വെള്ളപോക്ക് അഥവാ അസ്ഥിസ്രാവം എന്നത് സ്ത്രീകളുടെ യോനിയിലൂടെ പുറന്തള്ളപ്പെടുന്ന കട്ടിയുള്ളതു വെളുത്തതോ മഞ്ഞയോ പച്ചയോ നിറത്തിലുമുള്ള സ്രവങ്ങൾ ആണ്. [1][2] [3] ഇംഗ്ലീഷ് : Leukorrhea അഥവാ fluor albus. ഇതിന് നിരവധി കാരണങ്ങൾ ഉണ്ട്. പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അന്തർഗ്രന്ഥിസ്രാവം അഥവാ ഹോർമോണുകളുടെ അസന്തുലനമാണ്.

യോനീനാളത്തിനുണ്ടാവുന്ന അണുബാധ മൂലം ഇതിന്റെ അളവ് ഗണ്യമായി കൂടി എന്നു വരാം. എല്ലാ കാലത്തും ഒരാളിൽ ഇത് കാണപ്പെട്ടു എന്നു വരില്ല. ചിലപ്പോൾ വർഷങ്ങളോളം ഉണ്ടാകാനിടയുള്ള ഇത് യാതൊരു സൂചനയുമില്ലാതെ പെട്ടന്ന് അപ്രത്യക്ഷമായി എന്നും വരാം. അധിക കാലം കാണപ്പെടുന്ന സമയത്ത് ഇതിനു മഞ്ഞ നിറവും ദുർഗന്ധവും ഉണ്ടാകാം. പ്രത്യേകിച്ച് അസുഖകാരിയല്ലാത്ത ഈ അവസ്ഥ യോനിയുടെയോ യോനീനാളത്തിന്റെയോ നീർവീഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. [4]

കാരണങ്ങൾ

തിരുത്തുക

വെള്ളപ്പോക്ക് ഒരു അസുഖാവസ്ഥയല്ല. സാധാര സ്ത്രീകളിലും ഇത് മറ്റു ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഉണ്ടാവാറുണ്ട്. എന്നാൽ അമിതമായും ദുർഗന്ധത്തോടു കൂടെയും കാണപ്പെടുന്നത് യോനിയുടേയോ യോനീമുഖത്തിന്റേയോ അണുബാധമൂലമാണ്. ലൈംഗികരോഗങ്ങൾ ആണ് മറ്റൊരു കാരണം. അർബ്ബുദം ഇതിനുള്ള മറ്റൊരു കാരണമാണ്.

Leukorrhea
പ്രമാണം:Diagram showing leukorrhea infection.jpg
Diagram showing leukorrhea infection
സ്പെഷ്യാലിറ്റിSynonyms = Fluor albus, Whites

നിർധാരണം

തിരുത്തുക

സൂക്ഷ്മദർശിനിയിലൂടെ അസ്ഥിസ്രാവം കണ്ടെത്താൻ സാധിക്കും വെളുത്ത രക്താണുക്കൾ കാണപ്പെടുന്നതാണ് നിർധാരണത്തിനു സഹായിക്കുന്നത്.[5]

വർഗ്ഗീകരണം

തിരുത്തുക

സാധാരണ വെള്ളപോക്ക്

തിരുത്തുക

ഇത് സ്ത്രീകളിൽ വളരെ സാധാരണമായ അവസ്ഥയാണ്. ഒരു പ്രത്യേക കാരണമില്ലാതെ വരുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതിരോധാവസ്ഥയുമായി ഇതിനെ ബന്ധപ്പെടുത്തിവരുന്നു. യോനിയിലെ അമ്ലാവസ്ഥയുടെ സന്തുലനത്തിനുകാരണമായി ഇതിനെ കരുതിവരുന്നു. ഈസ്റ്റ്രജൻ ഹോർമോണിന്റെ അളവ് വർദ്ധിക്കുന്നത് ഫിസിയോളജിക് ലൂക്കോറിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. [6] പ്രസവത്തിനു ശേഷം ചിലപ്പോൾ കുഞ്ഞു പെൺകുട്ടികളിലും വെള്ള പോക്ക് ഉണ്ടാവാറുണ്ട്. ഗർഭിണികളിൽ കണ്ടുവരുന്ന വെള്ളപോക്ക് ഈസ്റ്റ്രജന്റെ പ്രഭാവം മൂലമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

നീർവീഴ്ചമൂലമുള്ള വെള്ളപോക്ക്

തിരുത്തുക

യോനീനാളത്തിലുണ്ടാവുന്ന നീർവീഴ്ചമൂലമുണ്ടാകുന്ന വെള്ളപോക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായി മഞ്ഞനിറത്തിൽ കാണപ്പെടുന്നു. കൂടാതെ ദുർഗന്ധവുമുണ്ടാവാം. ലൈംഗികമായി പകരുന്ന അസുഖങ്ങൾ മൂലവും ഇത് ഉണ്ടാവാം. [7]

പ്രസവത്തിനുശേഷം പുറംവേദനയുടെ അകമ്പടിയോടെ ഉണ്ടാവുന്ന രക്തം കലർന്ന അസ്ഥിസ്റാവത്തിനു കാരണം ഗർഭാശയം ചുരുങ്ങാൻ സമയമെടുക്കുന്നതുകൊണ്ടാണ്. വെറ്റ് സ്മിയർ, ഗ്രാം സ്റ്റെയിനിങ്ങ്, കൾചർ, പാപ് സ്മിയർ തുടങ്ങി ബയോപ്സിവരെ ചിലപ്പോൾ ഇവയുടെ കാരണം കണ്ടെത്താൻ വേണ്ടിവരാറുണ്ട്.

വിരബാധമൂലമുള്ള വെള്ളപോക്ക്

തിരുത്തുക

ട്രിക്കോമോണാ വകുപ്പിൽ പെടുന്ന വിരയുടെ ശല്യം മൂലം ഉണ്ടാവുന്ന വെള്ളപോക്കാണിത്. എരിച്ചിൽ, ചൊറിച്ചിൽ പതയോടുകൂടിയ വെള്ളയോ മഞ്ഞയോ ആയ സ്രവം എന്നിവയാണ് ലക്ഷണങ്ങൾ. [8][9]

ചികിത്സ

തിരുത്തുക

ലൈംഗികരോഗങ്ങൾ മൂലമുണ്ടാവുന്ന വെള്ളപോക്കിനെ കണ്ടെത്തി ചികിത്സിക്കണം. മെട്രോനിഡസോൾ പോലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാറുണ്ട്. ക്ലിന്റാമൈസിൻ, റ്റിനിഡസോൾ എന്നിവയും ഉപയോഗിച്ചു വരുന്നു.[10]

റഫറൻസുകൾ

തിരുത്തുക
  1. "leukorrhea" at Dorland's Medical Dictionary
  2. "Definition of LEUKORRHEA". www.merriam-webster.com. Retrieved 2015-12-20.
  3. "Hormonal effects in newborns: MedlinePlus Medical Encyclopedia". medlineplus.gov (in ഇംഗ്ലീഷ്). Retrieved 2018-11-07.
  4. "leukorrhea | medical disorder". Encyclopædia Britannica. Retrieved 2015-12-20.
  5. Workowski, Kimberly A., and Stuart Berman. Sexually Transmitted Diseases Treatment Guidelines, 2010. Centers for Disease Control and Prevention. Centers for Disease Control and Prevention, 17 Dec. 2010. Web. 28 Oct. 2014.
  6. Behrman, Richard E.; Kliegman, Robert; Karen Marcdante; Jenson, Hal B. (2006). Nelson essentials of pediatrics. St. Louis, Mo: Elsevier Saunders. p. 348. ISBN 978-1-4160-0159-1.
  7. "leukorrhea". {{cite journal}}: Cite journal requires |journal= (help)
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Dhami, P.S (2015). A Textbook of Biology. Jalandhar, Punjab: Pradeep Publications. pp. 1/79.
  10. "Treatments for Specific Types of Sexually Transmitted Diseases and Sexually Transmitted Infections (STDs/STIs)." Treatments for Specific Types of Sexually Transmitted Diseases and Sexually Transmitted Infections (STDs/STIs). Eunice Kennedy Shriver National Institute of Child Health and Human Development, n.d. Web. 28 Oct. 2014. <http://www.nichd.nih.gov/health/topics/stds/conditioninfo/Pages/specific.aspx>.
"https://ml.wikipedia.org/w/index.php?title=വെള്ളപോക്ക്&oldid=3833011" എന്ന താളിൽനിന്ന് ശേഖരിച്ചത്