സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്.എ.ഡി)
സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എ ഡി) ഒരു മാനസിക വ്യതിയാന തകരാർ ആണ്. സാധാരണ മാനസികാരോഗ്യം പുലർത്തുന്നവരാണെങ്കിൽ കൂടി കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ അവരിൽ മാനസിക വ്യതിചലനത്തിനു കാരണമായേക്കാം.ശൈത്യകാലത്തെ വിഷാദരോഗം ഇതിനു ഒരു ഉദാഹരണമാണ്[1]. [2]ഇതിനു വിധേയരാകുന്ന ആളുകൾ കൂടുതൽ സമയം ഉറങ്ങുകയോ ഊർജ്ജസ്വലത നഷ്ടപ്പെട്ട രീതിൽ പ്രവർത്തിയ്ക്കുകയോ ചെയ്യുന്നതായികാണുന്നു.വേനൽക്കാലത്ത് അമിതമായ ഉത്കണ്ഠയും ചിലർ പ്രകടിപ്പിയ്ക്കുന്നു.[3]1984-ൽ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിലെ നോർമൻ ഇ. റോസെൻതാളും സഹപ്രവർത്തകരും ആണ് എസ്.എ ഡിയെ ആദ്യമായി ശ്രദ്ധയിൽപ്പെടുത്തിയത്.അദ്ദേഹത്തിന്റെ 1993 ലെ പുസ്തകമായ വിന്റർ ബ്ലൂസ് ഈ വിഷയത്തിൽ ആധികാരികമായ ഒരു അവലംബം ആയിത്തീർന്നിട്ടുണ്ട്.[4]
സീസണൽ അഫക്ടീവ് ഡിസോർഡർ | |
---|---|
മറ്റ് പേരുകൾ | ശൈത്യകാല വിഷാദം, winter blues, വേനൽക്കാല വിഷാദം, seasonal depression |
Bright light therapyസീസണൽ അഫക്ടീവ് ഡിസോർഡറിനു വെളിച്ചം ഉപയോഗിച്ചുള്ള ചികിത്സ | |
സ്പെഷ്യാലിറ്റി | സൈക്യാട്രി, clinical psychology |
എസ്.എ.ഡി.ബാധിച്ചവർ അമേരിക്കയിലെ ഫ്ലോറിഡയിൽ 1.4% ഉം അലാസ്കയിൽ 9.9% മായും രേഖപ്പെടുത്തിയിരുന്നു.2007 ൽ നടത്തിയ സർവ്വേ പ്രകാരം 20% ഐറിഷ് ആൾക്കാർ രോഗബാധിതരായിരുന്നു. സർവേയിൽ പുരുഷന്മാരെക്കാൾ സ്ത്രീകളെ ഇത്കൂടുതൽ ബാധിക്കുന്നതായി സർവ്വേ കാണിക്കുന്നു. നെതർലണ്ട്സിലെ ജനസംഖ്യയുടെ 10% എസ്.എഡ് ബാധിതരാണ്.[5]
ലക്ഷണങ്ങൾ
തിരുത്തുകഎസ്എഡി ഒരു പ്രധാനമായും ഒരു വിഷാദരോഗാവസ്ഥയാണ്. നിരാശ, നിസ്സഹായത, വികാരങ്ങൾക്ക് പെട്ടെന്ന് അടിമപ്പെടൽ, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, പ്രവർത്തനങ്ങളിൽ താത്പര്യമില്ലായ്മ, സാമൂഹിക വിനിമയങ്ങളിൽ നിന്ന് പിൻവലിയൽ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ,ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തീരുമാനങ്ങൾ എടുക്കുവാൻ കഴിവില്ലായ്മ എന്നിവ ലക്ഷണങ്ങളിൽ ചിലതാണ്.[6]
കാരണങ്ങൾ
തിരുത്തുകഈ വ്യതിയാനത്തിനു വിവിധ കാരണങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സെറോട്ടോണിന്റെ അഭാവം, സെറോട്ടോണിൻ പോളിമോർഫിസം പങ്ക് വഹിക്കുന്നുണ്ടെന്ന് അനുമാനിക്കപ്പെട്ടിരുന്നു[7].എന്നാൽ, ഇത് തർക്കവിഷയമാണ്.[8]
ചികിത്സ
തിരുത്തുകവെളിച്ചം ഉപയോഗിച്ചുള്ള ചികിത്സയും[9] രാസമരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും ഇതിനു ചിലപ്പോൾ വിദഗ്ദ്ധർ ശിപാർശ ചെയ്യാറുണ്ട്[10].ശാരീരിക വ്യായാമം ഒരു ഫലപ്രദമായ രീതിയാണെന്നു കണ്ടിട്ടുണ്ട്.[11]സീസണൽ അഫക്റ്റീവ് ഡിസോർഡർ / ശീതകാല വിഷാദരോഗം ഉള്ള രോഗികൾക്ക് മോഡാഫിനിൽ ഫലപ്രദമായ ഒരു ചികിത്സയാണ്.[12]
അവലംബം
തിരുത്തുക- ↑ Oginska, Halszka; Oginska-Bruchal, Katarzyna (2014). "Chronotype And Personality Factors Of Predisposition To Seasonal Affective Disorder". Chronobiology International: the Journal of Biological & Medical Rhythm Research. 31 (4): 523–531. doi:10.3109/07420528.2013.874355.
- ↑ Ivry, Sara (August 13, 2002). Seasonal Depression can Accompany Summer Sun. The New York Times. Retrieved September 6, 2008
- ↑ Seasonal affective disorder (SAD): Symptoms. MayoClinic.com (September 22, 2011). Retrieved on March 24, 2013.
- ↑ More, Lee Kremis (December 26, 1994). "It's Wintertime: When Winter Falls, Many Find Themselves In Need Of Light". Milwaukee Sentinel. Gannett News Service.
- ↑ van der Sman (October 28, 2004) Donkere dagen: Winterdepressie verklaard[permanent dead link]. Elsevier.nl. Retrieved on March 24, 2013.
- ↑ Seasonal affective disorder (SAD): Symptoms. MayoClinic.com (September 22, 2011). Retrieved on March 24, 2013.
- ↑ Johansson, C.; Smedh, C.; Partonen, T.; Pekkarinen, P.; Paunio, T.; Ekholm, J.; Peltonen, L.; Lichtermann, D.; Palmgren, J.; Adolfsson, R.; Schalling, M. (2001). "Seasonal Affective Disorder and Serotonin-Related Polymorphisms". Neurobiology of Disease. 8 (2): 351–357. doi:10.1006/nbdi.2000.0373. PMID 11300730.
- ↑ Johansson, C.; Willeit, M.; Levitan, R.; Partonen, T.; Smedh, C.; Del Favero, J.; Bel Kacem, S.; Praschak-Rieder, N.; Neumeister, A.; Masellis, M.; Basile, V.; Zill, P.; Bondy, B.; Paunio, T.; Kasper, S.; Van Broeckhoven, C.; Nilsson, L. -G.; Lam, R.; Schalling, M.; Adolfsson, R. (2003). "The serotonin transporter promoter repeat length polymorphism, seasonal affective disorder and seasonality". Psychological Medicine. 33 (5): 785–792. doi:10.1017/S0033291703007372. PMID 12877393.
- ↑ Beck, Melinda. (December 1, 2009) "Bright Ideas for Treating the Winter Blues". (Section title: "Exercise outdoors") The Wall Street Journal.
- ↑ Lundt, L. (2004). "Modafinil treatment in patients with seasonal affective disorder/winter depression: An open-label pilot study". Journal of Affective Disorders. 81 (2): 173–178. doi:10.1016/S0165-0327(03)00162-9. PMID 15306145.
- ↑ Pinchasov, B. B.; Shurgaja, A. M.; Grischin, O. V.; Putilov, A. A. (2000). "Mood and energy regulation in seasonal and non-seasonal depression before and after midday treatment with physical exercise or bright light". Psychiatry Research. 94 (1): 29–42. doi:10.1016/S0165-1781(00)00138-4. PMID 10788675.
- ↑ Lundt, L. (2004). "Modafinil treatment in patients with seasonal affective disorder/winter depression: An open-label pilot study". Journal of Affective Disorders. 81 (2): 173–178. doi:10.1016/S0165-0327(03)00162-9. PMID 15306145.