പുലിറ്റ്സർ പുരസ്കാരം

(പുലിറ്റ്‌സർ പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന്‌ നൽകപ്പെടുന്ന ഒരു അമേരിക്കൻ പുരസ്കാരമാണ്‌ പുലിറ്റ്സർ പ്രൈസ്(ഉച്ചാരണം:/ˈpʊlɨtsər/)[1]. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർ‌വ്വകലാശാലയാണ്‌ നിയന്ത്രിക്കുന്നത്.

പുലിറ്റ്സർ പ്രൈസ്
അവാർഡ്പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ മികവിന്
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
നൽകുന്നത്കൊളംബിയ സർവകലാശാല
ആദ്യം നൽകിയത്1917
ഔദ്യോഗിക വെബ്സൈറ്റ്http://www.pulitzer.org/

ഇരുപത് ഇനങ്ങളിലായി എല്ലാവർഷവും ഈ പുരസ്കാരം നൽകിവരുന്നു. ഈ ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു പ്രമാണപത്രവും 10,000 ഡോളറിന്റെ ക്യാഷ് അവാർഡും നൽകപ്പെടുന്നു. പത്രപ്രവർത്തന മത്സരവിഭാഗത്തിലെ സാമുഹിക പ്രവർത്തകനുള്ള അവാർഡ് സ്വർണ്ണ മെഡൽ ഉൾപ്പെടുന്നതാണ്‌. അവാർഡിലെ അംഗീകാരപത്രത്തിൽ വ്യക്തിയെ പരാമർശിക്കാറുണ്ടെങ്കിലും സാധാരണയായി ഇതൊരു പത്രത്തിനാണ്‌ നൽകുന്നത്.

പുരസ്കാരത്തിനുള്ള നടപടിക്രമങ്ങൾ

തിരുത്തുക

മാധ്യമ രംഗത്തുള്ള എല്ലാ സൃഷ്ടികളേയും സ്വമേധയാ വിലയിരുത്തുകയും തിരഞെടുക്കുകയും ചെയ്യുന്ന രീതിയല്ല ഈ അവാർഡ് നിർണ്ണയത്തിനുള്ളത്. 50 ഡോളർ പ്രവേശന തുക നൽകി വേണം ഈ അവാർഡ് നിർണ്ണയത്തിലേക്ക് അപേക്ഷിക്കാൻ.

ചരിത്രം

തിരുത്തുക

ഒരു പത്രപ്രവർത്തകനും പ്രസാധകനുമായ ജോസഫ് പുലിറ്റ്സറാണ്‌ ഈ പുരസ്കാരം സ്ഥാപിച്ചത്. 1911 പുലിറ്റ്സറിന്റെ മരണത്തോടുകൂടി അവാർഡ് കൈകാര്യം കോളംബിയ സർ‌വ്വകലാശാലക്ക് വിട്ടുകൊടുത്തു. ആദ്യ പുലിറ്റ്സർ പ്രൈസ് 1917 ജൂൺ 4 ന്‌ ആണ്‌ നൽകിയത്. ഇപ്പോൾ എല്ലാവർഷത്തിലേയും ഏപ്രിൽ മാസത്തിലാണ്‌ ഈ പുരസ്കാരം പ്രഖ്യാപിക്കപ്പെടുന്നത്. ഒരു സ്വതന്ത്രസമിതിയാണ്‌ അവാർഡ് സ്വീകർത്താക്കളെ തിരഞെടുക്കുക.

പുലിറ്റ്സർ ലഭിച്ച ഇന്ത്യൻ വംശജർ

തിരുത്തുക

അമേരിക്കയിലെ ഈ പുരസ്കാരം ഇന്ത്യൻ വംശജരായ അനവധി അമേരിക്കൻ എഴുത്തുകാർക്കും ലഭിച്ചിട്ടുണ്ട്. [2]

  1. വിജയ് ശേഷാദ്രി (3 സെക്ഷൻസ് - 2014)
  2. ഡോ. സിദ്ധാർഥ് മുഖർജി (ബയോഗ്രഫി ഓഫ് ക്യാൻസർ -2011)
  3. ഗീത ആനന്ദ് (അന്വേഷണാത്മക റിപ്പോർട്ടിംഗ് -2003)
  4. ജുംപ ലാഹിരി (ഇന്റർപെട്ടേഴ്സ് ഓഫ് മാലഡി - 2000)
  5. ഗോവിന്ദ് ബഹാരിലാൽ (ശാസ്ത്ര റിപ്പോർട്ടിംഗ് - 1937)
  1. This pronunciation, starting off like the verb pull, is preferred by the Pulitzer website. However, /ˈpjuːlɨtsər/, starting off like pew, is also quite common, and attested in the major British and American dictionaries.
  2. ദേശാഭിമാനി ദിനപത്രം, 2014 ഏപ്രിൽ 17, പേജ് 7


പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുലിറ്റ്സർ_പുരസ്കാരം&oldid=3608308" എന്ന താളിൽനിന്ന് ശേഖരിച്ചത്