ഫ്രാങ്ക് ഡോബ്സൻ
ഫ്രാങ്ക് ഡോബ്സൻ ഇംഗ്ലണ്ടിലെ ശില്പിയായിരുന്നു. 1888 നവംബർ 18-ന് ലണ്ടനിൽ ജനിച്ചു.
ഫ്രാങ്ക് ഡോബ്സൻ | |
---|---|
ജനനം | 18 November 1888 |
മരണം | 22 July 1963 Princess Beatrice Hospital London[1] | (aged 74)
ദേശീയത | English |
അറിയപ്പെടുന്നത് | sculpture, drawing |
ജീവിതരേഖ
തിരുത്തുകലണ്ടൻ, എപ്പിംഗ്, ആർബ്രോത് എന്നിവിടങ്ങളിലെ ചിത്രകലാവിദ്യാലയങ്ങളിൽ നിന്ന് ചെറുപ്പത്തിലേ ചിത്രകലാപരിശീലനം നേടി. 1913 മുതലാണ് തന്റെ മാധ്യമം ശില്പകലയാണെന്ന് ഇദ്ദേഹം കണ്ടെത്തിയത്. ചതുരവടിവാർന്ന ശില്പങ്ങളോടായിരുന്നു ഇദ്ദേഹത്തിന് ആഭിമുഖ്യം. ഇംഗ്ലണ്ടിൽ ഇദ്ദേഹത്തിന്റെ ആദ്യകാല ക്യൂബിസ്റ്റ് രചനകൾ അംഗീകരിക്കപ്പെട്ടില്ല. എന്നു മാത്രമല്ല, അത്തരം അരൂപിയായ രചനകളുടെ പേരിൽ വലിയൊരു വിഭാഗം കലാകാരന്മാർ ഇദ്ദേഹത്തെ എതിർക്കുകയും ചെയ്തു. എന്നാൽ ആ ശൈലിയിൽനിന്നു വിട്ടുപോകാതെതന്നെ ക്ലാസിക് ശൈലികൂടി സ്വാംശീകരിച്ചുകൊണ്ട് ഇദ്ദേഹം മുന്നോട്ട് പോയി. അങ്ങനെ നവശില്പകലാപ്രസ്ഥാനത്തിന്റെ ദീപശിഖാവാഹകനായി മാറാൻ ഡോബ്സനു കഴിഞ്ഞു.
ശില്പാവിഷ്കരണ മാധ്യമങ്ങൾ
തിരുത്തുകകല്ല്, പിച്ചള, ഓട്, കണ്ണാടി, കോൺക്രീറ്റ് തുടങ്ങിയ പല മാധ്യമങ്ങളിലും ഇദ്ദേഹം ശില്പാവിഷ്കരണം നിർവഹിച്ചിട്ടുണ്ട്. ഒസ്ബെർട്ട് സിറ്റ് വെലിനെ പോലുള്ള പല പ്രമുഖരുടേയും ഛായാചിത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1942-ൽ റോയൽ അക്കാദമിയിൽ അംഗത്വം ലഭിച്ചു. 1953-ൽ അക്കാദമിയുടെ മുഴുവൻ സമയ അംഗമാകുവാൻ സാധിച്ചു. 1946 മുതൽ 1953 വരെ ഇദ്ദേഹം റോയൽ കോളജ് ഒഫ് ആർട്ടിലെ ശില്പകലാ പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963 ജൂലൈ 22-ന് ലണ്ടനിൽ അന്തരിച്ചു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.parliament.uk/biographies/commons/frank-dobson/25657
- http://www.britannica.com/EBchecked/topic/167298/Frank-Dobson
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡോബ്സൻ, ഫ്രാങ്ക് (1888 - 1963) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |