ബാറ്റിൽ ഓഫ് ദ സെക്സസ് (സിനിമ)
2017ൽ പുറത്തിറങ്ങിയ ബാറ്റിൽ ഓഫ് ദ സെക്സസ് സിമോൺ ബ്യൂഫോയ് എഴുതി ജോനാതൻ ഡേറ്റണും വാലെറി ഫാരിസും സംവിധാനം ചെയ്ത ജീവചരിത്രപരമായ സ്പോർട്സ് കോമഡി ഡ്രാമയാണ്.1973ൽ ബില്ലി ജീൻ കിങ്ങും ബോബി റിഗ്ഗ്സും തമ്മിൽ 1973ൽ നടന്ന ഒരു ടെന്നിസ് മത്സരവുമായി ബന്ധപ്പെട്ടതാണ് കഥ. എമ്മ സ്റ്റോൺ ബില്ലി ജീൻ കിങ്ങും, ബോബി റിഗ്സ് ആയി സ്റ്റീവ് കാരെലും ആണ് അഭിനയിച്ചത്. ആൻഡ്രിയ റിസെൻബറൊ, എലിസബത് ഷൂ, ഓസ്റ്റിൻ സ്റ്റവൽ, ബിൽ പുൾമൻ, സാറ സില്വർമാൻ എന്നിവർ മറ്റ് കഥാപാത്രങ്ങളായും അഭിനയിച്ചു.
Battle of the Sexes | |
---|---|
The upper half of the poster shows a sepia toned image, of a man and a woman speaking at before a bank of microphones. Below a tennis ball. | |
സംവിധാനം | |
നിർമ്മാണം |
|
രചന | Simon Beaufoy |
അഭിനേതാക്കൾ | |
സംഗീതം | Nicholas Britell |
ഛായാഗ്രഹണം | Linus Sandgren |
ചിത്രസംയോജനം | Pamela Martin |
സ്റ്റുഡിയോ |
|
വിതരണം | Fox Searchlight Pictures |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | English |
ബജറ്റ് | $25 million[1] |
സമയദൈർഘ്യം | 121 minutes[2][3] |
ആകെ | $17.8 million[4] |
ടെലുറിഡ് ഫിലിം ഫെസ്റ്റിവലിൽ 2 സെപ്റ്റംബർ 2017ന് ആദ്യപ്രദർശനം നടന്നു. അമേരിക്കയിൽ തീയറ്റർ റിലീസ് 22 സെപ്റ്റംബർ 2017ന് നടന്നു.വിമർശകരിൽ നിന്ന് അനുകൂലമായ നിരൂപണം നേടിയ സിനിമയിൽ എമ്മ സ്റ്റോണിന്റെ പ്രകടനം അവരുടെ അഭിനയജീവിതത്തിലെ മികച്ച പ്രകടനമായി വാഴ്ത്തപ്പെട്ടു. എമ്മ സ്റ്റോണും സ്റ്റീവ് കാരലും ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം നേടുകയുണ്ടായി.[5]
കഥ
തിരുത്തുക1973ൽ ബില്ലി ജീൻ കിങ്ങും(എമ്മ സ്റ്റോൺ) റോബർട്ട് ലാറിമോർ റിഗ്സും(സ്റ്റീവ് കാരെൽ) തമ്മിൽ നടന്ന ടെന്നിസ് മാച്ചിലേക്ക് നയിച്ച സംഭവ വികാസങ്ങളും അവരുടെ വ്യക്തിജീവിതങ്ങളും കഥാരൂപത്തിലാക്കിയതാണ് സിനിമയുടെ കഥാ തന്തു. ബില്ലി ജീൻ കിങ്ങും ഗ്ലാഡിസ് ഹെൽഡ്മാനും(സാറാ സിൽ വർമാൻ) തുല്യമായ ടിക്കറ്റ് വില്പന ഉണ്ടായിരുന്നിട്ടും സ്ത്രീകൾക്ക് പുരുഷന്മാരുടെതിന്റെ എട്ടിലൊന്ന് പ്രതിഫലം മാത്രം കൊടുത്തുകൊണ്ട് ഒരു ടെന്നിസ് ടൂർണമെന്റ് പ്രഖ്യാപിച്ച ജാക്ക് ക്രാമറെ(ബിൽ പുൾമാൻ) ചോദ്യം ചെയ്യുന്നു. ഇരുവരും സ്ത്രീകളുടെതായ മത്സരപരമ്പര ആരംഭിക്കുമെന്ന് പറഞ്ഞിട്ടും സ്ത്രീകളുടെ കളിയ്ക്ക് നിലവാരം കുറവാണെന്ന് വാദിച്ച് പ്രതിഫലത്തിന്റെ കാര്യത്തിൽ മാറ്റമൊന്നും വരുത്താൻ ക്രാമർ തയ്യാറാവുന്നില്ല. പിന്നീട് അമേരിക്കൻ ലോൺ ടെന്നിസ് അസോസിയേഷനിൽ നിന്ന് പുതിയ മത്സരപരമ്പരയിൽ പങ്കെടുക്കുന്ന സ്ത്രീകളെ ക്രാമർ പുറത്താക്കുന്നു. ഹെൽഡ്മാൻ വിർജീനിയ സ്ലിംസ് സിഗററ്റ് കമ്പനിയിൽ നിന്ന് ആകർഷകമായ ഒരു സ്പോൺസർഷിപ്പ് നേടുന്നത് വരെ സ്ത്രീകളുടെ പരമ്പര സാമ്പത്തികമായി കഷ്ടപ്പാടിലായിരുന്നു. ബില്ലി ജീൻ ലാറി കിങ്ങുമായുള്ള(ഓസ്റ്റിൻ സ്റ്റവൽ) തന്റെ വിവാഹബന്ധം അപകടത്തിലാക്കിക്കൊണ്ട് അവരുടെ കേശാലങ്കാര വിദഗ്ദ്ധയായ മരിലിൻ ബർനെറ്റുമായി(ആൻഡ്രിയ റൈസ്ബറൊ) പ്രണയത്തിലാകുന്നു.
റിഗ്സിന്റെ ചൂതാട്ടത്തോടുള്ള ആസക്തി ധനികയായ പ്രിസില്ല വീലനുമായുള്ള(എലിസബത്ത് ഷു) വിവാഹത്തിൽ വിള്ളൽ വീഴ്ത്തുന്നു. ടെന്നീസിൽ ബെറ്റുവെച്ച് നേടിയ റോൾസ് റോയ്സ് ഒളിച്ചുവെക്കാൻ കഴിയാതെ വന്ന അയാൾ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുന്നു. ഈ സമയത്താണ് സ്ത്രീകളുടെ ടെന്നിസിലെ ഉന്നത റാങ്കിലുള്ള കളിക്കാരുമായി കളിക്കുക എന്ന ആശയം അയാൾക്ക് കിട്ടുന്നത്. തന്റെ 55ആം വയസ്സിലും ഏതു വനിതാ കളിക്കാരിയെയും തോൽപ്പിക്കാൻ കഴിയുമെന്ന് വീമ്പടിക്കുന്നു. ബില്ലി ജീൻ കളിക്കാൻ വിസമ്മതിച്ചപ്പോൾ അവരെ സമീപകാലത്ത് തോൽപ്പിച്ചിട്ടുള്ള മാർഗരറ്റ് കോർട്ട്(ജെസിക്ക മൿനമീ) വെല്ലുവിളി ഏറ്റെടുക്കുന്നു. റിഗ്സ് മാർഗരറ്റ് കോർട്ടിനെ അനായാസം തോൽപ്പിക്കുന്നതോടെ അന്തിമ ഒരുക്കങ്ങളിൽ അവസാനവാക്ക് തനിക്കായിരിക്കണം എന്ന വ്യവസ്ഥയോടെ കിങ്ങ് വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിക്കുന്നു. കിങ്ങ് കഠിനമായ പരിശീലനങ്ങളിലൂടെയും മാനസിക സമ്മർദ്ദത്തിലൂടെയും കടന്നുപോകുമ്പോൾ റിഗ്ഗ്സ് ഉദാസീനനായിരിക്കുകയായിരുന്നു. ക്രാമർ അനൗൺസർ ആയി വരുന്നതിനോട് കിങ്ങ് എതിർപ്പ് പ്രകടിപ്പിക്കുകയും കളിയിൽ നിന്ന് പിന്വാങ്ങുമെന്ന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുന്നു. ക്രാമർ പിന്വാങ്ങുന്നു. കളിയുടെ ആദ്യഘട്ടത്തിലുള്ള തിരിച്ചടിയിൽ നിന്ന് മുക്തിനേടി കിങ്ങ് കളി ജയിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുകനിർമ്മാണം
തിരുത്തുകഏപ്രിൽ 2015ന് സിനിമയും അതിലെ രണ്ട് പ്രധാന അഭിനേതാക്കളും പ്രഖ്യാപിക്കപ്പെട്ടു.[6]
ലോസ് ആഞ്ചലസിൽ 2016 ഏപ്രിൽ 13നാണ് ചിത്രീകരണം തുടങ്ങിയത്. $25 മില്ല്യണിൽ അധികമായിരുന്നു മതിപ്പ് ചെലവ്.[7][8]
റിലീസ്
തിരുത്തുകടെലുറിഡ് ഫിലിം ഫെസ്റ്റിവലിൽ 2 സെപ്റ്റംബർ 2017ന് ആദ്യപ്രദർശനം നടന്നു. .[9]ടൊറൊന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇത് പ്രദർശിപ്പിക്കപ്പെട്ടു.[10] അമേരിക്കയിൽ നിയന്ത്രിത തീയറ്റർ റിലീസ് 22 സെപ്റ്റംബർ 2017ന് നടന്നു. അടുത്ത ആഴ്ച അമേരിക്കയിൽ ഒട്ടാകെ പ്രദർശനം ആരംഭിച്ചു.[11]
വിമർശക പ്രതികരണം
തിരുത്തുകറോട്ടൻ ടൊമാറ്റൊ വെബ്സൈറ്റിൽ സിനിമയ്ക്ക് 85% പ്രേക്ഷകപ്രീതി ഉള്ളതായി പറയുന്നു.[12]
അംഗീകാരങ്ങൾ
തിരുത്തുകAward | Date of ceremony | Category | Recipient(s) and nominee(s) | Result | Ref. |
---|---|---|---|---|---|
AARP's Movies for Grownups Awards | February 5, 2018 | Best Actor | Steve Carell | നാമനിർദ്ദേശം | [13][14][15] |
Best Time Capsule | Battle of the Sexes | നാമനിർദ്ദേശം | |||
Casting Society of America | January 18, 2018 | Studio or Independent – Comedy | Justine Arteta and Kim Davis-Wagner | നാമനിർദ്ദേശം | [16] |
Cinema For Peace Awards | February 19, 2018 | Most Valuable Film of the Year | Battle of the Sexes | നാമനിർദ്ദേശം | [17] |
Critics' Choice Movie Awards | January 11, 2018 | Best Actor in a Comedy | Steve Carell | നാമനിർദ്ദേശം | [18] |
Best Actress in a Comedy | Emma Stone | നാമനിർദ്ദേശം | |||
Dorian Awards | February 24, 2018 | LGBTQ Film of the Year | Battle of the Sexes | നാമനിർദ്ദേശം | [19] |
GLAAD Media Awards | April 12, 2018 | Outstanding Film – Wide Release | Battle of the Sexes | Pending | [21] |
Golden Globe Awards | January 7, 2018 | Best Actor – Motion Picture Musical or Comedy | Steve Carell | നാമനിർദ്ദേശം | [22] |
Best Actress – Motion Picture Comedy or Musical | Emma Stone | നാമനിർദ്ദേശം | |||
Satellite Awards | February 10, 2018 | Best Actress – Motion Picture | Emma Stone | നാമനിർദ്ദേശം | [23] |
Screen Actors Guild Awards | January 21, 2018 | Outstanding Performance by a Male Actor in a Supporting Role | Steve Carell | നാമനിർദ്ദേശം | [24] |
ഇതു കൂടി കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Production of Fox Searchlight's Battle of the Sexes Contributed Over $25 Million to the California Economy". MPAA. September 21, 2017. Retrieved September 29, 2017.
- ↑ "Battle of the Sexes". Toronto International Film Festival. Retrieved July 26, 2017.
- ↑ "BATTLE OF THE SEXES". British Board of Film Classification. Retrieved September 6, 2017
- ↑ "Battle of the Sexes (2017)". The Numbers. Archived from the original on 2017-05-26. Retrieved December 19, 2017.
- ↑ Rubin, Rebecca (December 11, 2017). "Golden Globe Nominations: Complete List". Variety. Retrieved December 11, 2017.
- ↑ Fleming Jr, Mike (April 20, 2015). "Game, Set Match? Searchlight Serves Up 'Battle Of The Sexes;' Dayton & Faris Direct Emma Stone As Billie Jean King, Steve Carell As Bobby Riggs". deadline.com. Retrieved September 20, 2015.
- ↑ Evry, Max (April 13, 2016). "First Battle of the Sexes Photo as Filming Begins". ComingSoon.net (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved April 14, 2016.
- ↑ "PRODUCTION OF FOX SEARCHLIGHT'S BATTLE OF THE SEXES CONTRIBUTED OVER $25 MILLION TO THE CALIFORNIA ECONOMY". MPAA. September 21, 2017.
- ↑ Hammond, Pete (August 31, 2017). "'Darkest Hour', 'Battle Of The Sexes', 'Lady Bird' Among World Premieres In 2017 Lineup – Telluride Film Festival". Deadline.com. Retrieved August 31, 2017.
- ↑ "Toronto Film Festival 2017 Unveils Strong Slate". Deadline. Retrieved July 25, 2017.
- ↑ D'Alessandro, Anthony (March 21, 2017). "'Battle Of The Sexes': Billie Jean King-Bobby Riggs Tennis Pic Sets Fall Date". Deadline.com. Retrieved March 21, 2017.
- ↑ "Battle of the Sexes (2017)". Rotten Tomatoes. Retrieved March 11, 2018.
- ↑ Lee, Ashley (January 17, 2018). "AARP's Movies for Grownups Awards: 'The Post' Leads Nominees". The Hollywood Reporter. Retrieved January 17, 2018.
- ↑ "Complete List of Winners at the 2018 Movies for Grownups Awards". AARP.
- ↑ "Complete List of Winners at the 2018 Movies for Grownups Awards". AARP.
- ↑ Ford, Rebecca (January 2, 2018). "Artios Awards: Casting Society Reveals Film Nominees (Exclusive)". The Hollywood Reporter. Retrieved January 3, 2018.
- ↑ "Nominations 2018". Cinema for Peace Foundation (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-02-23. Retrieved 2018-02-22.
- ↑ Hammond, Pete (December 6, 2017). "Critics' Choice Awards Nominations: 'The Shape Of Water' Leads With 14; Netflix Tops TV Contenders". Deadline.com. Retrieved December 9, 2017.
- ↑ Kilday, Gregg (January 10, 2018). "'Call Me by Your Name' Leads Dorian Award Nominations". The Hollywood Reporter. Retrieved January 10, 2018.
- ↑ Kilday, Gregg (January 31, 2018). "Dorian Awards: 'Call Me by Your Name' Hailed as Film of the Year". The Hollywood Reporter. Retrieved January 31, 2018.
- ↑ Kilday, Gregg (January 19, 2018). "GLAAD Media Awards: The Complete List of Nominees". The Hollywood Reporter. Retrieved January 19, 2018.
- ↑ The Hollywood Reporter Editors (December 11, 2017). "Golden Globes: 'Shape of Water,' 'Big Little Lies' Top Nominations". The Hollywood Reporter. Retrieved December 11, 2017.
{{cite web}}
:|last=
has generic name (help) - ↑ Pond, Steve (November 28, 2017). "'Dunkirk,' 'The Shape of Water' Lead Satellite Award Nominations". TheWrap. Retrieved November 29, 2017.
- ↑ "SAG Award Nominations: The Complete List". The Hollywood Reporter. December 13, 2017. Retrieved December 13, 2017.