ഫ്രീമൻ ഡൈസൻ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ്. ഗണിതീയവിശ്ലേഷണത്തിലൂടെ ഭൗതികശാസ്ത്രത്തിലെ പല മേഖലകളിലും പ്രശ്ന നിർധാരണം (problem solving) നടത്തിയതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്.

ഫ്രീമൻ ഡൈസൻ
Long Now Seminar, San Francisco, October 5th, 2005
ജനനം (1923-12-15) ഡിസംബർ 15, 1923  (100 വയസ്സ്)
ദേശീയതAmerican British
കലാലയംUniversity of Cambridge, Cornell University[1]
അറിയപ്പെടുന്നത്Dyson sphere
Dyson operator
Advocacy against nuclear weapons
Dyson conjecture
Dyson's eternal intelligence
Dyson number
Dyson tree
Dyson's transform
Project Orion
പുരസ്കാരങ്ങൾHeineman Prize (1965)
Harvey Prize (1977)
Wolf Prize (1981)
Fermi Award (1993)
Templeton Prize (2000)
Pomeranchuk Prize (2003)
Poincaré Prize (2012)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics, Mathematics
സ്ഥാപനങ്ങൾRoyal Air Force
Institute for Advanced Study
Duke University
Cornell University
ഡോക്ടർ ബിരുദ ഉപദേശകൻHans Bethe
സ്വാധീനങ്ങൾRichard Feynman, Abram Samoilovitch Besicovitch[2]
കുറിപ്പുകൾ
He is notably the son of George Dyson (composer), and father of Esther Dyson, Dorothy Dyson, Mia Dyson, Rebecca Dyson, Emily Dyson, and George Dyson (science historian).

ജീവിതരേഖ

തിരുത്തുക

ഡൈസൻ 1923 ഡിസംബർ 15-ന് ഇംഗ്ലണ്ടിലെ ക്രോതോണിൽ ജനിച്ചു. കേംബ്രിജ്, കോർനെൽ എന്നീ സർവ്വകലാശാലകളിൽ നിന്ന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും വിദ്യാഭ്യാസം പൂർത്തിയാക്കി. കോർനെൽ സർവകലാശാല, പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി എന്നിവിടങ്ങളിൽ ഔദ്യോഗിക സേവനമനുഷ്ഠിച്ചു.

പുതിയ പ്രശ്നനിർദ്ധാരണരീതികൾ

തിരുത്തുക

ഏതെങ്കിലും ഒരു പ്രത്യേക ശാസ്ത്രശാഖയിൽ പുതിയ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നതിനേക്കാൾ ഡൈസൻ ശ്രദ്ധ കേന്ദ്രീകരിച്ചത് പുതിയ പ്രശ്ന നിർധാരണരീതികൾക്കു രൂപം നൽകുന്നതിലാണ്. അക്കാലംവരെയും പല ശാസ്ത്രജ്ഞരും അവരവരുടെ സിദ്ധാന്തങ്ങൾ തെളിയിക്കുന്നതിന് ഓരോ സന്ദർഭത്തിനും അനുസരണമായ വിവിധ രീതികളാണ് അവലംബിച്ചിരുന്നത്. എന്നാൽ ഡൈസൻ തന്റേതായ പുതിയ രീതി വികസിപ്പിച്ചെടുത്തുകൊണ്ട് ഈ ഭിന്നരീതികളെ ഒരു പൊതുപദ്ധതിയുടെ കീഴിൽ ചിട്ടപ്പെടുത്തി ഒരു പ്രത്യേക വ്യവസ്ഥയിലാക്കി. വ്യക്തവും നിയതവുമായ നിയമങ്ങൾ അനുസരിക്കുന്ന ഈ പദ്ധതി എല്ലാ പരീക്ഷണ സന്ദർഭങ്ങൾക്കും പ്രയോഗിക്കത്തക്കതാണെന്നും ഇദ്ദേഹം തെളിയിച്ചു.

  • ക്വാണ്ടം ഇലക്ട്രോഡൈനമിക്സ്
  • ഫെറോമാഗ്നറ്റിസം
  • ഫീൽഡ് തിയറി
  • സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്
  • സ്റ്റെബിലിറ്റി ഒഫ് മാറ്റർ
  • ഓപ്റ്റിക്കൽ ടെലിസ്കോപ്പുകൾ
  • ഫേസ് ട്രാൻസിഷൻസ്

എന്നീ മേഖലകളിലെല്ലാം ഡൈസന്റെ പ്രശ്നനിർധാരണ രീതിക്കു പ്രയോജനമുണ്ടായി.

അംഗീകാരങ്ങൾ

തിരുത്തുക
  • ട്രിഗാ റിയാക്റ്റർ
  • ഓറിയൻ സ്പേസ്ഷിപ്പ്

എന്നിവയുടെ രൂപ കല്പനയിൽ ഡൈസൻ പങ്കുവഹിച്ചിട്ടുണ്ട്.

  • റോയൽ സൊസൈറ്റി
  • അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസ്
  • യു.എസ്. നാഷണൽ അക്കാദമി ഒഫ് സയൻസസ്

എന്നിവിടങ്ങളിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

  1. Dyson, Freeman. "Alma Mater". Web of Stories.
  2. Dyson, Freeman. "Influences".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൈസൻ, ഫ്രീമൻ ജോൺ (1923 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഫ്രീമൻ_ഡൈസൻ&oldid=2672722" എന്ന താളിൽനിന്ന് ശേഖരിച്ചത്