വാർത്തകൾ 2013

ഏപ്രിൽ 2

തിരുത്തുക
  • കേരള വനം - സിനിമ മന്ത്രി കെ.ബി. ഗണേശ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചു.

    ഏപ്രിൽ 5

    തിരുത്തുക
  • കടൽക്കൊലക്കേസിൽ പ്രതികളായ ഇറ്റാലിയൻ മറീനുകൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ സമർപ്പിച്ചു.
  • ഉത്തരകൊറിയയുടെ ആണവഭീഷണി നേരിടാൻ ശാന്തസമുദ്രമേഖലയിൽ അമേരിക്ക മിസൈൽ പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു.

    ഏപ്രിൽ 7

    തിരുത്തുക
  • ആണവ മിസൈൽ അഗ്നി രണ്ട് വിജകരമായി പരീക്ഷിച്ചു.

    ഏപ്രിൽ 8

    തിരുത്തുക
    മാർഗരറ്റ് താച്ചർ
    മാർഗരറ്റ് താച്ചർ
  • അഫ്ഗാനിസ്ഥാനിൽ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തിൽ പത്ത് കുട്ടികൾ കൊല്ലപ്പെട്ടു.
  • കാലിഫോർണിയയിൽ നടത്താനിരുന്ന അമേരിക്കയുടെ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം മാറ്റിവെച്ചു.
  • മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ (ചിത്രത്തിൽ) അന്തരിച്ചു.

    ഏപ്രിൽ 11

    തിരുത്തുക
  • കേരളത്തിൽ ഇ.കെ. ഭരത് ഭൂഷണെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
  • ടെസ്റ്റ് ട്യൂബ് ശിശുവിന്റെ' പിതാവായി അറിയപ്പെടുന്ന റോബർട്ട് എഡ്വേഡ്‌സ് അന്തരിച്ചു

    ഏപ്രിൽ 12

    തിരുത്തുക
    പ്രാൺ
    പ്രാൺ
  • പ്രാണിന്(ചിത്രത്തിൽ) ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം.

    ഏപ്രിൽ 15

    തിരുത്തുക
  • വെനിസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോ വിജയിച്ചു.

    ഏപ്രിൽ 16

    തിരുത്തുക
  • പുലിറ്റ്‌സർ പുരസ്‌കാരം ദക്ഷിണ ഫ്ലോറിഡയിലെ ദിനപത്രമായ സൺ സെൻറിനലിന്.
  • ഇറാനിലെ തെക്ക് കിഴക്കൻ മേഖലയിൽ ഭൂകമ്പമാപിനിയിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.

    ഏപ്രിൽ 17

    തിരുത്തുക
  • പശ്ചിമഘട്ടത്തെ പരിസ്ഥിതി മേഖല, ജനവാസ മേഖല എന്നിങ്ങനെ രണ്ടായി തിരിക്കാൻ ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ ശുപാർശ.
  • തെലുങ്ക് സാഹിത്യകാരൻ റാവൂരി ഭരദ്വാജയ്ക്ക് 2012 ലെ ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചു.

    ഏപ്രിൽ 18

    തിരുത്തുക
  • ഇറ്റലിയിലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ആദ്യറൗണ്ടിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കും ലഭിച്ചില്ല.

    ഏപ്രിൽ 19

    തിരുത്തുക
  • ഭൂമിക്ക് സമാനമായ മൂന്ന് അന്യഗ്രഹങ്ങളെ, നാസയുടെ കെപ്ലെർ ദൗത്യം വഴി കണ്ടെത്തി. മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യ മേഖലയിലാണെന്നതും ഇവയുടെ പ്രത്യേകതയാണ്.
  • അമേരിക്കൻ സംസ്ഥാനമായ ടെക്‌സാസിൽ രാസവള നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ പതിനഞ്ച് പേർ മരിച്ചു.
  • പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവെസ് മുഷറഫിനെ അറസ്റ്റുചെയ്തു.

    ഏപ്രിൽ 20

    തിരുത്തുക
  • കൂടംകുളം ആണവ നിലയത്തിന്റെ യൂണിറ്റ് ഒന്നിലെ കേടുവന്ന നാല് വാൽവുകൾ മാറ്റിസ്ഥാപിച്ചുവെന്ന് ആറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ വെളിപ്പെടുത്തൽ.
  • ജപ്പാനിലും റഷ്യയിലും ശക്തമായ ഭൂചലനം.

    ഏപ്രിൽ 21

    തിരുത്തുക
  • ഐക്യ ജനാധിപത്യ മുന്നണി വിടാൻ ജെ.എസ്.എസ്. തീരുമാനിച്ചു.[1]
  • തൃശൂർ പൂരം ഇന്ന്.
  • മനുഷ്യ കമ്പ്യൂട്ടർ എന്ന വിശേഷണമുള്ള പ്രശസ്ത ഗണിതശാസ്ത്രജ്ഞയും ജ്യോതിഷപണ്ഡിതയുമായ ശകുന്തളാ ദേവി (84) അന്തരിച്ചു.[2]

    ഏപ്രിൽ 22

    തിരുത്തുക
  • പ്രമുഖ വയലിൻ വിദ്വാൻ ലാൽഗുഡി ജയരാമൻ (82) അന്തരിച്ചു.[3]

    ഏപ്രിൽ 23

    തിരുത്തുക
  • പരാഗ്വേയുടെ പുതിയ പ്രസിഡന്റായി ഹൊറാഷിയോ കാർടിസിനെ തെരഞ്ഞെടുത്തു.[4]
  • മ്യാൻമാറിൽ 2012 ജൂൺമുതൽ നടക്കുന്നത് റോഹിങ്ക്യ മുസ്‌ലിങ്ങൾക്കെതിരെയുള്ള വംശഹത്യയാണെന്ന് 'ഹ്യുമൻ റൈറ്റ് വാച്ച്' റിപ്പോർട്ടുചെയ്തു.[5]
  • ഹിന്ദി ചലച്ചിത്ര പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു.[6]

    ഏപ്രിൽ 24

    തിരുത്തുക
    എൻറികൊ ലെറ്റ
    എൻറികൊ ലെറ്റ
  • ഇറ്റലിയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് എൻറികൊ ലെറ്റ (ചിത്രത്തിൽ) പുതിയ പ്രധാനമന്ത്രിയാകും.[7]

    ഏപ്രിൽ 25

    തിരുത്തുക
  • ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം കെട്ടിടം തകർന്ന് നൂറിലേറെ പേർ മരിച്ചു.[8]
    1. "യു.ഡി.എഫ്. വിടാൻ ജെ.എസ്.എസ്. തീരുമാനം". മാതൃഭൂമി. 21 ഏപ്രിൽ 2013. Retrieved 21 ഏപ്രിൽ 2013.
    2. "പ്രശസ്ത ഗണിത ശാസ്ത്രജ്ഞ ശകുന്തളാ ദേവി അന്തരിച്ചു". മാതൃഭൂമി. 21 ഏപ്രിൽ 2013. Retrieved 21 ഏപ്രിൽ 2013.
    3. "വയലിൻ കുലപതി ലാൽഗുഡി ജയരാമൻ അന്തരിച്ചു". മാതൃഭൂമി. 22 ഏപ്രിൽ 2013. Retrieved 22 ഏപ്രിൽ 2013.
    4. "പാരഗ്വായിൽ വ്യവസായ പ്രമുഖൻ പ്രസിഡന്റ്". ദേശാഭിമാനി. 23 ഏപ്രിൽ 2013. Retrieved 23 ഏപ്രിൽ 2013.
    5. "മ്യാൻമറിലേത് വംശഹത്യയെന്ന് ഹ്യൂമൻറൈറ്റ് വാച്ച്". മാതൃഭൂമി. 23 ഏപ്രിൽ 2013. Retrieved 23 ഏപ്രിൽ 2013.
    6. "ഹിന്ദി പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു". മാതൃഭൂമി. 24 ഏപ്രിൽ 2013. Retrieved 24 ഏപ്രിൽ 2013.
    7. "എൻറികൊ ലെറ്റ ഇറ്റലിയുടെ പ്രധാനമന്ത്രിയാകും". മാതൃഭൂമി. 25 ഏപ്രിൽ 2013. Retrieved 25 ഏപ്രിൽ 2013.
    8. "ബംഗ്ലാദേശിൽ കെട്ടിടം തകർന്ന് മരണം 140 ആയി". മാതൃഭൂമി. 25 ഏപ്രിൽ 2013. Retrieved 25 ഏപ്രിൽ 2013.
  • "https://ml.wikipedia.org/w/index.php?title=ഫലകം:2013/ഏപ്രിൽ&oldid=3275105" എന്ന താളിൽനിന്ന് ശേഖരിച്ചത്