ബലിജന സാംസ്‌കാരിക പ്രസ്ഥാനം


മഹാബലിയുടെ ജനം എന്നവകാശപ്പെടുന്നവരുടേതായി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിയ്ക്കുന്ന ഒരു സാംസ്കാരിക സംഘടഩയാണ് ബലിജന സാംസ്‌കാരിക പ്രസ്ഥാനം . The Balijan Cultural Movement എന്നു് ഇങ്ഗ്ലീഷിൽ. बलीजन सांस्कृतिक आंदोलन എന്നു്ഹിന്ദിയിൽ.

പ്രഥമ ആക്റ്റിങ് പ്രസിഡന്റ് ഗെയിൽ ഓംവെദ്ത് (1941 – 2021)
അഖിലേന്ത്യാ കൺവീനർ കാഞ്ച ഐലയ്യ

ലക്ഷ്യം തിരുത്തുക

ഇന്ത്യയിൽ നിലനില്ക്കുന്ന സാമൂഹിക, മത, രാഷ്ട്രീയ, സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് വിശാലമായ സാംസ്‌കാരിക അന്തരീക്ഷം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം [1]. ബ്രാഹ്മണ്യം, ജാതി, ഹിന്ദുത്വ വർഗീയവാദം എന്നിവയ്‌ക്കെതിരെയുള്ള സാംസ്‌കാരിക മുന്നേറ്റമാണിത് [2].

തുടക്കം തിരുത്തുക

വിവിധസംസ്ഥാനങ്ങളിലുള്ളവർ ചേർന്നു് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ദെൽഹി ആസ്ഥാനമായി 2005 ൽ ആരംഭിച്ചു. സുനിൽ സർദാർ അഖിലേന്ത്യാ കൺവീനറും കാഞ്ച ഐലയ്യ പ്രസിഡന്റും ഗേയ്ൽ ഓംവെത് ആക്റ്റിങ് പ്രസിഡന്റും ബ്രജ് രഞ്ജൻ മണി ജനറൽ സെക്രട്ടറിയും ദിനേശ് സന്ദില ട്രഷറാറും ഇരുപതിലേറെ അംഗങ്ങളുള്ള സ്റ്റിയറിങ് സമിതിയും വിവിധസമിതികളുമായി ഈ പ്രസ്ഥാനം രൂപപ്പെട്ടു. ഹിമാചല പ്രദേശം, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, ഝാർഖണ്ഡ്, മഹാരാഷ്ട്രം, മദ്ധ്യപ്രദേശ്, തെലുങ്കാന, ആന്ധ്രാ പ്രദേശ്, കർണാടകം, കേരളം, തമിഴ് നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണിതിന്റെ പ്രവ‌‌ർത്തനം [3].

മഹാബലി ഒരു പ്രതീകം തിരുത്തുക

കേരളത്തിലെ മഹാബലി സങ്കല്പത്തെയാണ് ബലിജന സാംസ്‌കാരിക പ്രസ്ഥാനം ഉയർത്തിക്കാണിയ്ക്കുന്നതെന്ന് അതിന്റെ (The Balijan Cultural Movement) ദേശീയ വർക്കിംഗ് പ്രസിഡന്റായിരുന്ന ഗേയ്ൽ ഓംവെത് (1941- 2021) അവകാശപ്പെട്ടിട്ടുണ്ടു് [4]. സവർണതക്കെതിരയുള്ള അവർണ പോരാട്ടങ്ങളിൽ മഹാബലിയെ പ്രതീകമാക്കുകയാണ് ബലിജന പ്രസ്ഥാനം ചെയ്യുന്നത്.


ബലിജൻ സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സ്റ്റിയറിങ് സമിതി അംഗവും മഹാരാഷ്ട്രയിലെ പ്രമുഖ ദളിതപക്ഷ-ഇടതു ചിന്തകനും മനുഷ്യാവകാശ പ്രവർത്തകനും ശ്രമിക് മുക്തി ദൾ അഖിലേന്ത്യാ നേതാവുമായ ഡോ. ഭാരത് പടൻകർ പറയുന്നത് പോരാട്ടങ്ങളിൽ ഇന്ത്യൻ ജനത മഹാബലിയുടെ ബിംബം കൂടുതലായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നാണു്. മർദിതരെ ചലിപ്പിക്കാൻ പോന്നതാണ് മഹാബലിയുടെ കഥ. കേരളത്തിലേതിനു സമാനമായ മഹാബലിക്കഥകൾ വടക്കേ ഇന്ത്യയിലുമുണ്ട്. ദസറ ആഘോഷത്തിന്റെ പത്താം ദിവസം ബലിയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ അവിടെ നടക്കുന്നുണ്ട്.

ദിപാവലിയുമായി ബന്ധപ്പെട്ടും ബലിയുടെ കഥ വടക്കേ ഇന്ത്യയിലുണ്ട്. മഹാബലി ജനങ്ങളെ കാണാൻ എത്തുന്ന സങ്കല്പമാണ് അതും. മറാഠിയിലെ ദീപാവലി പ്രാർത്ഥനയെ ഫൂലെ പരാമർശിച്ചിരിക്കുന്നത് ഇപ്രകാരമാണു്, “ഇട പിഡ ജാവോ, ബലികാ രാജ്യ യെവോ” – ദുഃഖങ്ങളും കഷ്ടങ്ങളും പോകട്ടെ, ബലിയുടെ രാജ്യം വരട്ടെ [5] .

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലുള്ള മേഘവംശി ബാലായ് ജനത ഇങ്ങനെ പ്രാർത്ഥിക്കുന്നു-- ‘അലാ -ബലാ ജായേ- ബലി കാ രാജ് അയേ’ (अला-बला जाए, बली का राज आए) അതായത് ‘എല്ലാ അസംബന്ധങ്ങളും പോകട്ടെ, ബലി രാജാവിന്റെ ഭരണം തിരിച്ചു വരട്ടെ.’[6]

മതത്തിനും ജാതിക്കും മറ്റ് ഭിന്നതകൾക്കുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന ഇന്ത്യൻ ബിംബമാണ് ബലി എന്നു് ബലിജന പ്രസ്ഥാനം പ്രചരിപ്പിയ്ക്കുന്നു. ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവായ മഹാത്മാ ജ്യോതിറാവു ഫൂലേ ഹിന്ദുസ്ഥാനെന്നതിനു പകരം 'ബലിസ്ഥാൻ' എന്നാണ് വിളിച്ചിരുന്നത്. അതിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് ബലിജന സാംസ്കാരിക പ്രസ്ഥാനം രൂപപ്പെടുത്തുന്നതെന്നു പടൻകർ പറയുന്നു [7] .

അവലംബം തിരുത്തുക

  1. Balijan Cultural Movement Manifesto ,Publisher: Balijan Cultural Movement nd [ca 2005-09], New Delhi, Publication Date: 2005. https://www.abebooks.com/Balijan-Cultural-Movement-Manifesto-2005-09-New/2161300470/bd
  2. ബലിജൻ സാംസ്കാരിക പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോ പാഠം https://meghvansh.wordpress.com/2010/07/03/balijan-cultural-movement-manifesto/
  3. State and brahmanical order should go says gadar. October 2009 https://www.newindianexpress.com/cities/hyderabad/2009/oct/11/state-and-brahmanical-order-should-go-says-gada-91769.html
  4. ആർ കെ ബിജുരാജ് നടത്തിയ അഭിമുഖസംഭാഷണം https://www.madhyamam.com/india/dont-speak-about-caste-youll-be-branded-as-casteist-gail-omvedt-840293
  5. ദുഃഖങ്ങളും കഷ്ടങ്ങളും പോകട്ടെ, ബലിയുടെ രാജ്യം വരട്ടെ https://prathipaksham.in/activist-geil-omved-passed-away/[പ്രവർത്തിക്കാത്ത കണ്ണി]
  6. എല്ലാ അസംബന്ധങ്ങളും പോകട്ടെ, ബലി രാജാവിന്റെ ഭരണം തിരിച്ചു വരട്ടെ https://meghvansh.wordpress.com/2010/09/02/maveli-%e0%a4%ae%e0%a4%b9%e0%a4%be%e0%a4%ac%e0%a4%b2%e0%a5%80-belongs-to-meghvansh/
  7. ആർ കെ ബിജുരാജ് നടത്തിയ അഭിമുഖസംഭാഷണം Malayalam vaarikha, 2010 May http://uneditedwritings.blogspot.com/2010/07/blog-post_936.html