ഫ്രാൻസ് നിസിൽ ജർമൻ നാഡീരോഗ വിദഗ്ദ്ധനായിരുന്നു. ജർമനിയിലെ ബവേറിയയിൽ 1860 സെപ്റ്റംബർ 9-നു ജനിച്ചു. മ്യൂണിക്ക് സർവകലാശാലയിൽ നിന്ന് 1909-ൽ പിഎച്ച്.ഡി. ബിരുദം നേടിയശേഷം അവിടെത്തന്നെ അധ്യാപകനായ നിസിൽ 1903-ൽ പ്രൊഫസറായി. 1904 മുതൽ 1918 വരെ ഹൈഡൻബർഗ് സർവകലാശാലയിലെ മനോരോഗ ചികിത്സാ വിഭാഗം ഡയറക്ടറായി പ്രവർത്തിച്ചു. മ്യൂണിക്കിലെ ഡ്യുഷേഫോർഷുങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈക്യാട്രി എന്ന സ്ഥാപനം തുടങ്ങുന്നതിൽ പ്രധാന പങ്കുവഹിച്ചു. തുടർന്നങ്ങോട്ട് ഇദ്ദേഹം ഈ സ്ഥാപനത്തിലാണ് പ്രവർത്തിച്ചത്. ഹിസ്റ്റോ പത്തോളജിയുടെ ഉപജ്ഞാതാവ് എന്ന നിലയിൽ നിസിൽ അറിയപ്പെടുന്നു. ഗാങ്ഗ്ലിയോൺ കോശങ്ങളുടെ അപചയത്തിനു (1892) നൽകിയ വിശദീകരണമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവനയായി കണക്കാക്കി വരുന്നത്. നിസിൽ അപചയം എന്നാണ് നാഡീകോശങ്ങളുടെ അപചയം അറിയപ്പെടുന്നത്.

ഫ്രാൻസ് നിസിൽ

നാഡീകോശങ്ങളിലടങ്ങിയിട്ടുള്ള വർണകപദാർഥങ്ങളെ കണ്ടെത്തുകയും വിശകലനം ചെയ്യുകയും ചെയ്തു ഇദ്ദേഹം.. ഈ ക്രോമോഫിലിക പദാർഥങ്ങൾ നിസിൽ പദാർഥങ്ങൾ എന്നാണ് അറിയപ്പെടുന്നത്. 1919 ഓഗസ്റ്റ് 11-ന് നിസിൽ ഫ്രാൻസ് അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിസിൽ, ഫ്രാൻസ് (1860 - 1919) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്_നിസിൽ&oldid=2787599" എന്ന താളിൽനിന്ന് ശേഖരിച്ചത്