ഫാച്ച്

കൂട്ടമായി ചിത്രങ്ങള്‍ പ്രോസസ്ചെയ്യാനുള്ള സോഫ്റ്റ്‍വെയര്‍

ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ് ഫാച്ച് (ഫോട്ടോ ആന്റ് ബാച്ച്). ഡി‍ജിറ്റൽ ഫോട്ടോകൾ ഒരു ബാച്ചായി പ്രോസസ് ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‍വെയറാണ് ഫാച്ച്. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ ഫാച്ചിന് ഒരു ഗ്രാഫിക്കൽ സമ്പർക്കമുഖവും സെർവ്വറുകളിൽ ഒരു കമാന്റ് ലൈൻ കമാന്റും ഉണ്ട്.

ഫാച്ച്
Phatch 0.1 running under GNOME.
Phatch 0.1 running under GNOME.
Original author(s)Stani Michiels
Stable release
0.2.7 / 2010; 14 വർഷങ്ങൾ മുമ്പ് (2010)[1]
ഭാഷPython (wxPython)
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
ലഭ്യമായ ഭാഷകൾMultilingual
തരംRaster graphics editor
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്photobatch.stani.be at the Wayback Machine (archived August 18, 2015)

പ്രവർത്തനം

തിരുത്തുക

വലിപ്പവ്യത്യാസം, തിരിക്കൽ, മുറിച്ചുമാറ്റൽ, ഫോർമാറ്റ് മാറ്റൽ, നിഴലുകൾ ഉണ്ടാക്കൽ, ഉരുണ്ട അരികുകൾ നിർമ്മിക്കൽ, പെഴ്സ്പെക്ടീവ് തുടങ്ങിയ പ്രവർത്തികൾ ഫാച്ചിന് ഒരു കൂട്ടം ഫയലുകളുടെ മേൽ ഒന്നിച്ച് ചെയ്യാൻ കഴിയും.[2] ഫോർമാറ്റ് മാറ്റങ്ങൾക്കും എക്സിഫ് ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള ഫയലുകളുടെ പേര് മാറ്റുന്നതിനും ഫാച്ച് ഉപയോഗിക്കാവുന്നതാണ്.

ഇമേജ് ഇൻസ്പെക്ടർ എന്ന ഭാഗമുപയോഗിച്ച് ഫയലുകളുടെ മെറ്റഡാറ്റയും ടാഗുകളും പരിശാധിക്കാൻ സാധിക്കുന്നു. പിന്നീട് ഇവ വിവിധ പ്രവർത്തനങ്ങളിലേക്ക് കൊടുക്കാൻ കഴിയുന്നു. ഇവിടെ പേരുമാറ്റൽ, കോപ്പി, ഫോർമാറ്റ് മാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. ഒരേസമയം ഒന്നിലധികം ഇൻസ്പെക്ടറുകൾ തുറക്കാനും അവയിലെ വിലകൾ തമ്മിൽ താരതമ്യം ചെയ്യാനും കഴിയും.

ഫാച്ചിനെ ഒരു ചെറിയ ചതുരമായി മറ്റ് വിന്റോകളുടെ മുകളിൽ നിൽക്കുന്ന തരത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയും അതിലേക്ക് വലിച്ചിടുന്ന എന്ത് ചിത്രങ്ങളെയും പ്രോസസ് ചെയ്യാൻ ഇതുപയോഗിച്ച് കഴിയും.

ഫാച്ചിൽ ഒരു പൈത്തൻ കൺസോൾ ഉണ്ട്. അതുപയോഗിച്ച് പ്രോഗ്രാം പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കാൻ കഴിയും.

വിപുലീകരണം

തിരുത്തുക

സ്റ്റാനി മിച്ചൽസ് ഉബുണ്ടു ലിനക്സിലാണ് ഫാച്ച് നിർമ്മിച്ചത്. ലോഗോയും മസ്കോട്ടും ചില ഐക്കണുകളും അഡ്മിററർ ഡിസൈൻ സ്റ്റുഡിയോ ആണ് നിർമ്മിച്ചത്. മറ്റ് ചില് ഐക്കണുകൾ ഓപ്പൺ ക്ലിപ് ആർട്ട് ലൈബ്രറിയിൽ നിന്നും എടുത്തതാണ്. പൈത്തൺ ഇമേജ് ലൈബ്രറി ഉപയോഗിച്ചാണ് ഫാച് ചിത്രങ്ങൾ പ്രോസസ് ചെയ്യുന്നത്. ബസ്സാറും ലോഞ്ച് പാഡും ഉപയോഗിച്ചാണ് ഫാച്ചിന്റെ പരിഭാഷകളും വിപുലീകരണവും കൈകാര്യം ചെയ്യുന്നത്. ഫാച്ചിന് പൈത്ത് ഉപയോഗിച്ച് എക്സ്റ്റെന്റ് ചെയ്യാവുന്ന ഒരു പൈത്തൺ എപിഐ ഉണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. "Archived copy". Archived from the original on 2014-03-23. Retrieved 2014-03-22.{{cite web}}: CS1 maint: archived copy as title (link)
  2. Phatch actions

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫാച്ച്&oldid=3263374" എന്ന താളിൽനിന്ന് ശേഖരിച്ചത്