ബറോസ്

മോഹൻലാൽ സംവിധാനം ചെയ്ത മലയാളം ഫാന്റസി ചിത്രം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് വരാനിരിക്കുന്ന മലയാള ഭാഷാ ഫാന്റസി ചിത്രമാണ് ബറോസ്: നിധി കാക്കും ഭൂതം -3D .[1] ബറോസ്: ഗാർഡിയൻ ഓഫ് ഡി' ഗാമാ'സ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് തിരക്കഥ എഴുതിയത്. ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ടൈറ്റിൽ റോളിൽ മോഹൻലാൽ, മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം , സീസർ ലോറന്റെ റാട്ടൺ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[2][3]

ബറോസ്
സംവിധാനംമോഹൻലാൽ
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനജിജോ പുന്നൂസ്
അഭിനേതാക്കൾ
  • മോഹൻലാൽ
  • മായ
സംഗീതംലിഡിയൻ നാധസ്വരം
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംഎ.ശ്രീകർ പ്രസാദ്
സ്റ്റുഡിയോആശിർവാദ് സിനിമാസ്
റിലീസിങ് തീയതി
  • 2023 (2023)
രാജ്യംഇന്ത്യ
ഭാഷമലയാളം

2021 മാർച്ചിൽ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ആരംഭിച്ചു, കോവിഡ്-19 പാൻഡെമിക് കാരണം കുറച്ച് സമയത്തേക്ക് സ്തംഭിച്ച ശേഷം , പഴയ പതിപ്പ് ഒഴിവാക്കി, പുതുക്കിയ കഥയും തിരക്കഥയും അഭിനേതാക്കളുമായി ഡിസംബറിൽ ഇത് പുനരാരംഭിക്കുകയും 2022 ജൂലൈയിൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. പ്രാഥമികമായി കൊച്ചിയിലും ഗോവയിലും രണ്ട് ഗാനങ്ങൾ ബാങ്കോക്കിലും ചെന്നൈയിലുമായി ചിത്രീകരിച്ചു . 3ഡിയിൽ ചിത്രീകരിച്ച ചിത്രം 2023ൽ റിലീസിനൊരുങ്ങുകയാണ്.

അഭിനേതാക്കൾ തിരുത്തുക

  • മോഹൻലാൽ - ബറോസ്
  • മായ - ഇസബെല്ല
  • സാര വേഗ - തെരേസ ഡി ഗാമ
  • തുഹിൻ മേനോൻ - റോൺ മാധവ്
  • ഗുരു സോമസുന്ദരം
  • ഇഗ്നാസിയോ മറ്റിയോസ് - ക്രിസ്റ്റോവോ ഡ ഗാമ
  • കല്ലിറോയ് സിയാഫെറ്റ
  • സീസർ ലോറന്റെ റാറ്റൺ
  • കോമൾ ശർമ്മ
  • പത്മാവതി റാവു
  • പെഡ്രോ ഫിഗ്യൂറെഡോ
  • ജയചന്ദ്രൻ പാലാഴി
  • ഗീതി സംഗീത

സംഗീതം തിരുത്തുക

2019-ൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ സമയത്ത്, സിബിഎസ് റിയാലിറ്റി ടാലന്റ് ഷോയായ ദ വേൾഡ്സ് ബെസ്റ്റ് ആ വർഷം വിജയിച്ച ബാലപ്രതിഭയായ 13-കാരനായ പിയാനിസ്റ്റ് ലിഡിയൻ നാധസ്വരത്തെ മോഹൻലാൽ ഈ ചിത്രത്തിന്റെ സംഗീതസംവിധാനത്തിനായി നിയമിച്ചു.

അവലംബങ്ങൾ തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബറോസ്&oldid=3905333" എന്ന താളിൽനിന്ന് ശേഖരിച്ചത്