എമ്മ സ്റ്റോൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ചലച്ചിത്ര നടിയാണ് എമിലി ജീൻ എമ്മ സ്റ്റോൺ (എമ്മ സ്റ്റോൺ). 1988 നവംബർ 6 ന് സ്കോട്ഡെയിലിൽ ജനിച്ചു. കുട്ടിയായിരിക്കമ്പോഴേ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. 2000 ൽ പുറത്തിറങ്ങിയ The Wind in the Willows എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിച്ചു തുടങ്ങുന്നത്. ഏതാനും ടെലിവിഷന്‌‍‍‍‍ റിയാലിറ്റ ഷോകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം ആയിരുന്നു. കൌമാര പ്രായത്തിൽ അവസരങ്ങൾ തേടി അവർ തന്റെ മാതാവിനോടൊപ്പം ലോസ് ആഞ്ചെലസിലേയ്ക്കു വന്നു. 2004 ൽ പുറത്തിറങ്ങിയ In Search of the New Partridge Family എന്ന ടെലിവിഷൻ സീരിയൽ വൻ ജനപ്രീതി നേടിയിരുന്നു. ടെലിവിഷൻ സീരിയലുകളില് അഭിനയിച്ചുകൊണ്ടിരിക്കുന്ന വേളയിൽ സൂപ്പർബാഡ് (2007) എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്തു. ആ ചിത്രത്തിലെ അഭിനയത്തിന് ഒരു യംഗ് ഹോളിവുഡ് അവാർഡ് എമ്മ സ്റ്റോണിനെ തേടിയെത്തി. പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു ചിത്രമായിരുന്നു 2009 ൽ പുറത്തിറങ്ങിയ Zombieland

എമ്മ സ്റ്റോൺ
എമ്മ സ്റ്റോൺ
ജനനം
Emily Jean Stone

(1988-11-06) നവംബർ 6, 1988  (36 വയസ്സ്)
Scottsdale, Arizona, United States
മറ്റ് പേരുകൾEmily Stone, Riley Stone
തൊഴിൽActress
സജീവ കാലം2004–present
Works
On screen and stage
പുരസ്കാരങ്ങൾFull list

2010 ലെ കൌമാര പ്രായക്കാരെ ഉദ്ദേശിച്ചുള്ള ഹാസ്യ പരിപാടിയായ Easy A യിലെ അഭിനയത്തിന് BAFTA Rising Star അവാർഡിലേയ്ക്കും ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും നോമിനേറ്റ് ചെയ്യപ്പെട്ടു. പിന്നീട് ബോക്സ് ഓഫീസിൽ വിജയിച്ച Crazy, Stupid, Love (2011), The Help (2011) എന്നിങ്ങനെയുള്ള ഒരു കൂട്ടം വാണിജ്യ സിനിമകളിൽ അഭിനയിച്ചു. 2012 ൽ പുറത്തിറങ്ങിയ The Amazing Spider-Man എന്ന ചിത്രത്തിലും അതിന്റെ തുടർച്ചയായി 2014 ൽ ഇറങ്ങിയ ചിത്രത്തിലും Gwen Stacy എന്ന കഥാപാത്രത്തിലൂടെ അവർ ഒരു ജനപ്രിയ നായികയായി മാറി. Birdman (2014) എന്ന ചിത്രത്തിലെ അഭിനയത്തിന് നല്ല സഹനടിയ്ക്കുള്ള അക്കാദമി അവാർഡ് നോമിനേഷന് അർഹയായി. 2015 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടമാരിൽ ഒരാളായിരുന്നു എമ്മ സ്റ്റോൺ. ഒരു അക്കാദമി അവാർഡ്, 2 ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ 2 ഗോൾഡൻ ഗ്ലോബ് അവാർഡുകൾ എന്നിവയ്ക്ക് അവർ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അതുപോലെ 2 Screen Actors Guild Awards നേടിയിട്ടുണ്ട്. 2016 ൽ ലാ ലാ ലാൻഡ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവയും സ്റ്റോൺ നേടി.

"https://ml.wikipedia.org/w/index.php?title=എമ്മ_സ്റ്റോൺ&oldid=4286205" എന്ന താളിൽനിന്ന് ശേഖരിച്ചത്