ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് പ്രവീൺ സ്വാമി (ജനനം 1969). നെറ്റ്‌വർക്ക് 18 ഗ്രൂപ്പിന്റെ കൺസൽട്ടിങ് എഡിറ്ററായി പ്രവർത്തിക്കുന്ന പ്രവീൺ സ്വാമി, അന്താരാഷ്ട്ര-നയതന്ത്ര-സുരക്ഷാവിഷയങ്ങളിൽ നിപുണനാണ്[1]. ദി ഹിന്ദു, ദ ഡെയിലി ടെലഗ്രാഫ്, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം കശ്മീരിലെ സംഘർഷങ്ങളെ അധികരിച്ച് രണ്ട് ഗ്രന്ഥങ്ങൾ രചിച്ചു[2].

പ്രവീൺ സ്വാമി
ജനനം1969
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ, പത്രപ്രവർത്തകൻ
ജീവിതപങ്കാളി(കൾ)നിഷ്ത ഗൗതം

ജീവിതരേഖ തിരുത്തുക

1993 മുതൽ 2014 വരെ ഇന്ത്യൻ പത്രമായ ദി ഹിന്ദുവിൽ അസോസിയേറ്റ് എഡിറ്ററായിരുന്നു പ്രവീൺ സ്വാമി. കശ്മീർ സംഘർഷം, മാവോയിസ്റ്റ് പ്രശ്നം, തീവ്രവാദ ഗ്രൂപ്പുകൾ എന്നീ വിഷയങ്ങളിൽ സ്ഥിരമായി എഴുതിവന്നു[3]. ദൽഹിയിൽ റസിഡന്റ് എഡിറ്ററായിരിക്കേ, 2014-ൽ ദ ഹിന്ദുവിൽ നിന്ന് രാജിവെച്ചു. മാനേജ്മെന്റിലെ അധികാരഘടനയിൽ വന്ന മാറ്റം ഉൾക്കൊള്ളാൻ കഴിയാതെയാണ് പി സായ്നാഥിനൊപ്പം പ്രവീൺ സ്വാമിയും രാജിവെച്ചത്[4][5].

ബഹുമതികൾ തിരുത്തുക

പ്രവീൺ സ്വാമിയുടെ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1999-ൽ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് സംസ്കൃതി സമ്മാൻ ലഭിച്ചു.

2003-ൽ രാഷ്ട്രീയ പത്രപ്രവർത്തനത്തിന് പ്രേം ഭാട്ടിയ മെമ്മോറിയൽ അവാർഡ് ലഭിച്ചു[6].

കശ്മീരുമായി ബന്ധപ്പെട്ട ലേഖന പരമ്പരക്ക് 2006-ലെ രാംനാഥ് ഗോയങ്കെ അവാർഡ് ലഭിച്ചു[7].

2004-2005 കാലയളവിൽ യു.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ സീനിയർ ഫെലോ ആയിരുന്നു പ്രവീൺ സ്വാമി[8].

ഗ്രന്ഥസൂചിക തിരുത്തുക

  • An Informal War: India, Pakistan and the Secret Jihad in Jammu and Kashmir (London: Routledge, 2007)
  • The Kargil War (New Delhi: LeftWord Books, 1999)
  • ‘Quick Step or Kadam Taal: The Elusive Search for Peace in Jammu and Kashmir’ (Washington DC: United States Institute of Peace Special Report 133, 2005)


അവലംബം തിരുത്തുക

  1. "Opinion". Blogs.telegraph.co.uk. Archived from the original on 2010-11-16. Retrieved 2016-12-01.
  2. Daly, Mark (2008-12-16). "UK | Scotland | Glasgow, Lanarkshire and West | The international trail of terror". BBC News. Retrieved 2016-12-01.
  3. "Archived copy". Archived from the original on 5 March 2014. Retrieved 22 February 2013.{{cite web}}: CS1 maint: archived copy as title (link)
  4. "Another churn at The Hindu as Praveen Swami & P Sainath quit | Best Media Info, News and Analysis on Indian Advertising, Marketing and Media Industry". Bestmediainfo.com. 2014-07-15. Retrieved 2016-12-01.
  5. "Newslaundry". Newslaundry. 2016-01-01. Retrieved 2016-12-01.
  6. "Award presented to journalist". The Hindu. 2003-08-12. Archived from the original on 2012-10-12. Retrieved 2016-12-01.
  7. "Archived copy". expressindia.indianexpress.com. Archived from the original on 24 June 2013. Retrieved 13 January 2022.{{cite web}}: CS1 maint: archived copy as title (link)
  8. Quickstep or Kadam Taal?: The Elusive Search for Peace in Jammu and Kashmir Archived 2019-09-08 at the Wayback Machine., United States Institute of Peace, 13 March 2005.
"https://ml.wikipedia.org/w/index.php?title=പ്രവീൺ_സ്വാമി&oldid=3916539" എന്ന താളിൽനിന്ന് ശേഖരിച്ചത്