ഫലകം:സമകാലികം/ജനുവരി 2009
- ജനുവരി 27 - ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ അന്തരിച്ചു.
- ജനുവരി 25 - ഐ.എസ്.ആർ.ഒ. ചെയർമാൻ ജി. മാധവൻ നായർ ഉൾപ്പെടെ 10 പേർക്ക് 2009-ലെ പത്മ വിഭൂഷൺ ലഭിച്ചു.
- ജനുവരി 20 - യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 44-ആം പ്രസിഡന്റായി ബരാക്ക് ഒബാമ സ്ഥാനമേറ്റു.
- ജനുവരി 19 - കമ്മ്യൂണിസ്റ്റ് നേതാവ് ഇ. ബാലാനന്ദൻ അന്തരിച്ചു.
- ജനുവരി 13 - ആസ്ട്രേലിയൻ ക്രിക്കറ്റർ മാത്യു ഹെയ്ഡൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചു.
- ജനുവരി 13 - 2008-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബഹുമതി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി.
- ജനുവരി 12 - 66-ആമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം എ.ആർ.റഹ്മാൻ നേടിയതുൾപ്പെടെ സ്ലംഡോഗ് മില്യണേറിന് നാലു പുരസ്കാരങ്ങൾ.
- ജനുവരി 8 - ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തിനു സമർപ്പിച്ചു.
- ജനുവരി 2 - കിള്ളിനോച്ചിയുടെ നിയന്ത്രണം ശ്രീലങ്കൻ സൈന്യം പുലികളിൽ നിന്നും തിരിച്ചു പിടിച്ചു.
- ജനുവരി 1 - ആസാമിലെ ഗുവാഹത്തിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 5 പേർ മരിക്കുകയും 40-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ജനുവരി 1 - സ്ലൊവാക്യ യൂറോയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുകയും യൂറോസോണിലെ പതിനാറാമത്തെ അംഗമാകുകയും ചെയ്തു.