ബീറ്റ് ഇറ്റ്
അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സൺ എഴുതി സഹസംവിധാനം ചെയ്ത് അവതരിപ്പിച്ച ഒരു ഗാനമാണ് ബീറ്റ് ഇറ്റ്. ഇതിന്റെ സംവിധാനം ക്വിന്സീ ജോൺസ് ആണ് നിർവഹിച്ചിട്ടുള്ളത്.ജാക്സന്റെ ആറാമത്തെ സ്റ്റുഡിയോ ആൽബമായ ത്രില്ലറിലെ (1982) മൂന്നാമത്തെ ഗാനമായാണിത് പുറത്തിറങ്ങിയിത്.ഈ ഗാനത്തിന്റെ പ്രചാരണത്തിനായി ഒരു സംഗീത വീഡിയോ ജാക്സൺ പുറത്തിറക്കിയിരുന്നു. വഴക്കു കൂടുന്ന രണ്ടു സംഘങ്ങളെ സംഗീതത്തിന്റെയും ഡാൻസിന്റെയും സാന്നിധ്യത്തിൽ ജാക്സൺ ഒന്നിപ്പിക്കുന്നതാണി വീഡിയോയുടെ ഇതിവൃത്തം.
"ബീറ്റ് ഇറ്റ്" | ||
---|---|---|
പ്രമാണം:Beat It by Michael Jackson US 7-inch vinyl Side-A.jpg | ||
ഗാനം പാടിയത് മൈക്കൽ ജാക്സൺ | ||
from the album ത്രില്ലർ | ||
ബി-സൈഡ് |
| |
പുറത്തിറങ്ങിയത് | February 14, 1983 | |
Format | ||
റെക്കോർഡ് ചെയ്തത് | 1982 | |
Genre |
| |
ധൈർഘ്യം | 4:18 | |
ലേബൽ | Epic | |
ഗാനരചയിതാവ്(ക്കൾ) | മൈക്കൽ ജാക്സൺ | |
സംവിധായകൻ(ന്മാർ) |
| |
Music video | ||
ബീറ്റ് ഇറ്റ് യൂട്യൂബിൽ |
ഒരു ഗ്രാമി പുരസ്കാരംവും രണ്ട് അമേരിക്കൻ സംഗീത പുരസ്കാരംവും നേടിയിട്ടുള്ള ഈ ഗാനം സംഗീത വീഡിയോ നിർമ്മാതാക്കളുടെ ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഈ ഗാനവും ഇതിന്റെ സംഗീത വീഡിയോയ്ക്കും ത്രില്ലർ ആൽബത്തിനെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബം ആക്കി തീർത്തതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.അമേരിക്കൻ ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ മൂന്നു വാരം ഒന്നാം സ്ഥാനം അലങ്കരിച്ച ഈ ഗാനം അമേരിക്കയിൽ 1989 വരെ 10 ലക്ഷത്തിലധികം കോപ്പികൾ വിറ്റു പോയിട്ടുണ്ട്. ലോക മെമ്പാടുമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ബീറ്റ് ഇറ്റ്. റോളിംങ്ങ് സ്റ്റോൺ മാഗസിൻ ബീറ്റ് ഇറ്റിനെ എക്കാലത്തെയും 500 മഹത്തരമായ ഗാനങ്ങളിൽ 344 സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അവരുടെ എക്കാലത്തെയും മഹത്തരമായ 100 ഗിറ്റാർ ഗാനങ്ങളിൽ 81 സ്ഥാനത്തും ഉൾപ്പെടുത്തിയിട്ടുണ്ട്.[3].
അവലംബങ്ങൾ
തിരുത്തുക- ↑ Cromelin, Richard (December 12, 1982). "Jackson goes over 'The Wall'". Los Angeles Times. Retrieved April 3, 2015.
- ↑ Gill, Andy (June 27, 2009). "'Thriller' was the masterpiece that set tone for pop's next generation". The Independent. Retrieved April 3, 2015.
- ↑ 100 Greatest Guitars Songs of All Time at the Wayback Machine (archived May 30, 2008).