ബാങ്ക് ദേശസാത്കരണം (ഇന്ത്യ)

ഇന്ത്യയിൽ വൻമാറ്റങ്ങൽക്ക് വഴിതെളിയിച്ചതാണ് രണ്ട് ഘട്ടങ്ങളിലായി നടന്ന ബാങ്കുകളുടെ ദേശസാത്കരണം. 1969 വരെ ഇന്ത്യയിലെ ഏക ദേശസാത്കൃത ബാങ്ക് എസ്.ബി.ഐ ആയിരുന്നു. 1969-ൽ 14 ഉം 1980 ൽ 6 ഉം ബാങ്കുകളെയാണ് ദേശസാത്കരിച്ചത്. ഇന്ധിരാഗാന്ധിയായിരുന്നു ഈ കാലയളവുകളിൽ ഇന്ത്യയുടെ പ്രധാനമന്ത്രി. ബാങ്കിങ് സംവിധാനം ഗ്രാമ പ്രദേശങ്ങളിലെത്തിക്കുക, കർഷകർക്ക് എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയായിരുന്നു ദേശസാത്കരണത്തിന്റെ പ്രധാനലക്ഷ്യങ്ങൾ.

ഒന്നാംഘട്ട ദേശസാത്കരണംതിരുത്തുക

ഒന്നാംഘട്ട ദേശസാത്കരണം നടന്നത് 1969 ജൂലായ് 19 നാണ്. നിക്ഷേപം 50 കോടിയിലധികമുള്ള ബാങ്കുകളാണ് ദേശസാത്കരിക്കപ്പെട്ടത്.[1] ബാങ്കുകൾ ഇവയാണ്.

 1. ബാങ്ക് ഓഫ് ഇന്ത്യ
 2. ബാങ്ക് ഓഫ് ബറോഡ
 3. പഞ്ചാബ് നാഷണൽ ബാങ്ക്
 4. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
 5. കാനറ ബാങ്ക്
 6. സിൻഡിക്കേറ്റ് ബാങ്ക്
 7. ദേനാ ബാങ്ക്
 8. അലഹബാദ് ബാങ്ക്
 9. യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക്
 10. ഇന്ത്യൻ ബാങ്ക്
 11. ഇന്ത്യൻ ഓവർസീസ് ബാങ്ക്
 12. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
 13. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
 14. ബാങ്ക് ഓഫ് മഹാരാഷ്ട്ര

രണ്ടാംഘട്ട ദേശസാത്കരണംതിരുത്തുക

രണ്ടാംഘട്ട ദേശസാത്കരണം 1980 ഏപ്രിൽ 15 നായിരുന്നു. 200 കോടിയിലേറെ നിക്ഷേപ മൂലധനമുള്ള 6 ബാങ്കുകളെയാണ് ഇത്തവണ ദേശസാത്കരിച്ചത്.[1] ബാങ്കുകൾ ഇവയാണ്

 1. വിജയാ ബാങ്ക്
 2. പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്
 3. ന്യൂ ബാങ്ക് ഓഫ് ഇന്ത്യ
 4. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
 5. ആന്ധ്ര ബാങ്ക്
 6. കോർപ്പറേഷൻ ബാങ്ക്

ദേശസാത്കൃത ബാങ്കുകളിൽ ന്യൂ ഇന്ത്യാ ബാങ്ക് പ്രതിസന്ധിയിലായതിനെത്തുടർന്ന് (1993) പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു. നിലവിൽ 19 ദേശസാത്കൃതബാങ്കുകളാണുള്ളത്

ഈ ഒരു നടപടിക്ക് വഴിവെച്ചത് സ്വതന്ത്ര ഇന്ത്യയുടെ ആദ്യഘട്ടങ്ങളിൽ തന്നെ ഉയർന്നിരുന്നു. ദേശസാൽക്കരണ പ്രക്രിയക്ക് വഴി വെച്ചത് രണ്ടു കാരണങ്ങളാണ് ! AD-1956 ഏപ്രിലിൽ ഇതിനെപ്പറ്റിയുള്ള പ്രമേയം ലോകസഭയിൽ അവതരിക്കപ്പെട്ടു

സ്വകാര്യ ബാങ്കുകൾ എന്ന നിലയിൽ 1947- 1955 കാലഘട്ടങ്ങളിൽ ഇവയുടെ പ്രവർത്തനം ഏകദേശം 361 ബാങ്കുകൾക്കായിരുന്നു. മനോരമ ദിനപത്രം 2019 ജൂലൈ 18 (താൾ 13)

അവലംബംതിരുത്തുക

 1. 1.0 1.1 മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN Reg.No. KERMAL/2011/39411 Check |isbn= value: invalid character (help).