ബാവലി
വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ബാവലി. മാനന്തവാടിയിൽ നിന്നു പതിനാറ് കിലോമീറ്റർ അകലെയുളള ഈ ഗ്രാമം കേരള-കർണ്ണാടക അതിർത്തിയാണ്. ബാവലി മഖാമിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് കിട്ടിയത് എന്ന് വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്] ബാവ അലിയുടെ എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം വന്നു ചേർന്നത് എന്നു കരുതുന്നു. വില്യം ലോഗന്റെ മലബാർ മാന്വലിൽ ഈ ഗ്രാമത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കാട്ടിക്കുളം വഴി കാട്ടിലൂടെയുളള തന്റെ യാത്രയും ബാവലി പുഴയിൽ നിന്ന് മീൻ പിടിച്ചതും സ്ത്രീകൾ വെളളം കുടത്തിലാക്കി തലയിലേറ്റി കൊണ്ടു പോകുന്നതിനെക്കുറിച്ചും മലബാർ മാന്വലിൽ വിശദികരിക്കുന്നുണ്ട്. പഴശ്ശി പടയാളികളും ബ്രിട്ടീഷ് പട്ടാളവും ബാവലിയിൽ വെച്ച് ഏററുമുട്ടിയതും ലോഗൻ വിശദീകരിക്കുന്നു.
ബാവലി Bavali | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | വയനാട് |
• ഭരണസമിതി | തിരുനെല്ലി ഗ്രാമപഞ്ചായത്ത് |
ഉയരം | 18 മീ(59 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 670646 [1] |
Telephone code | 04935 |
ജനസംഖ്യയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണധികം. അടിയ, കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളിൽപ്പെട്ടവരാണിവർ. മീൻകൊല്ലി, പായ്മൂല, തുറമ്പൂർ എന്നിവിടങ്ങളിലാണ് ആദിവാസി കോളനികളുളളത്. വേഡ ഗൗഡരാണ് മറെറാരു വിഭാഗം. ടിപ്പുവിന്റെ കാലത്ത് കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നു കുടിയേറിയവരാണിവർ. നിലമ്പൂരിൽ നിന്നും മറ്റും വന്നരാണ് മുസ്ലീം വിഭാഗം. ക്രിസ്ത്യാനികൾ എണ്ണത്തിൽ വളരെ കുറവാണ്.
മൂന്നു ഭാഗവും വനവും ഒരു ഭാഗം പുഴയുമാണ് അതിര്. ബാവലി പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലം കടന്നാൽ കർണ്ണാടകയാണ്.
ഫോറസ്ററ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗൺവാടി, ഗവ യു പി സ്കൂൾ ബാവലി എന്നിവയാണിവിടെയുളള സർക്കാർ സ്ഥാപനങ്ങൾ. ഫോറസ്ററ്, എക്സൈസ്, വാണിജ്യ നികുതി ചെക് പോസ്ററുകളും ഇവിടെ ഉണ്ട്. ബാവലി മഖാം, കരിങ്കാളി ക്ഷേത്രം എന്നിവയാണ് ബാവലിയിലെ ആരാധനാലയങ്ങൾ.
== തുറമ്പൂർ - നെൽകൃഷിക്ക് പ്രധാന്യമുള്ള ബാവലിയിലെ വയലോര പ്രദേശമാണ് തുറമ്പൂർ. മല്ലൻ എന്ന ഇവിടുത്തെ ഒരു പ്രധാന കർഷകൻ വർഷങ്ങളായി നാടൻ നെൽവിത്തിനങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു.കൂടാതെ നല്ലയിനം മരച്ചീനിയും ചേന എന്നിവയും ഇദ്ധേഹം വർഷങ്ങളായി കൃഷി ചെയ്തു വരുന്നു.പരമ്പരാഗത കൃഷിരീതികളെ കുറച്ച് ഇദ്ദേഹത്തിന് നല്ല പാണ്ഡിത്യമുണ്ട് .
- ↑ "Bavali Village, Mananthavady Taluk". One Five Nine. Retrieved 2016-01-01.