ഫറാ ഖാൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(ഫറ ഖാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നൃത്ത സംവിധായികയും ചലച്ചിത്രസംവിധായികയുമാണ് ഫറാ‍ ഖാൻ എന്നറിയപ്പെടുന്ന ഫറാ ഖാൻ കുന്ദർ(ജനനം: ജനുവരി 9, 1965). 100 ലധികം ചിത്രങ്ങളിൽ നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. .[1] കൂടാതെ അടുത്ത കാലത്ത് വളരെ പ്രസിദ്ധമായ ഓം ശാന്തി ഓം, മേം ഹൂ ന എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

ഫറാ ഖാൻ
ജനനം
ഫറാ ഖാൻ
തൊഴിൽനൃത്ത സംവിധായക, ചലച്ചിത്രസംവിധായക
ജീവിതപങ്കാളി(കൾ)ശ്രീഷ് കുന്ദർ (2004-ഇതുവരെ)

ആദ്യ ജീവിതം

തിരുത്തുക

പിതാവ് കമ്രാൻ ഖാൻ, മാതാ‍വ് മേനക. മുൻ ബോളിവുഡ് ചലച്ചിത്ര താരങ്ങളായ ഹണി ഇറാനി, ഡെയ്സി ഇറാനി എന്നിവർ സഹോദരിമാരും, നടനായ സാജിദ് ഖാൻ സഹോദരനുമാണ്.

ഔദ്യോഗിക ജീവിതം

തിരുത്തുക

ആദ്യമായി നൃത്തസംവിധാനം ചെയ്ത ചിത്രം അമീർ ഖാൻ നായകനായ ജോ ജീത്ത വഹി സികന്ദർ എന്ന ചിത്രമായിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളിൽ നൃത്ത സംവിധാനം പ്രശസ്തമായി. കഭി ഹാ കഭി ന എന്ന ചിത്രത്തിന്റെ സംവിധാനത്തിനിടെ നടൻ ഷാരൂഖ് ഖാനുമായി പരിചയപ്പെടുകയും ഇവർ പിന്നീട് നല്ല സുഹൃത്തുക്കൾ ആവുകയും ചെയ്തു.[2]

അന്താരാഷ്ട്രചലച്ചിത്രമേഖലയിൽ മൺസൂൺ വെഡ്ഡിംഗ് , ബോംബേ ഡ്രീംസ് , വാനിറ്റി എന്നീ ചിത്രങ്ങളിൽ നൃത്ത സംവിധാനം ചെയ്തു കൊണ്ട് ശ്രദ്ധേയയായി. 2004 ലെ ടോണി ചലച്ചിത്രപുരസ്കാരത്തിൽ മികച്ച നൃത്ത സംവിധാനത്തിന് നിർദ്ദേശിക്കപ്പെടുകയുണ്ടായി.[3]

ഷാരൂഖ് ഖാൻ നായകനായിട്ടുള്ള മേം ഹൂ ന എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് ചലച്ചിത്രസംവിധാനത്തിലേക്കും കടന്നു. ഇത് ഒരു വലിയ ഹിറ്റ് ചിത്രമായിരുന്നു. എക്കാലത്തേയും വരവു നേടികൊടൂത്ത ചിത്രമായിരുന്നു ഓം ശാന്തി ഓം എന്ന ചിത്രം.[4]

സ്വകാര്യ ജീവിതം

തിരുത്തുക

ഒരു ചലച്ചിത്ര എഡിറ്ററായ ശ്രീഷ് കുന്ദറിനെയാണ് ഫറാ വിവാഹം ചെയ്തിരിക്കുന്നത്.[5] ഇവരുടെ വിവാഹം ഡിസംബർ 9, 2004-ന് ആയിരുന്നു. ഒരു ഹിന്ദു മുസ്ലിം ആചാരങ്ങൾ അനുസരിച്ചാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തന്റെ ഭർത്താവ് സംവിധാനം ചെയ്ത ചിത്രമായ ജാനെമൻ എന്ന ചിത്രവും പിന്നീട് ഫറ നൃത്ത സംവിധാനം ചെയ്യുകയുണ്ടായി.

ഇവർക്ക് 2008 ഫെബ്രുവരി 11-ന് മുന്നൂ കുട്ടികൾ (ഒരു ആണും രണ്ട് പെണ്ണും) പിറക്കുകയുണ്ടായി.[6]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഫറാ ഖാൻ

  1. "Bollywoodblog articles tagged "Farah-Khan"". Bollywoodblog. Archived from the original on 2008-12-09. Retrieved 2008-11-17.
  2. Patil, Vimla. "Shah Rukh Khan's 40th birthday was celebrated in a fine manner". South Asian Women's Forum.
  3. Tony Award for Best Choreography
  4. Ben Fenton (June 26 2008). "Om Shanti Om rakes in $45m worldwide". FT.com. Archived from the original on 2015-05-07. Retrieved 2008-11-17. {{cite web}}: Check date values in: |date= (help)
  5. Kulkarni, Ronjita (August 12, 2004). "Meet the man Farah Khan will marry". Rediff.com. Retrieved 2008-11-17.
  6. Mantra Staff on 05th April 2008, Bollywood Staff on 05th April 2008 (2008 April 05). "Farah, Shirish name their son". Bollywood Mantra. Archived from the original on 2009-02-18. Retrieved 2008-11-17. {{cite news}}: Check date values in: |date= (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=ഫറാ_ഖാൻ&oldid=3929672" എന്ന താളിൽനിന്ന് ശേഖരിച്ചത്