വിർജീനിയ ബ്രൂസ്
വിർജീനിയ ബ്രൂസ് (ജനനം: ഹെലൻ വിർജീനിയ ബ്രിഗ്സ്;[2] സെപ്റ്റംബർ 29, 1910 - ഫെബ്രുവരി 24, 1982) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമായിരുന്നു.
വിർജീനിയ ബ്രൂസ് | |
---|---|
ജനനം | ഹെലൻ വിർജീനിയ ബ്രിഗ്സ് സെപ്റ്റംബർ 29, 1910[1] മിനിയാപൊളിസ്, മിനസോട്ട, യു.എസ്. |
മരണം | ഫെബ്രുവരി 24, 1982 വുഡ്ലാൻഡ് ഹിൽസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 71)
തൊഴിൽ | നടി, ഗായിക |
സജീവ കാലം | 1929–1981 |
ജീവിതപങ്കാളി(കൾ) | അലി ഇപ്പർ
(m. 1946; div. 1964) |
കുട്ടികൾ | 2 |
ബന്ധുക്കൾ | ഹച്ച് ഡാനോ (great-grandson) |
ജീവിതരേഖ
തിരുത്തുകമിനസോട്ടയിലെ മിനിയാപൊളിസിലാണ് ബ്രൂസ് ജനിച്ചത്. ഒരു ശിശുവായിരിക്കുമ്പോൾ അവൾ മാതാപിതാക്കളായ എറിൽ, മാർഗരറ്റ് ബ്രിഗ്സ് എന്നിവരോടൊപ്പം നോർത്ത് ഡക്കോട്ടയിലെ ഫാർഗോയിലേക്ക് താമസം മാറി. 421 14-ആം സ്ട്രീറ്റ് സൗത്തിൽ ബ്രിഗ്സ് കുടുംബം താമസിച്ചിരുന്നതായി ഫാർഗോ നഗര ഡയറക്ടറിയിലെ രേഖകൾ പറയുന്നു. 1928-ൽ വിർജീനിയ ഫാർഗോ സെൻട്രൽ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം[3][4] ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ ചേരാൻ ഉദ്ദേശിച്ച് കുടുംബത്തോടൊപ്പം ലോസ് ഏഞ്ചൽസിലേക്ക് താമസം മാറ്റുകയും ചലച്ചിത്ര സംബന്ധമായ ജോലി തേടി അയക്കപ്പെടുകയും ചെയ്തു.
കരിയർ
തിരുത്തുകവിർജീനിയ ബ്രൂസിന്റെ ആദ്യ ചലച്ചിത്ര വേഷം പാരാമൗണ്ട് പിക്ചേർസിൻറെ ഒരു എക്ട്രാ നടിയായി 1929-ൽ വൈ ബ്രിംഗ് ദാറ്റ് അപ്? എന്നചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു. അതിനുശേഷം 1930-ൽ, സീഗ്ഫെൽഡ് തിയേറ്ററിലെ മ്യൂസിക്കൽ സ്മൈൽസിൽ അവർ ബ്രോഡ്‌വേയിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് 1931-ൽ ബ്രോഡ്‌വേ നിർമ്മാണമായി അമേരിക്കാസ് സ്വീറ്റ്ഹാർട്ട് എന്ന മ്യൂസിക്കലിൽ അഭിനയിക്കുകയും ചെയ്തു.[5]
1932-ൽ ഹോളിവുഡിലേക്ക് മടങ്ങിയെത്തിയ ബ്രൂസ്, അവിടെ ആഗസ്റ്റ് ആദ്യം മെട്രോ-ഗോൾഡ്വിൻ-മേയറുടെ വാൾട്ടർ ഹസ്റ്റൺ അഭിനയിച്ച കോംഗോ എന്ന സിനിമയിലെ അഭിനേതാവായി. ആ പ്രോജക്റ്റിന്റെ നിർമ്മാണ വേളയിൽ, ഓഗസ്റ്റ് 10-ന്, അടുത്തിടെ ഡൗൺസ്റ്റയേർസ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ജോൺ ഗിൽബെർട്ടിനെ (അവളുടെ ആദ്യത്തെ, അയാളുടെ നാലാമത്തെ) വിവാഹം കഴിച്ചു.[6][7]
അവലംബം
തിരുത്തുക- ↑ "Virgnina Bruce, 72, Actress Portrayed Ziegfeld Showgirl". The New York Times. New York, New York City. United Press International. February 26, 1982. Archived from the original on 11 July 2018. Retrieved 28 January 2019.
- ↑ "Film Actress Virginia Bruce dies at 71 after long illness". The San Bernardino County Sun. California, San Bernardino. The San Bernardino County Sun. February 25, 1982. p. 10. Retrieved January 7, 2016 – via Newspapers.com.
- ↑ "Fargoan had long career in films".
- ↑ "VIRGINIA BRUCE, 72, ACTRESS PORTRAYED ZIEGFELD SHOWGIRL". The New York Times. 26 February 1982.
- ↑ വിർജീനിയ ബ്രൂസ് at the Internet Broadway Database
- ↑ "Here's Proof John Gilbert Is Screen's Great Lover". New York, Syracuse. Syracuse Herald. August 11, 1932. p. 12. Retrieved January 7, 2016 – via Newspapers.com.
- ↑ "GILBERT'S QUICK MARRIAGE", news item, The Film Daily [New York, N.Y. (West Coast Bureau)], August 12, 1932, page 4. Internet Archive, San Francisco, California. Retrieved August 18, 2018.