രങ്ങളിലൊന്നായ ഹൗ ടു മാരി എ മില്യണയർ (1953) എന്ന ഹാസ്യാത്മക സിനിമയുമായിരുന്നു. ഫോക്‌സ് സ്റ്റുഡിയോയുമായുള്ള കരാറിൽ നിന്ന് പിന്മാറിയ ശേഷം 1955-ൽ ഗ്രേബിൾ ചലച്ചിത്രാഭിനയത്തിൽ നിന്ന് വിരമിച്ചുവെങ്കിലും നാടകങ്ങളിലും ടെലിവിഷനിലും തൻറെ പ്രകടനം തുടർന്നിരുന്നു.[2] കരിയറിൽ ഉടനീളം, ഗ്രേബിൾ ഒരു പ്രശസ്തയായ സെക്സ് സിംബലായാണ് അറിയപ്പെട്ടത്.[3] അവളുടെ ബാത്തിംഗ് സ്യൂട്ട് പോസ്റ്റർ റീത ഹേവർത്തിനെ മറികടന്ന് രണ്ടാം ലോക മഹായുദ്ധകാലത്തെ ഒന്നാം നമ്പർ പിൻ-അപ്പ് പെൺകുട്ടിയാക്കി അവരെ മാറ്റി. ഇത് പിന്നീട് ലൈഫ് മാഗസിൻ പ്രോജക്റ്റ് "100 ഫോട്ടോഗ്രാഫ്സ് ദാറ്റ് ചേഞ്ച്ഡ് ദി വേൾഡ്" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി.
ആദ്യകാലം
തിരുത്തുക1916 ഡിസംബർ 18-ന് മിസോറിയിലെ സെന്റ് ലൂയിസിൽലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ലിലിയൻ റോസിന്റെയും (മുമ്പ്, ഹോഫ്മാൻ; 1889-1964) സ്റ്റോക്ക് ബ്രോക്കറായിരുന്ന ജോൺ കോൺ ഗ്രേബിളിന്റെയും (1883-1954) മൂന്ന് മക്കളിൽ ഇളയ കുട്ടിയായി എലിസബത്ത് റൂത്ത് ഗ്രെബിൾ ജനിച്ചു.[4] അവളുടെ സഹോദരങ്ങൾ മാർജോറി ലൂസിലി അർനോൾഡ് (മുമ്പ്, ഗ്രേബിൾ; 1909-1980), ജോൺ കാൾ "ജാക്കി" ഗ്രേബിൾ (1914-1916) എന്നിവരായിരുന്നു. ഗ്രേബിൾ സഹോദരങ്ങൾ ഡച്ച്, ഇംഗ്ലീഷ്, ജർമ്മൻ, സ്വിസ് ജർമ്മൻ, ഐറിഷ് വംശജരായിരുന്നു. കുട്ടിക്കാലത്ത് "ബെറ്റി" എന്ന് വിളിപ്പേരുണ്ടായിരുന്ന അവൾ ഒരു പെർഫോമറാകാൻ അമ്മ സമ്മർദ്ദം ചെലുത്തി. ഒന്നിലധികം സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും, അവയിൽ പലതിലും അവൾ വിജയിക്കുകയോ അല്ലെങ്കിൽ ഗണ്യമായ ശ്രദ്ധ നേടുകയോ ചെയ്തു. ജനക്കൂട്ടത്തോടുള്ള ഭയവും ഉറക്കത്തിൽ നടക്കുന്ന രോഗവും അവൾ അനുഭവിച്ചിരുന്നു.[5][6]
ആദ്യകാല കരിയർ: 1929–1939
1929-ൽ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയ്ക്ക് തൊട്ടുപിന്നാലെ, പതിമൂന്നു വയസ് പ്രായമുണ്ടായിരുന്ന ഗ്രെബിളും അവളുടെ അമ്മയും ഹോളിവുഡിലേക്ക് പോയി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[7] ഹോളിവുഡിൽ, ഗ്രേബിൾ ഹോളിവുഡ് പ്രൊഫഷണൽ സ്കൂളിലും ഏണസ്റ്റ് ബ്ലെച്ചർ അക്കാദമി ഓഫ് ഡാൻസിലും പഠനം നടത്തി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മകൾക്ക് ജോലി ലഭിക്കാൻ, തന്റെ മകളുടെ പ്രായത്തെക്കുറിച്ച് നുണ പറഞ്ഞ ലിലിയൻ ഗ്രേബിൾ, സിനിമാ നിർമ്മാതാക്കളോടും കാസ്റ്റിംഗ് ഏജന്റുമാരോടും അവൾക്ക് 15 വയസ്സുണ്ടെന്ന് അവകാശപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അതേ വർഷം തന്നെ, ഫോക്സ് സ്റ്റുഡിയോയുടെ ഓൾ-സ്റ്റാർ റിവ്യൂ ഹാപ്പി ഡേയ്‌സിൽ (1929) ഒരു കോറസ് ഗേളായി അവർ അംഗീകാരമില്ലാത്ത വേഷത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[8] ഇത് ഒടുവിൽ ലെറ്റ്സ് ഗോ പ്ലേസിലും (1930) ന്യൂ മൂവിടോൺ ഫോളീസ് ഓഫ് 1930 (1930) എന്നീ ചിത്രങ്ങളിലെ കോറസ് ഗേൾ ജോലികളിലേക്ക് നയിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1930-ൽ, 13-ാം വയസ്സിൽ, ഗ്രെബിൾ (ഫ്രാൻസസ് ഡീൻ എന്ന ഓമനപ്പേരിൽ) നിർമ്മാതാവ് സാമുവൽ ഗോൾഡ്‌വിനുമായി കരാർ ഒപ്പുവച്ചുകൊണ്ട് ആൻ സോതേൺ, വിർജീനിയ ബ്രൂസ്, ക്ലെയർ ഡോഡ്, പോളറ്റ് ഗോഡാർഡ് എന്നിവരോടൊപ്പം ഒരു യഥാർത്ഥ ഗോൾഡ്വിൻ സ്റ്റുഡിയോ താരങ്ങളിൽ ഒരാളായി. ആകർഷകരായ യുവ കോറസ് ഗേൾ സംഘത്തിലെ അംഗമെന്ന നിലയിൽ, ഗ്രെബിൾ എഡ്ഡി കാന്റർ അഭിനയിച്ച മെഗാ-ഹിറ്റ് ചിത്രം ഹൂപ്പി! (1930) ഉൾപ്പെടെ സിനിമകളിലെ ചെറിയ ഭാഗങ്ങളുടെ ഒരു പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു. ഈ സിനിമയിലെ അവളുടെ പ്രകടനത്തിന് ഓൺ-സ്‌ക്രീൻ അംഗീകാരമൊന്നും ലഭിച്ചില്ലെങ്കിലും, "കൗബോയ്സ്" എന്ന തലക്കെട്ടിലുടെ ചിത്രത്തിന്റെ ടൈറ്റിൽ സോംഗിന് അവർ നേതൃത്വം നൽകി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1932-ൽ, RKO റേഡിയോ പിക്ചേഴ്സുമായി ഒരു കരാർ ഒപ്പിട്ട ഗ്രേബിൾ, സ്റ്റുഡിയോയുടെ നാടക വിദ്യാലയത്തിൽ തുടർച്ചയായി അഭിനയം, പാട്ട്, നൃത്തം എന്നിവ അഭ്യസിച്ചു. സ്റ്റുഡിയോയ്‌ക്കായുള്ള അവളുടെ ആദ്യ ചിത്രമായ പ്രൊബേഷൻ (1932), 14 വയസ്സുള്ള ഗ്രാബിളിന് അവളുടെ ആദ്യത്തെ അംഗീകാരമുള്ള ചലച്ചിത്ര വേഷം നൽകി. എന്നിരുന്നാലും, അടുത്ത കുറച്ച് വർഷങ്ങളിൽ, അവർ വീണ്ടും ചെറു വേഷങ്ങളിലേയ്ക്ക് തരം താഴ്തത്തപ്പടുകയും അപ്രധാന വേഷങ്ങളിൽ സിനിമകളുടെ ഒരു നീണ്ട നിരകളിൽ പ്രത്യക്ഷപ്പെടുകയും, കാവൽകേഡ് (1933) പോലെയുള്ള പലതും അന്താരാഷ്ട്ര തലത്തിൽ വൻ വിജയങ്ങളായി മാറുകയും ചെയ്തു. ദി ഗേ ഡിവോഴ്‌സി (1934), ഫോളോ ദി ഫ്ലീറ്റ് (1936) എന്നീ ചിത്രങ്ങളിൽ അവൾക്ക് വലിയ വേഷങ്ങൾ ലഭിച്ചു.[9]
ഒരു ആർകെഒ കരാർ കളിക്കാരിയെനെന്ന നിലയിലുള്ള അവളുടെ ഹ്രസ്വകാല പ്രവർത്തനത്തിന് ശേഷം, പാരാമൗണ്ട് പിക്‌ചേഴ്‌സുമായി അവർ കരാർ ഒപ്പുവച്ചു. പാരമൗണ്ട് അവളെ കൌമാര ഹാസ്യ ചിത്രമായ പിഗ്‌സ്കിൻ പരേഡിൽ (1936) സഹനടിയായി അഭിനയിക്കുന്നതിന് 20-ത് സെഞ്ച്വറി-ഫോക്സിന് കടം കൊടുത്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഗ്രാബിളിനെ മുഖ്യധാരാ സിനിമാ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ സ്റ്റുഡിയോ ശ്രമിച്ചെങ്കിലും പ്രേക്ഷകരും നിരൂപകരും, ജൂഡി ഗാർലാൻഡ് എന്ന പുതുമുഖത്തെ പിന്തുണച്ചതിനാൽ അവളുടെ പ്രകടനം അവഗണിക്കപ്പെട്ടു. ഗ്രെബിൾ പാരാമൗണ്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ, കരിയറിൽ ഒരു പുതിയ ഘട്ടം ആരംഭിക്കുകയും കോളേജ് ലക്ഷ്യമാക്കിയുള്ള സിനിമകളുടെ ഒരു പരമ്പരയിൽ സ്റ്റുഡിയോ അവളെ ഒരു നിഷ്കളങ്കയായ വിദ്യാർത്ഥിനിയെന്ന വേഷത്തിൽ കാസ്റ്റ് ചെയ്യാൻ തുടങ്ങി. ഈ സിനിമകളിൽ മിതമായ ജനപ്രീതിയുള്ള ദിസ് വേ പ്ലീസ് (1937), കോളേജ് സ്വിംഗ് (1938) എന്നീ സിനിമകൾ ഉൾപ്പെടുന്നു. ഈ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്ത ഗ്രെബിളിന, ഇത് നിഷ്കളങ്കയും അത്ര ശോഭനമല്ലാത്ത ഭാവിയുള്ള ഒരു കോളേജ് വിദ്യാർത്ഥിനിയെന്ന വേഷത്തിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായി.
1939-ൽ, അവളുടെ അന്നത്തെ ഭർത്താവ് ജാക്കി കൂഗനൊപ്പം മില്യൺ ഡോളർ ലെഗ്സ് എന്ന ബി-മൂവി കോമഡിയിൽ അവൾ പ്രത്യക്ഷപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ചിത്രം പാരാമൗണ്ട് പ്രതീക്ഷിച്ചതുപോലെ ഹിറ്റാകാതെ വന്നപ്പോൾ, സ്റ്റുഡിയോ അവളുമായുള്ള കരാർ ഉപേക്ഷിക്കുകയും ഗ്രേബിൾ ഒരു ലളിത ജീവിതത്തിനായി ഹോളിവുഡ് വിടാൻ തയ്യാറെടുക്കുകയും ചെയ്തു. എന്നിരുന്നാലും, മനസ്സ് മാറി ബ്രോഡ്‌വേയിൽ തന്റെ അവസരം ഉപയോഗിക്കാൻ തീരുമാനിച്ച അവൾ; എഥൽ മെർമാനും ബെർട്ട് ലാഹറും അഭിനയിച്ച മ്യൂസിക്കൽ ഡുബാരി വാസ് എ ലേഡിയിൽ അഭിനയിക്കാനുള്ള ബഡ്ഡി ഡിസിൽവയുടെ ഓഫർ സ്വീകരിച്ചു.[10] ഒരു തൽക്ഷണ വിജയമായ നാടകം നിരൂപകരും പ്രേക്ഷകരും സ്വീകരിക്കുകയും കൂടാതെ ഗ്രെബിൾ പുതിയതായി കണ്ടെത്തിയ ഒരു താരമായി മുദ്രകുത്തപ്പെടുകയും ചെയ്തു.
ഫോക്സിലെ സ്റ്റാർഡം: 1940–1949
1940-ലെ ഒരു അഭിമുഖത്തിൽ, ഷോ ബിസിനസിൽ തനിക്ക് അലോസരവും മടുപ്പുമുണ്ടെന്നും വിരമിക്കൽ ആലോചിക്കുകയാണെന്നും ഗ്രെബിൾ പറഞ്ഞിരുന്നു.[11] താമസിയാതെ, ഒരു വ്യക്തിഗത ടൂറിന് പോകാൻ അവൾ ക്ഷണിക്കപ്പെടുകയും, അത് അവൾ തൽക്ഷണം സ്വീകരിക്കുകയും ചെയ്തു. ഈ ടൂറിനിടെ ഗ്രാബിൾ 20-ത് സെഞ്ച്വറി-ഫോക്സിന്റെ തലവനായ ഡാരിൽ എഫ്. സാനുക്കിന്റെ ശ്രദ്ധയിൽപ്പെടുകയും, അവൾക്ക് ദീർഘകാല കരാർ വാഗ്ദാനം ചെയ്യപ്പെടുകയുമുണ്ടായി. "അത് ഭാഗ്യമല്ലെങ്കിൽ, നിങ്ങൾ അതിനെ എന്ത് വിളിക്കുമെന്ന് എനിക്കറിയില്ല", എന്ന് സ്റ്റുഡിയോയുമായുള്ള കരാർ ഒപ്പിട്ടതിന് ശേഷം തന്റെ ആദ്യ അഭിമുഖത്തിൽ ഗ്രെബിൾ പറഞ്ഞു. ഡുബാരി വാസ് എ ലേഡിയിലെ ഗ്രെബിളിന്റെ പ്രകടനത്തിൽ മതിപ്പുതോന്നിയ സനുക്ക്, അക്കാലത്ത്, ഡൗൺ അർജന്റൈൻ വേ (1940) എന്ന മ്യൂസിക്കൽ സിനിമയിലേയ്ക്ക് നായികയെ അവതരിപ്പിക്കുന്നതിൻറെ ആലോചനയിലായിരുന്നു.[12] ഫോക്‌സിന്റെ ഏറ്റവും ജനപ്രിയ മ്യൂസിക്കൽ സിനിമാ താരം ആലീസ് ഫെയ്‌ക്കുവേണ്ടി നീക്കിവച്ചിരുന്ന ഈ വേഷം വ്യക്തമാക്കാത്ത ഒരു അസുഖം കാരണം നിരസിക്കപ്പെടുകയും സ്‌ക്രീൻ ടെസ്റ്റിനു ശേഷം, സനുക് ഗ്രാബിളിനെ ഈ സിനിമയിൽ ഫെയ്‌യുടെ പകരക്കാരിയായി തിരഞ്ഞെടുക്കുകയും ചെയ്തു. ആഡംബരമായ ടെക്‌നിക്കളർ മ്യൂസിക്കൽ ആയിരുന്ന ഈ ചിത്രത്തിൽ ഡോൺ അമേച്ചെയും കാർമെൻ മിറാൻഡയും സഹതാരങ്ങളായി അഭിനയിച്ചു. "ഡൗൺ അർജന്റൈൻ വേ" എന്ന ഗാനത്തിലെ ഗ്രെബിളിന്റെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റായി കണക്കാക്കപ്പെടുന്നു.[13]
അതിന്റെ റിലീസ് സമയത്ത് ഒരു ബോക്‌സോഫീസ് വിജയവുമായിരുന്ന, ഡൗൺ അർജന്റൈൻ വേ നിരൂപക പ്രശംസ നേടുകയും കൂടാതെ പല നിരൂപകരും ഗ്രാബിളിനെ ആലീസ് ഫേയുടെ പിൻഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തു. ചിത്രത്തിന്റെ വിജയം ടിൻ പാൻ അല്ലെ (1940) എന്ന ചിത്രത്തിൽ ഫെയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ഗ്രാബിളിന്റെ തെരഞ്ഞെടുപ്പിലേയ്ക്ക് നയിച്ചു. ലില്ലി സഹോദരിമാരായി അഭിനയിച്ച, ഗ്രേബിളും ഫെയ്യും അവരുടെ പ്രകടനത്തിന് അനുകൂലമായ അവലോകനങ്ങൾ നേടി.[14] വർഷങ്ങളായി, ചിത്രീകരണ വേളയിൽ ഗ്രെബിളും ഫെയ്യും തമ്മിൽ ഒരു മത്സരം നിലനിന്നിരുന്നതായി കിംവദന്തികൾ പ്രചരിച്ചിരുന്നു, എന്നാൽ ഇത് പൂർണ്ണമായും അസത്യമാണെന്ന് പറയപ്പെടുന്നു-ഇരു നടിമാരും ഒരു വൈരാഗ്യത്തിന്റെ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും പരസ്പരം ആരാധന പ്രകടിപ്പിക്കുകയും ചെയ്തു. ഗ്രെബിളിന്റെ മരണം വരെ ഇരുവരും സുഹൃത്തുക്കളായിരുന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ടിൻ പാൻ അല്ലെയ്‌ക്ക് ശേഷം, ഗ്രെബിൾ വീണ്ടും അമേച്ചെക്കൊപ്പം മറ്റൊരു ഹിറ്റ് മ്യൂസിക്കലായ മൂൺ ഓവർ മിയാമിയ്ക്കുവേണ്ടി (1941) ഒന്നിയ്ക്കുകയും അതിൽ ഭാവി വാഗ്ദാനമായ നടി കരോൾ ലാൻഡീസിനൊപ്പം അഭിനയിക്കുകയും ചെയ്തു.[15]
1941-ൽ, ഗ്രെബിളിന്റെ അഭിനയവും പ്രേക്ഷക ശ്രേണിയും വിശാലമാക്കുകയെന്ന ലക്ഷ്യത്തോടെ ഫോക്‌സ് അവൾ മുമ്പ് അഭിനയിച്ച ചിത്രങ്ങളേക്കാൾ ഗൌരവതരമായ വേഷങ്ങളിലേയ്ക്ക് രണ്ട് സിനിമകളിൽ അവളെ കാസ്റ്റ് ചെയ്തു. സെപ്റ്റംബറിൽ പുറത്തിറങ്ങിയ യാങ്ക് ഇൻ ദ R.A.F., എന്ന ആദ്യ ചിത്രത്തിൽ പകൽ സമയത്ത് വനിതാ ഓക്സിലറി വ്യോമസേനാ ഉദ്യോഗസ്ഥയായും എന്നാൽ വൈകുന്നേരം ഒരു നിശാക്ലബ് ഗായികയായും ജോലി ചെയ്യുന്ന കരോൾ ബ്രൗണായി അവളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ അക്കാലത്തെ ജനങ്ങളടെ ഹരമായിരുന്ന ടൈറോൺ പവറിനോടൊപ്പം അഭിനയിച്ചു. ഈ സിനിമ അക്കാലത്തെ മറ്റ് സിനിമകളുടെ രീതികൾ പിന്തുടർന്നുവെങ്കിലും ഇത് ഒരു ആശയ പ്രചരണ സിനിമയായി സ്റ്റുഡിയോ പരിഗണിച്ചില്ല. റിലീസായ സമയത്ത്, നല്ല അവലോകനങ്ങൾ ലഭിച്ച ചിത്രത്തിൽ ഗ്രാബിളും പവറും തമ്മിലുള്ള വ്യക്തമായ ഓൺ-സ്‌ക്രീൻ കെമിസ്ട്രിയെക്കുറിച്ച് പല നിരൂപകരും എടുത്തുപറഞ്ഞിരുന്നു. ബോക്‌സോഫീസിൽ വലിയ വിജയമായിരുന്നു അത്, ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ നാലാമത്തെ സിനിമയായി മാറി.[16][17]
നവംബറിൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമായ ഐ വേക്ക് അപ്പ് സ്‌ക്രീമിംഗ് എന്ന ചിത്രത്തിൽ, കൊല്ലപ്പെട്ട ഒരു യുവ മോഡലിന്റെ സഹോദരിയായ ജിൽ ലിന്നായി അഭിനയിച്ച ഗ്രേബിളിന് മികച്ച ബില്ലിംഗ് ലഭിച്ചു. കരോൾ ലാൻഡിസിനൊപ്പം ഗ്രേബിളിന് ഒരു രണ്ടാം കൂട്ടുകെട്ട് വാഗ്ദാനം ചെയ്ത ഈ സിനിമയിൽ, വിക്ടർ മെച്ചൂറും അഭിനയിച്ചു. എച്ച്. ബ്രൂസ് ഹംബർസ്റ്റോൺ സംവിധാനം ചെയ്ത ഈ സിനിമ സസ്പെൻസും റൊമാൻസും കൂടിച്ചേർന്ന ഒരു പരമ്പരാഗത ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം നോയർ ആയിരുന്നു. ഗ്രെബിളിന്റെ പ്രകടനം മിക്ക നിരൂപകരും അനുകൂലമായി വിലയിരുത്തിയ ഈ സിനിമ ന്യായമായ സാമ്പത്തിക വിജയം നേടി.
വിക്ടർ മെച്ചൂറും ജാക്ക് ഓക്കിയും സഹതാരങ്ങളായ സോംഗ് ഓഫ് ദി ഐലൻഡ്‌സിൽ (1942) അഭിനയിക്കുന്ന കാലത്ത് ഗ്രേബിളിന്റെ താരമൂല്യം ഉയർന്നുകൊണ്ടിരുന്നു. ചിത്രത്തിന്റെ വിജയം, ഫൂട്‌ലൈറ്റ് സെറിനേഡ് (1942) എന്ന ചിത്രത്തിൽ ജോൺ പെയ്‌നൊപ്പം പക്വമായ ഒരു കഥാപാത്രത്തെ വീണ്ടും അഭിനയിക്കുന്നതിലേക്ക് നയിച്ചു. അതിൽ അവൾ ഒരു മാദകയായ ബ്രോഡ്‌വേ താരമായി അഭിനയിച്ചു. തുടർന്ന് ഫോക്സ് ഫിലിപ്പ് വൈലിയുടെ "സെക്കൻഡ് ഹണിമൂൺ" എന്ന ചെറുകഥയെ ഗ്രേബിളിന്റെ കഴിവുകൾക്ക് അനുയോജ്യമായ ഒരു തിരക്കഥയായി വികസിപ്പിക്കാൻ തുടങ്ങി. തത്ഫലമായുണ്ടായ സിനിമയായ സ്പ്രിംഗ്ടൈം ഇൻ ദ റോക്കീസിൽ (1942) ഇർവിംഗ് കമ്മിംഗ്സ് സംവിധാനം ചെയ്യുകയും പെയ്ൻ, അവരുടെ ജോഡിയായി അഭിനയിക്കുകയും സീസർ റൊമേറോ, കാർമെൻ മിറാൻഡ, അവളുടെ ഭാവി ഭർത്താവ് ബാൻഡ് ലീഡർ ഹാരി ജെയിംസ് എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രം ഒരു തൽക്ഷണ ഹിറ്റായി മാറുകയും, ഗ്രേബിളിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയമായിരുന്ന ഇത്, $2 മില്യണിലധികം കളക്ഷൻ നേടുകയും ചെയ്തു. ചിത്രത്തിന്റെ വിജയം ഫോക്‌സ് അവളുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചു, കൂടാതെ മറ്റ് സിനിമകളേക്കാൾ വിശാലമായ ഒരു അവസരം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ അവൾക്ക് ലഭിക്കുകയും ചെയ്തു.
1943-ൽ അമേരിക്കൻ സിനിമാ പ്രദർശകർ ബോക്‌സ് ഓഫീസിലെ ഒന്നാം നമ്പർ എന്ന നിലയിൽ ഗ്രാബിളിനെ തിരഞ്ഞെടുത്തു. ബോബ് ഹോപ്പ്, ഗാരി കൂപ്പർ, ഗ്രീർ ഗാർസൺ, ഹംഫ്രി ബൊഗാർട്ട്, ക്ലാർക്ക് ഗേബിൾ എന്നിവരെയെല്ലാം അവർ ജനപ്രീതിയിൽ പിന്തള്ളി. ഗ്രേബിളിന്റെ അടുത്ത സിനിമ, 1943 ജൂണിൽ പുറത്തിറങ്ങിയ ഒരു ടെക്നിക്കലർ "ഗേ നയന്റീസ്" കാലഘട്ട മ്യൂസിക്കലായ കോണി ഐലൻഡിൽ ജോർജ്ജ് മോണ്ട്ഗോമറി സഹനടനായിരുന്നു. ബോക്‌സ് ഓഫീസിൽ 3.5 മില്യൺ ഡോളറിലധികം നേടിയ ഈ ചിത്രം നിരൂപകരിൽ നിന്ന് മികച്ച സ്വീകാര്യത നേടി. പിന്നീടുവന്ന സ്വീറ്റ് റോസി ഒ'ഗ്രേഡി (1943), അതേ രീതിയിൽ നിരൂപക പ്രശംസ നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും ബോക്സ് ഓഫീസിൽ ഒരുപോലെ വിജയിച്ചു.
സ്വകാര്യജീവിതം
തിരുത്തുകഗ്രെബിൾ 1937-ൽ മുൻകാല ബാലതാരം ജാക്കി കൂഗനെ വിവാഹം കഴിച്ചു. കുട്ടിക്കാലത്തെ സമ്പാദ്യത്തെച്ചൊല്ലി മാതാപിതാക്കൾക്കെതിരെയുള്ള ഒരു കേസിന്റെ ഫലമായി അദ്ദേഹം ഗണ്യമായ സമ്മർദ്ദത്തിലായിരുന്നു. 1939-ൽ ദമ്പതികൾ വിവാഹമോചനം നേടി.
മരണം
തിരുത്തുക1973 ജൂലൈ 2-ന് 56-ആം വയസ്സിൽ കാലിഫോർണിയയിലെ സാന്റാ മോണിക്കയിൽ വച്ച് ഗ്രേബിൾ ശ്വാസകോശാർബുദം ബാധിച്ച് മരിച്ചു. രണ്ട് ദിവസത്തിന് ശേഷം നടന്ന അവരുടെ ശവസംസ്‌കാരത്തിൽ, മുൻ ഭർത്താക്കൻമാരായ ജാക്കി കൂഗൻ, ഹാരി ജെയിംസ് എന്നിവരും ഹോളിവുഡ് താരങ്ങളായ ഡൊറോത്തി ലാമോർ, ഷേർലി ബൂത്ത്, മിറ്റ്സി ഗെയ്‌നർ, ഡോൺ അമേച്ചെ, സീസർ റൊമേറോ, ജോർജ്ജ് റാഫ്റ്റ്, ആലീസ് ഫെയ്, ജോണി റേ, ഡാൻ ഡെയ്‌ലി എന്നിവരും സംബന്ധിച്ചു. സ്പ്രിംഗ്ടൈം ഇൻ ദ റോക്കീസിലെ "ഐ ഹാഡ് ദ ക്രേസിയേസ്റ്റ് ഡ്രീം" എന്ന ബല്ലാഡ് ചർച്ച് ഓർഗനിൽ വായിക്കപ്പെട്ടു. കാലിഫോർണിയയിലെ ഇംഗിൾവുഡിലുള്ള ഇംഗിൾവുഡ് പാർക്ക് സെമിത്തേരിയിൽ അവളെ സംസ്കരിച്ചു.
അവലംബം
തിരുത്തുക- ↑ Clarke, Andra D; Denton-Drew, Regina (2015). Ciro's : Nightclub of the Stars (in English). Charleston, South Carolina: Arcadia Publishing. p. 73. ISBN 978-1-4671-3379-1.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Betty Grable Dead At 56". Lawrence Daily Journal-World. July 3, 1973. Retrieved 22 April 2018.
- ↑ Roberts-Frenzel, Caren (2001). Rita Hayworth : A Photographic Retrospective (in English). New York: H.N. Abrams. p. 78. ISBN 978-0-8109-1434-6.
{{cite book}}
: CS1 maint: unrecognized language (link) - ↑ "American Home Front in World War II: Betty Grable". Encyclopedia.com. Retrieved 14 March 2018.
- ↑ Warren, Doug (2016). Betty Grable; The Reluctant Movie Queen (in English). Crossroad Press.
{{cite book}}
: CS1 maint: unrecognized language (link) - ↑ Pastos, Spero (1986). Pin-up, The Tragedy of Betty Grable (in ഇംഗ്ലീഷ്). Putnam. pp. 47. ISBN 978-0399131899.
- ↑ Levinson, Peter J. (1999). Trumpet Blues: The Life of Harry James (in ഇംഗ്ലീഷ്). Oxford University Press. ISBN 978-0-19-028317-9.
- ↑ Hayter-Menzies, Grant (2007). Charlotte Greenwood : The Life and Career of the Comic Star of Vaudeville, Radio and Film (in English). Jefferson, N.C.: McFarland & Co. pp. 112. ISBN 978-0-7864-2995-0.
{{cite book}}
: CS1 maint: unrecognized language (link) - ↑ Park, William (2011). What Is Film Noir? (in English). Lewisburg [Pa.]; Lanham, Md.: Bucknell University Press ; Rowman & Littlefield. pp. 70, 71. ISBN 978-1-61148-362-8.
{{cite book}}
: CS1 maint: unrecognized language (link) - ↑ Betty Grable at IBDB
- ↑ Roberts, Paul G. (2015). Style Icons Vol 4 Sirens (in ഇംഗ്ലീഷ്). Fashion Industry Broadcast. p. 1901. ISBN 978-1-62590-510-9.
- ↑ Hines, Maurice; Hill, Constance Valis (2021). Brotherhood in Rhythm: The Jazz Tap Dancing of the Nicholas Brothers, 20th Anniversary Edition (in ഇംഗ്ലീഷ്) (20th anniversary second ed.). New York, NY: Oxford University Press. p. 127. ISBN 978-0-19-752399-5.
- ↑ Larkin, Colin (1995). The Guinness Encyclopedia of Popular Music: Threepenny Opera-Z.Z. Top (in ഇംഗ്ലീഷ്). Guinness Pub. p. 4179. ISBN 978-0-85112-662-3.
- ↑ Gans, Eric Lawrence (2008). Carole Landis : A Most Beautiful Girl (in English). Jackson: University Press of Mississippi. p. 66. ISBN 978-1-60473-013-5.
{{cite book}}
: CS1 maint: unrecognized language (link) - ↑ Barraclough, David (1992). Movie Record Breakers: The Biggest, the Baddest and the Best Movies of All Time! (in ഇംഗ്ലീഷ്). Chartwell Books. p. 82. ISBN 978-1-55521-771-6.
- ↑ Glancy, Mark (1999). When Hollywood Loved Britain: The Hollywood 'British' Film 1939-1945 (in ഇംഗ്ലീഷ്). Manchester University Press. p. 122. ISBN 978-0-7190-4853-1.
- ↑ Lev, Peter (2013). Twentieth Century-Fox: The Zanuck-Skouras Years, 1935–1965 (in ഇംഗ്ലീഷ്) (1st ed.). Austin: University of Texas Press. p. 90. ISBN 978-0-292-74447-9.