റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ

റാസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം

റാസ്റ്റർ ചിത്രങ്ങൾ അഥവാ ബിറ്റ്മാപ്പ് ചിത്രങ്ങൾ നിർമ്മിക്കാനും എഡിറ്റുചെയ്യുവാനും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ് റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ. കമ്പ്യൂട്ടർ സ്ക്രീനിൽ വിവിധ ടൂളുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാനോ മാറ്റം വരുത്താനോ ഇത്തരം പ്രോഗ്രാമുകളുപയോഗിച്ച് കഴിയുന്നു. കൂടാതെ റാസ്റ്റർ ചിത്ര ഫോർമാറ്റുകളായ ജെപിഇജി, പിഎൻജി, ജിഫ് തുടങ്ങിയ ബിറ്റ് മാപ്പ് ഫോർമാറ്റുകളിലൊന്നിൽ ചിത്രം സൂക്ഷിക്കാനും ഈ പ്രോഗ്രാമുകൾ സഹായിക്കുന്നു.

ഇമേജ് വ്യൂവർ എന്ന ചിത്രം പ്രദർശിപ്പിക്കുന്ന പ്രോഗ്രാം റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ പ്രോഗ്രാമിന്റെ മുകളിൽ പ്രവർത്തിക്കുന്ന പ്രോഗ്രാമാണ്.

അവലംബംതിരുത്തുക