ഒരു തെന്നിന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് മനോ (തെലുഗു:మనో). തെലുഗു,കന്നട,മലയാളം,തമിഴ്,ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം പാടുന്നു. കാതലൻ എന്ന തമിഴ് ചിത്രത്തിലെ "മുക്കാല മുക്കാബുല..", ഉള്ളത്തൈ അല്ലി താ എന്ന ചിത്രത്തിലെ "അഴകിയ ലൈല..", മുത്തുവിലെ "തില്ലാന.." എന്നീ ജനപ്രിയ ഗാനങ്ങളിലൂടെ മനോ പ്രശസ്തിയിലേക്കുയർന്നു.

മനോ
Playback singer Mano.JPG
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംനാഗൂർ ബാബു
ജനനം (1965-10-26) ഒക്ടോബർ 26, 1965  (57 വയസ്സ്)
വിജയവാഡ, ഇന്ത്യ
വിഭാഗങ്ങൾപിന്നണിഗായകൻ, കർണാടിക് സംഗീതം
തൊഴിൽ(കൾ)ഗായകൻ , അഭിനേതാവ്, നിർമ്മാതാവ്
ഉപകരണ(ങ്ങൾ)ഗായകൻ
വർഷങ്ങളായി സജീവം1984 – മുതൽ
Spouse(s)ജമീല

ജീവിതംതിരുത്തുക

ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച മനോവിന്റെ യഥാർഥ നാമം നാഗൂർ ബാബു എന്നാണ്. ഇളയരാജയാണ് അദ്ദേഹത്തിന്റെ നാമം മനോ എന്നാക്കിയത്. പ്രശസ്ത വോക്കലിസ്റ്റ് നേദാനുരി കൃഷ്ണമൂർത്തിയിൽ നിന്ന് അദ്ദേഹം കർണാടിക് സംഗീതം അഭ്യസിച്ചു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മനോ_(ഗായകൻ)&oldid=2614072" എന്ന താളിൽനിന്ന് ശേഖരിച്ചത്