ഫലകം:സമകാലികം/ജൂലൈ 2008
(ഫലകം:സമകാലികം/ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ജൂലൈ 31 - ബാബാ ആംതെയുടെ മകൻ പ്രകാശ് ആംതെയ്ക്കും മരുമകൾ മന്ദാകിനി ആംതെയ്ക്കും 2008-ലെ രമൺ മഗ്സാസെ അവാർഡ്
- ജൂലൈ 30 - സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പഠനത്തിന് 3000 രൂപ മുതൽ 5000 രൂപ വരെ സ്കോളർഷിപ്പ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
- ജൂലൈ 29 - കൊച്ചിയിലെ സ്മാർട്ട് സിറ്റിയ്ക്ക് ആവശ്യമായ 246 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പാട്ടവ്യവസ്ഥകളോടെ കമ്പനിക്ക് കൈമാറി.
- ജൂലൈ 29 - 2008-ലെ മലയാറ്റൂർ അവാർഡിന് കെ.പി. രാമനുണ്ണി അർഹനായി.
- ജൂലൈ 26 - അഹമ്മദാബാദിൽ ബോംബ് സ്ഫോടന പരമ്പര. അമ്പതിൽ അധികം പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ജൂലൈ 26 - ചലച്ചിത്ര പിന്നണിഗായിക ശാന്താ പി. നായർ അന്തരിച്ചു.
- ജൂലൈ 25 - ബാംഗ്ലൂരിൽ തീവ്രവാദി അക്രമണം എന്ന് സംശയിക്കപ്പെടുന്ന ബോംബ് സ്ഫോടന പരമ്പര. ഒരാൾ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ജൂലൈ 23 - ലോക്സഭാ സ്പീക്കർ ആയ സോമനാഥ് ചാറ്റർജിയെ സി.പി.ഐ.(എം) -ൽനിന്ന് പുറത്താക്കി.
- ജൂലൈ 22 - ഇന്ത്യയിലെ മൻമോഹൻ സിംഗ് സർക്കാർ വിശ്വാസവോട്ടിൽ വിജയിച്ചു (275 - 256).
- ജൂലൈ 21 - ബംഗാളി ചലച്ചിത്രസംവിധായകൻ തപൻ സിൻഹയ്ക്ക് 2006-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ്.
- ജൂലൈ 21 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് രാംബരൺ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
- ജൂലൈ 19 - ഏഴാം ക്ലാസ്സിലെ പാഠപുസ്തകം മാറ്റണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗ് നടത്തിയ സമരത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ വാലില്ലാപ്പുഴ എ.എൽ.പി. സ്കൂൾ പ്രധാനാധ്യാപകനായ ജയിംസ് അഗസ്റ്റിൻ മരിച്ചു.
- ജൂലൈ 18 - ദക്ഷിണ കൊറിയയെ തോല്പിച്ച് ഇന്ത്യ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീടം നിലനിർത്തി (3-2).
- ജൂലൈ 12 - കേരളത്തിലെ കെ.എസ്.ആർ.ടി.സി. അടക്കമുള്ള ബസ്സ് സർവ്വീസുകളിൽ ഏറ്റവും കുറഞ്ഞ നിരക്ക് നാലു രൂപയായി പുതുക്കി നിശ്ചയിച്ചു.
- ജൂലൈ 12 - സൽമാൻ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചിൽഡ്രൺ എന്ന കൃതിക്ക് ബെസ്റ്റ് ഓഫ് ദ ബുക്കർ പുരസ്കാരം ലഭിച്ചു.
- ജൂലൈ 1 - കൂടിയാട്ട കലാകാരൻ അമ്മന്നൂർ മാധവ ചാക്യാർ അന്തരിച്ചു.