ബാക്റ്റീരിയൽ വജൈനോസിസ് അമിതമായ അണുപ്രസരം മൂലം യോനിയിൽ ഉണ്ടാകുന്ന രോഗാവസ്ഥയെ പറയുന്ന പേരാണ്. ഇംഗ്ലീഷ്: Bacterial vaginosis (BV) .[6][9] സാധാരണ ലക്ഷണങ്ങൾ മത്സ്യഗന്ധമുള്ള യോനീസ്രവം[2], ചൊറിച്ചിൽ [2]എന്നിവയാണ്. യോനീസ്രവം വെള്ളയോ ചാരനിറമോ ആയിരിക്കും,[2] [6] ചിലപ്പോഴൊക്കെ ഒരു തരത്തിലുമുള്ള ലക്ഷണങ്ങൾ ഉണ്ടാവുകയില്ല. ഈ അസുഖമുള്ളവർക്ക് എയ്ഡ്സ് അടക്കമുള്ള ലൈംഗികാസുഖങ്ങൾ വരാനുള്ള സാധ്യത ഇരട്ടിയാണ്. ചിലപ്പോൾ ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദനയും അനുഭവപ്പെടാം. [8][10] പ്രയമായ സ്ത്രീകളിൽ നേരത്തേ പ്രസവം നടക്കാനുള്ള സാധ്യതയും ഈ രോഗം വർദ്ധിപ്പിക്കുന്നു, [3][11]

Bacterial vaginosis
മറ്റ് പേരുകൾAnaerobic vaginositis, non-specific vaginitis, vaginal bacteriosis, Gardnerella vaginitis[1]
Vaginal squamous cell with normal vaginal flora versus bacterial vaginosis on Pap stain. Normal vaginal flora (left) is predominantly rod-shaped Lactobacilli whereas in bacterial vaginosis (right) there is an overgrowth of bacteria which can be of multiple species.
സ്പെഷ്യാലിറ്റിGynecology, Infectious disease
ലക്ഷണങ്ങൾVaginal discharge that often smells like fish, burning with urination[2]
സങ്കീർണതEarly delivery among pregnant women[3]
കാരണങ്ങൾImbalance of the naturally occurring bacteria in the vagina[4][5]
അപകടസാധ്യത ഘടകങ്ങൾDouching, new or multiple sex partners, antibiotics, using an intrauterine device[5]
ഡയഗ്നോസ്റ്റിക് രീതിTesting the vaginal discharge[6]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Vaginal yeast infection, infection with Trichomonas[7]
പ്രതിരോധംProbiotics[6]
മരുന്ന്Clindamycin or metronidazole[6]
ആവൃത്തി~ 5% to 70% of women[8]

ഈ രോഗം യോനിയിൽ പ്രകൃത്യായുള്ള അണുക്കളുടെ അസന്തുലനം മൂലമാണുണ്ടാവുന്നത്.[4][5] അണുക്കളുടെ എണ്ണത്തിനു നൂറും ആയിരവും മടങ്ങ് വർദ്ധനവ് ഉണ്ടാകുന്നു.[12] ലാക്റ്റോബാസില്ലസ് അല്ലാത്ത അണുക്കളാണ് പ്രത്യേകിച്ച് കാരണക്കാർ. [13] യോനിയിലേക്ക് വെള്ളം ചീറ്റുന്നത്, വീര്യം കൂടിയ സോപ്പോ ലായനികളോ ഉപയോഗിച്ച് യോനി കഴുകുക, പുതിയതോ ഒന്നിലധികം ലൈംഗിക പങ്കാളികൾ, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം, കോപ്പർ ടി പോലുള്ള ഉപകരണങ്ങൾ, ആർത്തവവിരാമം എന്നിവയാണ് ഈ രോഗം വരാനുള്ള എളുപ്പ വഴികൾ. [5] ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമായി ഇതിനെ കരുതാറില്ല. ലൈംഗിക പങ്കാളികളെ ചികിത്സക്ക് വിധേയമാക്കാറുമില്ല.[14] രോഗനിർദ്ധാരണം ലക്ഷണങ്ങളെ ആശ്രയിച്ചും യോനീസ്രവത്തിന്റെ സൂക്ഷ്മദർശനത്തിലൂടെയും അമ്ലതാ പരിശോധനയിലൂടെയുമാണ്.[12] വജൈനൽ യീസ്റ്റ് ഇൻഫെകഷനുമായും ട്രിക്കോമോണൈയാസിസുമായി ഇതിനു സാദൃശ്യമുണ്ട്. [7]

റഫറൻസുകൾ

തിരുത്തുക
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; History1997 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 2.3 "What are the symptoms of bacterial vaginosis?". 2013-05-21. Archived from the original on 2 April 2015. Retrieved 3 March 2015.
  3. 3.0 3.1 Queena JT, Spong CY, Lockwood CJ, eds. (2012). Queenan's management of high-risk pregnancy : an evidence-based approach (6th ed.). Chichester, West Sussex: Wiley-Blackwell. p. 262. ISBN 9780470655764.
  4. 4.0 4.1 Bennett J (2015). Mandell, Douglas, and Bennett's principles and practice of infectious diseases. Philadelphia, PA: Elsevier/Saunders. ISBN 9781455748013.
  5. 5.0 5.1 5.2 5.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NIH2013O എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 6.2 6.3 6.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Don2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. 7.0 7.1 Mashburn J (2006). "Etiology, diagnosis, and management of vaginitis". Journal of Midwifery & Women's Health. 51 (6): 423–30. doi:10.1016/j.jmwh.2006.07.005. PMID 17081932.
  8. 8.0 8.1 Kenyon C, Colebunders R, Crucitti T (December 2013). "The global epidemiology of bacterial vaginosis: a systematic review". American Journal of Obstetrics and Gynecology. 209 (6): 505–23. doi:10.1016/j.ajog.2013.05.006. PMID 23659989.
  9. Sharma H, Tal R, Clark NA, Segars JH (January 2014). "Microbiota and pelvic inflammatory disease". Seminars in Reproductive Medicine. 32 (1): 43–9. doi:10.1055/s-0033-1361822. PMC 4148456. PMID 24390920.
  10. Bradshaw CS, Brotman RM (July 2015). "Making inroads into improving treatment of bacterial vaginosis - striving for long-term cure". BMC Infectious Diseases. 15: 292. doi:10.1186/s12879-015-1027-4. PMC 4518586. PMID 26219949.{{cite journal}}: CS1 maint: unflagged free DOI (link)
  11. "What are the treatments for bacterial vaginosis (BV)?". National Institute of Child Health and Human Development. 2013-07-15. Archived from the original on 2 April 2015. Retrieved 4 March 2015.
  12. 12.0 12.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Don20142 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. Nardis C, Mosca L, Mastromarino P (September–October 2013). "Vaginal microbiota and viral sexually transmitted diseases". Annali di Igiene. 25 (5): 443–56. doi:10.7416/ai.2013.1946. PMID 24048183.
  14. "Bacterial Vaginosis – CDC Fact Sheet". Centers for Disease Control and Prevention. 11 March 2014. Archived from the original on 28 February 2015. Retrieved 2 March 2015.