ഫോട്ടോസെൻസിറ്റിവിറ്റി മനുഷ്യരിൽ

പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നർഥം വരുന്ന ഫോട്ടോസെൻസിറ്റിവിറ്റി, പ്രകാശത്തോടുള്ള വർദ്ധിച്ച പ്രതിപ്രവർത്തനത്തെ സൂചിപ്പിക്കുന്നു. മനുഷ്യരിൽ കാഴ്ചയ്ക്കു പുറമേ, പ്രകാശത്തോട് ശാരീരികവും മാനസികവുമായ നിരവധി പ്രതികരണങ്ങളുണ്ട്. ചില വ്യക്തികളിൽ പ്രകാശം ഒരു വിചിത്രമായ പ്രതികരണം, ഗുരുതരമായ അസ്വസ്ഥത, രോഗം അല്ലെങ്കിൽ പരിക്ക് എന്നിവയ്ക്ക് കാരണമായേക്കാം. ചില മരുന്നുകൾക്ക് ഫോട്ടോസെൻസിറ്റൈസിംഗ് ഫലമുണ്ട്. പ്രകൃതിദത്തമോ കൃത്രിമമോ ആയ അസാധാരണവിധത്തിലുള്ള പ്രകാശം മൂലം മനുഷ്യരെ ബാധിച്ചേക്കാവുന്ന പ്രതിഭാസങ്ങൾ വിവിധ ഇനങ്ങളായി തിരിക്കാം:

പ്രകാശത്തോടുള്ള സംവേദനക്ഷമതയിൽ വരുന്ന മാറ്റങ്ങൾ തലചുറ്റൽ, ക്രോണിക് ഫാറ്റിഗ് സിൻഡ്രോം എന്നിവയ്ക്കു കാരണമാകാം. അതേ സമയം, ചില ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലൈറ്റ് തെറാപ്പി എന്ന ചികിത്സാരീതി വഴി കൃത്രിമ പ്രകാശത്തിന്റെ നിയന്ത്രിത പ്രയോഗം പ്രയോജനപ്പെടുത്താം.

സൂര്യപ്രകാശം

തിരുത്തുക

സൂര്യപ്രകാശം, പ്രത്യേകിച്ച് അതിന്റെ അൾട്രാവയലറ്റ് വികിരണ ഘടകം, ചില ഫോട്ടോടോക്സിക് മരുന്നുകൾ കഴിക്കുന്നവർ അല്ലെങ്കിൽ ഫോട്ടോസെൻസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ ഉള്ളവരിൽ വർദ്ധിച്ചതോ അധികമോ ആയ നാശനഷ്ടങ്ങൾക്ക് കാരണമാകും:

അതുപോലെതന്നെ താഴെ സൂചിപ്പിച്ചിട്ടുള്ള പല അവസ്ഥകളും ശക്തമായ വെളിച്ചത്താൽ രൂക്ഷമാകുന്നു,

ഫ്ലൂറസെന്റ്, എൽഇഡി വിളക്കുകൾ

തിരുത്തുക

2008-ൽ ഉയർന്നുവരുന്നതും പുതുതായി തിരിച്ചറിഞ്ഞതുമായ ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള യൂറോപ്യൻ ശാസ്ത്രീയ സമിതിയായ സൈന്റിഫിക് കമ്മിറ്റി ഓൺ എമെർജിങ് ആൻഡ് ന്യൂലി ഐഡന്റിഫൈഡ് ഹെൽത്ത് റിസ്ക്ക്സ് (SCENIHR) ഫ്ലൂറസെന്റ് വിളക്കുകളിൽ നിന്നുള്ള പ്രത്യേകിച്ച് കോംപാക്റ്റ് ഫ്ലൂറസെന്റ് വിളക്കുകളിൽ നിന്നുള്ള പ്രകാശവും നിരവധി മനുഷ്യരോഗങ്ങളും തമ്മിലുള്ള ബന്ധം അവലോകനം ചെയ്തു: [6]

  • ആന്തരിക-കർണ്ണ അവസ്ഥയായ മെനിയേഴ്സ് രോഗത്തെ ഫ്ലിക്കർ വർദ്ധിപ്പിക്കും. അതിനാൽ വെർട്ടിഗോ ബാധിച്ചവർ ഫ്ലൂറസെന്റ് ദീപങ്ങൾ ഉപയോഗിക്കരുതെന്ന് ശുപാർശ ചെയ്യുന്നു.
  • അൾട്രാവയലറ്റ് പ്രകാശത്തോടുള്ള പ്രതികൂല പ്രതികരണം മൂലം ചർമ്മത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് പോളിമോർഫസ് ലൈറ്റ് ഇറപ്ഷൻ. യൂറോപ്പിലുടനീളം അതിന്റെ വ്യാപനം ജനസംഖ്യയുടെ 10-20 ശതമാനം ആണ്. കൃത്രിമ പ്രകാശ സ്രോതസ്സുകൾ ഈ അവസ്ഥയെ പ്രകോപിപ്പിച്ചേക്കാം, കോംപാക്റ്റ് ഫ്ലൂറസെന്റ് ലൈറ്റ് ഒരു ഇറപ്ഷൻ ഉണ്ടാക്കുന്നു.
  • സൂര്യപ്രകാശം, കൃത്രിമ പ്രകാശം എന്നിയോടുള്ള പ്രതികരണം മൂലം ഒരു വിഷയത്തിന്റെ ചർമ്മം വീർക്കുന്ന അവസ്ഥയാണ് ക്രോണിക് ആക്റ്റിനിക് ഡെർമറ്റൈറ്റിസ്. ഒരു ലക്ഷം ജനസംഖ്യയിൽ 16.5 എന്ന തോതിൽ ആണ് സ്കോട്ട്ലൻഡിൽ ഇതിന്റെ വ്യാപനം. കോംപാക്റ്റ് ഫ്ലൂറസെന്റ് ദീപങ്ങൾ ഈ അവസ്ഥയെ വഷളാക്കിയതിന് തെളിവുകളുണ്ട്.
  • ഓട്ടോഇമ്മ്യൂൺ രോഗമായ ല്യൂപ്പസ് ഉള്ളവരിൽ, കോംപാക്റ്റ് ഫ്ലൂറസെന്റ് വിളക്കുകളുടെ പ്രകാസത്തോടുള്ള എക്സ്പോഷർ ഒരു പ്രശ്നമാകാം.
  • കോം‌പാക്റ്റ് ഫ്ലൂറസെന്റ് വിളക്കുകൾ തെളിയ്ക്കുന്ന സാഹചര്യങ്ങളിൽ ആക്റ്റിനിക് പ്രൂറിഗോ വഷളാകുന്നു എന്നതിന് തെളിവുകളുണ്ട്. ഈ രോഗം സാധാരണ ജനസംഖ്യയുടെ 3.3 ശതമാനം ആളുകളെ ബാധിക്കുന്നു.
  • ജനസംഖ്യയുടെ 3.1 ശതമാനം ആളുകളെ അൾട്രാവയലറ്റ് വിളക്കുകൾ മൂലമുണ്ടാകുന്ന ചർമ്മ വൈകല്യമായ സോളാർ ഉർട്ടികാരിയ ബാധിക്കുന്നു. ചില രോഗികളെ കോംപാക്റ്റ് ഫ്ലൂറസെന്റ് വിളക്കുകൾ‌ നേരിട്ട് ബാധിക്കുന്നു.
  • കോം‌പാക്റ്റ് ഫ്ലൂറസെന്റ് പ്രകാശം പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് പ്രകാശത്തിന്റെ അധിക അളവ് ഫൈറ്റോഫോട്ടോഡെർമറ്റൈറ്റിസ് വർദ്ധിപ്പിക്കും.
  • ഫോട്ടോഡൈനാമിക് തെറാപ്പിക്ക് വിധേയരായ രോഗികളിൽ കോംപാക്റ്റ് ഫ്ലൂറസെന്റ് ദീപങ്ങൾ മൂലമുണ്ടാകുന്ന പ്രതികൂല ഫോട്ടോസെൻസിറ്റീവ് പ്രതിപ്രവർത്തനങ്ങൾക്ക് അധിക സാധ്യതയുണ്ട്.
  • അൾട്രാവയലറ്റ് വെളിച്ചം കണ്ണിൽ പതിക്കുന്നതാണ് തിമിരത്തിന്റെ ഒരു പ്രധാന കാരണം. വിളക്കുകളിൽ നിന്നുള്ള അൾട്രാവയലറ്റ് ഉദ്‌വമനം സുരക്ഷിതമായ പരിധിക്കുള്ളിലാകുകയും, വിളക്ക് വ്യക്തിയിൽ നിന്ന് മതിയായ അകലത്തിൽ ആകുകയും ചെയ്താൽ, തിമിരം വരാനുള്ള സാധ്യത കുറവാണ്.
  • 5 മുതൽ 20% വരെ ജനങ്ങളെ ബാധിക്കുന്ന പ്രകാശത്തോടുള്ള അമിതമായ സംവേദനക്ഷമതയുടെ ലക്ഷണമാണ് ഫോട്ടോഫോബിയ. ഓഫീസ് ജോലിക്കാരിൽ തലവേദനയുണ്ടാക്കുനതിൽ ഫ്ലിക്കറിങ് (മിന്നുന്ന) ഫ്ലൂറസെന്റ് ലൈറ്റുകൾക്ക് (സെക്കൻഡിൽ 100 തവണ മിന്നുന്ന) മിന്നാത്ത ലൈറ്റിനെക്കാൾ ഇരട്ടി സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.[7]
  • ഫോട്ടോഫോബിയ ബാധിതരിൽ എൽഇഡി (ലൈറ്റ്-എമിറ്റിംഗ് ഡയോഡ്) ദീപങ്ങളുടെ സ്വാധീനത്തെക്കുറിച്ച് സമാനമായ പഠനങ്ങളൊന്നുംതന്നെ നടത്തിയിട്ടില്ല, പക്ഷേ, എൽഇഡി മിന്നുന്നത് "കൂടുതൽ വ്യക്തമാണ്" എന്നതിനാൽ, എൽഇഡി ലൈറ്റുകൾ "തലവേദനയ്ക്ക് കാരണമാകാൻ സാധ്യതയുണ്ട്".
  • ഫോട്ടോസെൻസിറ്റീവ് എപ്പിലെപ്സി ബാധിച്ച രോഗികളിൽ ഫ്ലിക്കർ സീഷ്വറിന് കാരണമാകുമെന്നതിന് തെളിവുകളുണ്ട്, പക്ഷേ കോം‌പാക്റ്റ് ഫ്ലൂറസെന്റ് വിളക്കുകൾ സീഷ്വർ ഉണ്താക്കുമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
  • സ്വയം പറയുന്ന തെളിവുകൾ പ്രകാരം ഫ്ലൂറസെന്റ് വിളക്കുകൾ ഡിസ്‌ലെക്സിയ വർദ്ധിപ്പിക്കും.

ഇതും കാണുക

തിരുത്തുക
  1. Guide to Photophobia/Light Sensitivity, axonoptics.com. Retrieved 11 January 2019.
  2. Lightmare, lightmare.org. Retrieved 11 January 2019.
  3. "Blinded by Brighter Headlights? It’s Not Your Imagination.", The New York Times, 5 June 2021. Retrieved 11 June 2021.
  4. Light and Sensitivity Archived 2019-01-10 at the Wayback Machine., headaches.org. Retrieved 11 January 2019.
  5. 5.0 5.1 5.2 European Guidelines for Photodermatoses > 2 Photoaggravated Disorders[പ്രവർത്തിക്കാത്ത കണ്ണി] at European Dermatology Forum
  6. "Light Sensitivity, Scientific Committee on Emerging and Newly Identified Health Risks" (PDF). Director-General for Health and Consumers, European Commission. 2008. pp. 26–27. Retrieved 2009-08-31.
  7. Arnold J. Wilkins, "The Scientific Reason You Don't Like LED Bulbs—and the Simple Way to Fix Them", Scientific American, 1 August 2017. Retrieved 11 June 2019.