മൊബൈൽ ഫോണിലെ ഒരു സന്ദേശം
ടെലിഫോണുകളിലെ കീ പാഡ്

ഫോണുകളിലും മൊബൈൽ ഫോണുകളിലും മറ്റും ചെറിയ രൂപത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതിനാണ് എസ്.എം.എസ്. എന്നു പറയുന്നത്. ഷോർട്ട് മെസ്സേജ് സർ‌വീസ് (S.M.S - Short Message Service) എന്നാണ്‌ ഇംഗ്ലീഷിൽ ഇതിന്റെ പൂർണ്ണ രൂപം. ലോകത്തെല്ലായിടത്തും എസ്.എം.എസ്. ന് ഒരേ രീതിയാണ്‌ അവലംബിക്കുന്നത്.

160 അക്ഷരങ്ങളാണ്‌ ഒരു സാധാരണ സന്ദേശത്തിലുണ്ടാകുക. ഇതിൽ കൂടുതൽ വരുന്ന സന്ദേശങ്ങൾക്ക് അധികനിരക്കുകൾ സേവനദാതാക്കൾ ഈടാക്കാറുണ്ട്.