ആലീസ് ഫെയ്

അമേരിക്കന്‍ ചലചിത്ര നടന്‍

ആലീസ് ഫെയ് (ജനനം: ആലീസ് ജീൻ ലെപ്പർട്ട്; മെയ് 5, 1915 - മെയ് 9, 1998) ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു. 1930-കളിലും 1940-കളിലും 20-ത് സെഞ്ച്വറി-ഫോക്സിന്റെ മ്യൂസിക്കൽ താരമായിരുന്ന ഫെയ്, ഓൺ ദി അവന്യൂ (1937), അലക്സാണ്ടേർസ് റാഗ്ടൈം ബാൻഡ് (1938) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 1943-ൽ ഹലോ, ഫ്രിസ്കോ, ഹലോ എന്ന മ്യൂസിക്കൽ സിനിമയിൽ അവതരിപ്പിച്ച "യു വിൽ നെവർ നോ" എന്ന പ്രശസ്ത ഗാനം പലപ്പോഴും അക്കാദമി അവാർഡ് നിലവാരമുള്ളതായി കണക്കാക്കപ്പെടുന്നു. ഒരു സിനിമാ നടിയെന്ന നിലയിൽ തന്റെ കരിയർ ഉപേക്ഷിച്ച അവർ റേഡിയോ ഷോയായ ദി ഫിൽ ഹാരിസ്-ആലിസ് ഫെയ് ഷോയിലെ അഭിനയത്തിലൂടെ പ്രശസ്തയായി.

ആലീസ് ഫെയ്
Faye in 1934
ജനനം
ആലീസ് ജീൻ ലെപ്പർട്ട്

(1915-05-05)മേയ് 5, 1915
മരണംമേയ് 9, 1998(1998-05-09) (പ്രായം 83)
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ സെമിത്തേരി
തൊഴിൽ
  • നടി
  • ഗായിക
സജീവ കാലം1934–1995
ജീവിതപങ്കാളി(കൾ)
(m. 1937; div. 1940)

(m. 1941; died 1995)
കുട്ടികൾ2
വെബ്സൈറ്റ്alicefaye.com

ആദ്യകാലം

തിരുത്തുക

മിറർ ചോക്ലേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ആലീസിന്റെയും (മോഫിറ്റ്) പോലീസ് ഉദ്യോഗസ്ഥനായിരുന്ന ചാൾസ് ലെപ്പർട്ടിന്റെയും മകളായി 1915 മെയ് 5-ന് മാൻഹാട്ടനിലെ[1] ഹെൽസ് കിച്ചണിലാണ് ആലീസ് ജീൻ ലെപ്പർട്ട് ജനിച്ചത്. അവൾക്ക് ചാൾസ് എന്ന ഒരു ജ്യേഷ്ഠൻ ഉണ്ടായിരുന്നു. ഫെയ് ഒരു എപ്പിസ്‌കോപാലിയൻ വിശ്വാസത്തിൽ വളർന്നു. ഹാസ്യനാടകങ്ങളിലെ ഒരു കോറസ് ഗേൾ എന്ന നിലയിലാണ് ഫെയ്‌യുടെ വിനോദമേഖലയിലെ ജീവിതം ആരംഭിച്ചത്. അവൾ വളരെ ചെറുപ്പമാണെന്ന് കണ്ടെത്തിയപ്പോൾ ഏൾ കരോൾ വാനിറ്റീസ് എന്ന മ്യൂസിക്കൽ സിനിമയുടെ ഓഡിഷനിൽ പരാജയപ്പെട്ടു, തുടർന്ന് ബ്രോഡ്‌വേയിലേക്ക് മാറിയ അവർ ജോർജ്ജ് വൈറ്റ്സ് സ്കാൻഡൽസ് എന്ന ഷോയുടെ 1931 പതിപ്പിൽ ഒരു പ്രധാന വേഷം ചെയ്തു. ഈ സമയം, അവൾ തന്റെ സ്റ്റേജ് നാമം സ്വീകരിക്കുകയും റൂഡി വല്ലീയുടെ ദി ഫ്ലീഷ്മാൻസ് യീസ്റ്റ് അവറിൽ ആദ്യമായി റേഡിയോ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു.[2]

അവസാനകാലം

തിരുത്തുക

1952 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഡ്‌ലൈ സ്റ്റീവൻസന്റെയും[3] 1964 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബാരി ഗോൾഡ്‌വാട്ടറിന്റെയും പ്രചാരണത്തെ അവർ പിന്തുണച്ചു.[4]

ഫെയ്‌യും ഭർത്താവ് ഫിൽ ഹാരിസും അവരുടെ ജീവിതകാലം മുഴുവൻ വ്യക്തിഗതമായും ഒന്നിച്ചും വിവിധ പദ്ധതികളിലെ പ്രവർത്തനങ്ങൾ തുടർന്നു. 1974-ൽ, തന്റെ പഴയ ഫോക്‌സ് പങ്കാളിയായ ജോൺ പെയ്‌നുമായി (ജീൻ നെൽസണ് പകരം) ഗുഡ് ന്യൂസ് എന്ന മ്യൂസിക്കലിൻറെ പുനരുജ്ജീവനത്തിലൂടെ 43 വർഷത്തിനുശേഷം ബ്രോഡ്‌വേയിലേക്ക് മടങ്ങിയെത്തി. പിന്നീടുള്ള വർഷങ്ങളിൽ, ഫൈസർ ഫാർമസ്യൂട്ടിക്കൽസിന്റെ വക്താവായ അവർ സജീവമായ ഒരു മുതിർന്ന ജീവിതശൈലിയുടെ ഗുണങ്ങൾ പ്രോത്സാഹിപ്പിച്ചു.[5] 1995-ൽ ഹാരിസിന്റെ മരണം വരെ ഫെയ്-ഹാരിസ് ദാമ്പത്യം 54 വർഷം നീണ്ടുനിന്നു. താൻ ഹാരിസിനെ വിവാഹം കഴിച്ചപ്പോൾ ഹോളിവുഡിലെ ഭൂരിഭാഗം വരേണ്യരും വിവാഹം ഏകദേശം ആറുമാസമേ നീണ്ടുനിൽക്കൂ എന്ന് പ്രവചിച്ചിരുന്നതായി ഒരു അഭിമുഖത്തിൽ ഫെയ് സമ്മതിച്ചിരുന്നു.

ഫിൽ ഹാരിസിന്റെ മരണത്തിന് മൂന്ന് വർഷത്തിന് ശേഷം, അവളുടെ 83-ാം ജന്മദിനത്തിന് നാല് ദിവസത്തിന് ശേഷം കാലിഫോർണിയയിലെ റാഞ്ചോ മിറേജിൽവച്ച് ആലിസ് ഫെയ് ഉദരത്തിൽ ബാധിച്ച കാൻസർ നിമിത്തം അന്തരിച്ചു.

  1. Harmetz, Aljean (May 11, 1998). "Alice Faye, Hollywood Star Who Sang for Her Man, Di". NY Times. Retrieved 13 February 2019.
  2. "Rudy Vallee (1901-1986)". Riverside Cemetery Journal. Retrieved 17 March 2017.
  3. Motion Picture and Television Magazine, November 1952, page 33, Ideal Publishers
  4. "ELECTIONS AROUSE HOLLYWOOD STARS; New and Old Film Figures Active in Campaigns". The New York Times. 13 October 1964.
  5. Lade, Diane. "ACTRESS FOCUSES ON 'YOUNG-ELDERS'". Sun-Sentinel.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-03-04.
"https://ml.wikipedia.org/w/index.php?title=ആലീസ്_ഫെയ്&oldid=3812678" എന്ന താളിൽനിന്ന് ശേഖരിച്ചത്