ഫ്ലോറൻസ്

ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരം
(ഫ്ലോറൻസ്‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരമാണ് ഫ്ലോറൻസ്. ടസ്കാനിയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണിത്. 364,779 ആണ് ഫ്ലോറൻസിലെ ജനസംഖ്യ.

കൊമ്യൂണെ ഡി ഫിറെൻസെ
Coat of arms of കൊമ്യൂണെ ഡി ഫിറെൻസെ
Municipal coat of arms

ഇറ്റലിയിൽ ഫ്ലോറൻസ്
രാജ്യം ഇറ്റലി
പ്രദേശം ടസ്കനി
പ്രവിശ്യ ഫ്ലോറൻസ് (FI)
മേയർ ലിയോണാർഡോ ദൊമെനീച്ചി (ഡെമോക്രാറ്റിക് പാർട്ടി)
Elevation 50 മീ (164 അടി)
വിസ്തീർണ്ണം 102 കി.m2 (39 ച മൈ)
ജനസംഖ്യ (2006-06-02ലെ കണക്കുപ്രകാരം)
 - മൊത്തം 3,66,488
 - സാന്ദ്രത 3,593/km² (9,306/sq mi)
സമയമേഖല CET, UTC+1
Coordinates 43°46′18″N, 11°15′13″E
Gentilic ഫിയോറെന്തീനി
ഡയലിംഗ് കോഡ് 055
പിൻ‌കോഡ് 50100
Frazioni Galluzzo, Settignano
പേട്രൺ വിശുദ്ധൻ വി. സ്നാപകയോഹന്നാൻ
 - ദിവസം ജൂൺ 24
വെബ്സൈറ്റ്: www.comune.firenze.it

1865 മുതൽ 1870 വരെ ഇറ്റലി രാജ്യത്തിന്റേയും തലസ്ഥാനമായിരുന്നു ഈ നഗരം. ആർണോ നദിയുടെ തീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. മദ്ധ്യ കാലഘട്ടത്തിലും നവോത്ഥാന കാലഘട്ടത്തിലും വളരെ പ്രാധാനപ്പെട്ട ഒരു നഗരമായിരുന്നു ഇത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ജന്മസഥലമായി കണക്കാക്കുന്നത് ഫ്ലോറൻസിനേയാണ്. ഇവിടുത്തെ കലയും വാസ്തുകലയും പ്രശസ്തമാണ്. മിഡീവൽ കാലഘട്ടത്തിൽ യൂറോപ്പിലെ ഒരു പ്രധാന വ്യാപാര-ധനകാര്യ കേന്ദ്രമായിരുന്നു ഫ്ലോറൻസ്. വലരെ കാലത്തേക്ക് ഈ നഗരം ഭരിച്ചിരുന്നത് മെഡിചി കുടുംബമാണ്. മദ്ധ്യകാലഘട്ടത്തിലെ ഏഥൻസ് എന്നും ഈ നഗരം വിളിക്കപ്പെടുന്നു.

"ഹിസ്റ്റോറിക് സെന്റർ ഓഫ് ഫ്ലോറൻസസി"നെ 1982ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

"https://ml.wikipedia.org/w/index.php?title=ഫ്ലോറൻസ്&oldid=3556981" എന്ന താളിൽനിന്ന് ശേഖരിച്ചത്