പ്രധാന മെനു തുറക്കുക

ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്

(ഫാക്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരത സർക്കാരിന്റെ ഉടമസ്ഥതയിൽ, വളവും രാസവസ്തുക്കളും നിർമ്മിച്ച് വിപണനം ചെയ്യുന്ന കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനമാണ് ഫാക്ട് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്.(FACT)[1] രണ്ടാം ലോകമഹായുദ്ധത്തോടെ ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി ചുരുങ്ങിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്ഷാമവും അതുവഴിയുണ്ടായ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ഡോ. സി. പി. രാമസ്വാമി അയ്യരുടെ നിർദ്ദേശാനുസരണമാണ് ഫാക്ടിനു രൂപം കൊടുത്തത്. വ്യവസായപ്രമുഖരായിരുന്ന ശേഷസായി സഹോദരന്മാരുടെ ഉടമസ്ഥതയിൽ എറണാകുളം ജില്ലയിൽ പെരിയാർ നദിയുടെ തീരത്ത് ആലുവയ്ക്കടുത്ത് ഏലൂരിൽ 1943ൽ[2] കമ്പനി ഇൻകോർപ്പറേറ്റ് ചെയ്തു. 1960ൽ ഫാക്ട് ഗവർണ്മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനമായി. 1962ഓടെ കേന്ദ്രസർക്കാർ പ്രധാന ഓഹരിയുടമയായുള്ള ഒരു പൊതുമേഖലാസ്ഥാപനമായി ഫാക്ട് മാറി.

നിലവിൽ കമ്പനിയ്ക്ക് വളം നിർമ്മിക്കുന്നതിന് ഉദ്യോഗമണ്ഡലിലും (1947) അമ്പലമേടിലും (1973), നൈലോൺ നിർമ്മിക്കുന്നതിനാവശ്യമായ കാപ്രോലാക്ടം ഉൽപാദിപ്പിക്കാനായി ഉദ്യോഗമണ്ഡലിലും (1990) ആയി 3 ഉത്പാദനകേന്ദ്രങ്ങളുണ്ട്. 1965ൽ സ്ഥാപിതമായ ഫെഡോ (ഫാക്ട് എഞ്ചിനിയറിംഗ് ആന്റ് ഡിസൈൻ ഓർഗനൈസേഷൻ), ഉദ്യോഗമണ്ഡൽ, 1966ൽ സ്ഥാപിതമായ ഫ്യു (ഫാക്ട് എഞ്ചിനിയറിംഗ് വർക്സ്), പള്ളുരുത്തി എന്നിവ ഫാക്ടിന്റെ മറ്റു ഡിവിഷനുകളാണ്.

ഉദ്യോഗമണ്ഡലിലെ ഫാക്ടറിയിൽ പ്രതിവർഷം 50,000 ടൺ അമ്മോണിയം സൾഫേറ്റ് നിർമ്മിക്കാനാവും. ഇതുകൂടാതെ കമ്പനിയുടെ ഗവേഷണ വികസന വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വർഷത്തിൽ 150 ടൺ ജൈവ വളവും ഉത്പാദിപ്പിക്കുന്നുണ്ട്. ഉത്പന്ന വിപണനത്തിനായി കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വിപുലമായ വിപണന ശൃംഖലയും ഫാക്ടിനുണ്ട്.

ഉള്ളടക്കം

ഉൽപ്പന്നങ്ങൾതിരുത്തുക

വളങ്ങൾതിരുത്തുക

 • ഫാക്ടംഫോസ്
 • അമ്മോണിയം സൾഫേറ്റ്
 • ഫാക്ട് മിക്സ്
 • ജിപ്സം
 • സിങ്കേറ്റഡ് ഫാക്ടംഫോസ്
 • ഫാക്ട് ഓർഗാനിക്

[3]

കാപ്രോലാക്ടംതിരുത്തുക

നൈലോൺ-6 ഉൽപാദിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രധാന അസംസ്കൃത വസ്തുവാണ് കാപ്രോലാക്ടം. ഫാക്ടിൽ ഉൽപാദിപ്പിക്കുന്ന കാപ്രോലാക്ടം വളരേയെറെ പേരുകേട്ടതാണ്. കാപ്രോലാക്ടത്തിന്റെ ഉൽപ്പാദനവേളയിൽ നൈട്രിക് ആസിഡും, സോഡാ ആഷും, ഉപോൽപ്പനങ്ങളായി ലഭിക്കുന്നു. ഇത് വളരെ കുറഞ്ഞ അളവിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നതെങ്കിലും, വിപണനസാധ്യതയുള്ള ഉൽപ്പന്നങ്ങൾ തന്നെയാണ്.[4]

ജൈവവളംതിരുത്തുക

ഫാക്ടിലെ ഗവേഷണ വികസനവിഭാഗം, വളരെ മേന്മയേറിയ ജൈവവളങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. റിസോബിയം, ആസോസ്പിരിലിയം തുടങ്ങിയവ ഫാക്ടി ഗവേഷണ വികസനവിഭാഗം വികസിപ്പിച്ചെടുത്ത ജൈവവളങ്ങളാണ്.

ഉത്പാദനപ്രവർത്തനങ്ങൾതിരുത്തുക

  2009-10 2008-2009 ഏപ്രിൽ-ഡിസം. 2010
ഉത്പാദനം (ടൺ)
ഫാക്ടംഫോസ് 20:20 7,53,744 6,05,047 4,81,457
അമ്മോണിയം സൾഫേറ്റ് 1,79,546 1,28,845 1,45,554
കാപ്രോലാക്ടം 42,006 13,548 32,070
വില്പന (ലക്ഷം ടൺ)
വളം 10.45 8.33 7.18
കാപ്രോലാക്ടം 0.38 0.12 0.32
സാമ്പത്തികസ്ഥിതി (ലക്ഷം രൂപയിൽ)
ലാഭം/നഷ്ടം(-) (-)10370.34 (-)4311.44 1409

ഫെഡോതിരുത്തുക

എൻജിനീയറിംഗ് രംഗത്ത് ഫാക്ടിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കെടുത്ത് രൂപം കൊടുത്ത ഫാക്ടിന്റെ സഹോദരസ്ഥാപനമാണ് ഫെഡോ (ഫാക്ടി എൻജിനീയറിംഗ് ആന്റ് ഡിസൈൻ ഓർഗനൈസേഷൻ). 1965 ജൂലൈ 24 നാണ് ഫെഡോ രൂപം കൊള്ളുന്നത്.[5]

ഫ്യൂതിരുത്തുക

വളം ഉത്പാദനശാലകൾക്കുള്ള യന്ത്രങ്ങൾ നിർമ്മിക്കാനും, അവ സ്ഥാപിക്കുവാനും വേണ്ടി രൂപംകൊടുത്ത മറ്റൊരു വിഭാഗമാണ് ഫ്യൂ അഥവാ ഫാക്ട് എൻജീനയറിംഗ് വർക്സ്. 1966 ഏപ്രിൽ 16 നാണ് ഫ്യൂ രൂപംകൊണ്ടത്. [6]

സാമൂഹിക പ്രതിബദ്ധതതിരുത്തുക

 • ഏലൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് പെരിയാറിൽ നിന്നുമുള്ള ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത് ഫാക്ട് ആണ്. തങ്ങളുടെ അത്യന്താധുനിക സൗകര്യങ്ങളുള്ള കുടിവെള്ള ശുദ്ധീകരണശാല ഫാക്ട് ഇതിനായി ഉപയോഗപ്പെടുത്തുന്നു.
 • ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഫാക്ട് നിലനിൽക്കുന്ന ഏലൂർ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി ഫാക്ട് അതിന്റെ സ്വന്തം നിലക്ക് വിഭാവനം ചെയ്ത് നടപ്പിലാക്കിയിരുന്നു. ഏതാണ്ട് 3000 കുടുംബങ്ങൾ ഉൾപ്പെട്ട ഈ പദ്ധതിയിലേക്ക് പ്രീമിയമായി ഫാക്ട് 8ലക്ഷം ഇന്ത്യൻ രൂപ നൽകിയിരുന്നു.
 • കർഷക ബോധവത്കരണം. കൃത്യമായ ഇടവേളകളിൽ കർഷക ബോധവത്കരണവും, പുതിയ കൃഷി മാർഗ്ഗങ്ങളെക്കുറിച്ചുള്ള പരിശീലനവും, ഫാക്ടിന്റെ പരിശീലന വിഭാഗം നടത്തിയിരുന്നു. ഫാക്ടിന്റെ ഉദ്യോഗസ്ഥർ കർഷകരെ സമീപിച്ച്, പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുക, ഉപദേശങ്ങളും, പരിശീലനങ്ങളും നൽകുക എന്നിവ ചെയ്തിരുന്നു.

[7]

പ്രതിസന്ധിതിരുത്തുക

തുടക്കത്തിൽ ഏറെ ലാഭമുണ്ടാക്കിയ ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു ഫാക്ടെങ്കിലും, ഉദാരവൽക്കരണത്തിന്റേയും, ആഗോളവൽക്കരണത്തിന്റേയും പുതിയ നയങ്ങളിൽപ്പെട്ട് അത് ഇപ്പോൾ ഒരു കനത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാസ വള നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ നാഫ്തയുടെ വില കുത്തനെ ഉയർന്നതാണ് ഈ പ്രതിസന്ധി രൂക്ഷമാകാൻ കാരണം. നാഫ്തക്കു പകരം ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കാൻ ഫാക്ട് തീരുമാനിച്ചുവെങ്കിലും, പ്രശ്നം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. ദ്രവീകൃത വാതകം ഉപയോഗിച്ചു തുടങ്ങിയതോടെ, കേന്ദ്രസർക്കാർ നാഫ്ത ഇന്ധനത്തിനു നൽകിയിരുന്ന സബ്സിഡി നിർത്തലാക്കി.[8]

അവലംബംതിരുത്തുക

 1. "ഫാക്ട് കമ്പനി". കമ്പനിയുടെ ഔദ്യോഗിക വെബ് വിലാസം. Retrieved 11-മേയ്-2014.  Check date values in: |accessdate= (help)
 2. "ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റ‍‍ഡ്". മിനിസ്ട്രി ഓഫ് കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ്. Retrieved 11-മേയ്-2014.  Check date values in: |accessdate= (help)
 3. "ഫാക്ടിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വളങ്ങൾ". ഫാക്ട് കമ്പനിയുടെ ഔദ്യോഗിക വെബ് വിലാസം. Retrieved 11-മേയ്-2014.  Check date values in: |accessdate= (help)
 4. "കാപ്രോലാക്ടം". ഫാക്ട് കമ്പനിയുടെ ഔദ്യോഗിക വെബ് വിലാസം. Retrieved 11-മേയ്-2014.  Check date values in: |accessdate= (help)
 5. "ഫാക്ട് കമ്പനി". ഫാക്ട് കമ്പനി. Retrieved 11-മേയ്-2014. ഫെഡോ രൂപവത്കരണം  Check date values in: |accessdate= (help)
 6. "ഫാക്ട് കമ്പനി". ഫാക്ട് കമ്പനി. Retrieved 11-മേയ്-2014. ഫ്യൂ രൂപവത്കരണം  Check date values in: |accessdate= (help)
 7. "ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ". ഭാരത സർക്കാർ. Retrieved 11-മേയ്-2014.  Check date values in: |accessdate= (help)
 8. "ഫാക്ട് എറണാകുളത്ത് നാളെ ഹർത്താൽ". ദേശാഭിമാനി (ഓൺലൈൻ). 11-മേയ്-2014. Retrieved 11-മേയ്-2014.  Check date values in: |accessdate=, |date= (help)