ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാണ് പ്രേമലത അഗർവാൾ (ജനനം: 1963)[1] ,[2] പർവതാരോഹണ മേഖലയിലെ ഈ നേട്ടങ്ങൾക്ക് 2013 ൽ ഇന്ത്യാ ഗവൺമെന്റ് അവർക്ക് പത്മശ്രീയും 2017 ൽ ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡും നൽകി [3],[4]. 2011 മെയ് 20 ന്, 48 വയസ് പ്രായമുള്ളപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുകയും ഇത് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിതയെന്ന നേട്ടത്തിന് അർഹയാകുകയും ചെയ്തു [5] ,[6]. പിന്നീട് ജമ്മു കശ്മീർ സ്വദേശിയായ സംഗീത സിന്ധി ബഹൽ 2018 ൽ 53 ആം വയസ്സിൽ എവറസ്റ്റ് കീഴടക്കി ഈ റെക്കോർഡ് മറികടന്നു[7] .ഝാർഖണ്ഡ്‌ സംസ്ഥാനത്ത് നിന്ന് എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന നേട്ടവും പ്രേമലത അഗർവാൾ കരസ്ഥമാക്കി

പ്രേമലത അഗർവാൾ
രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് 2017 ലെ ടെൻസിംഗ് നോർഗെ ദേശീയ സാഹസിക അവാർഡ് ശ്രീമതി. പ്രേംലത അഗർവാളിനു സമ്മാനിക്കുന്നു
ജനനം1963
ദേശീയത ഇന്ത്യ
തൊഴിൽപർവ്വതാരോഹക
അറിയപ്പെടുന്നത്സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ,എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത
ജീവിതപങ്കാളി(കൾ)വിമൽ അഗർവാൾ
കുട്ടികൾരണ്ട് പെൺമക്കൾ
മാതാപിതാക്ക(ൾ)രാമവതർ ഗാർഗ് ,
പുരസ്കാരങ്ങൾപത്മശ്രീ,ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡ്




സെവൻ സമ്മിറ്റുകൾ കീഴടക്കിയതിന്റെ വിവരങ്ങൾ [8]

തിരുത്തുക
നമ്പർ ചിത്രം കൊടുമുടി ഉയരം ഭൂഖണ്ഡം കീഴടക്കിയ വർഷം
1   എവറസ്റ്റ്‌ 8,848 മീ (29,029 അടി) ഏഷ്യ മെയ് 20 , 2011
2   അകൊൻകാഗ്വ 6,961 മീ (22,838 അടി) തെക്കേ അമേരിക്ക ഫെബ്രുവരി 10, 2012
3   ഡെനാലി 6,194 മീ (20,322 അടി) വടക്കേ അമേരിക്ക മെയ് 23 , 2013
4   കിളിമഞ്ചാരോ 5,895 മീ (19,341 അടി) ആഫ്രിക്ക ജൂൺ 6 , 2008
5   എൽബ്രസ് 5,642 മീ (18,510 അടി) യൂറോപ്പ് ഓഗസ്റ്റ് 12 , 2012
6   വിൻസൺ മാസിഫ് 4,892 മീ (16,050 അടി) അന്റാർട്ടിക്ക ജനുവരി 5 , 2013
7   പുങ്കക്  ജയാ 4,884 മീ (16,024 അടി) ഓസ്ട്രേലിയ ഒക്ടോബർ 22 , 2013


സ്വകാര്യജീവിതം

തിരുത്തുക

പടിഞ്ഞാറൻ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ ബിസിനസുകാരനായ രാമവതർ ഗാർഗ് ആണ് പിതാവ് .മുതിർന്ന പത്രപ്രവർത്തകയായ വിമൽ അഗർവാളിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺ മക്കൾ ആണ് . പ്രേമലത ഇപ്പോൾ ടാറ്റാ സ്റ്റീലിനൊപ്പം ജോലിചെയ്യുന്നു. ജംഷദ്‌പൂരിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലെ ജുഗ്‌സലായി പട്ടണത്തിലാണ് ഇപ്പോൾ താമസിക്കുന്നത്.

കൂടുതൽ കാണുക

തിരുത്തുക

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ


  1. "Premlata scales seven summits -". www.timesofindia.indiatimes.com.
  2. "Premlata scales seven summits -". wwww.thehindu.com.
  3. "Padma Shree for Premlata Agarwal -". www.dashboard-padmaawards.gov.in. Archived from the original on 2022-05-16. Retrieved 2019-09-19.
  4. "Tenzing Norgay National Adventure Award in 2017 for Premlata Agarwal -". www.pib.gov.in.
  5. "48-year-old Premlata Agarwal becomes oldest Indian woman to scale Mt Everest -". indianexpress.com.
  6. "48-year-old Premlata Agarwal- Mother of two becomes oldest Indian woman to climb Mount Everest-". indianexpress.com.
  7. "53-year-old Sangeeta Sindhi Bahl, a former Miss India finalist in 1985, became the oldest Indian woman to scale world's highest peak Mt Everest -". indianexpress.com.
  8. "Premlata Agarwal- seven-summits climbing details -". www.indianexpress.com.


"https://ml.wikipedia.org/w/index.php?title=പ്രേമലത_അഗർവാൾ&oldid=4144916" എന്ന താളിൽനിന്ന് ശേഖരിച്ചത്