ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്

09:10, 5 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Jamiat Ulema-e-Hind" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)

ദയൂബന്ദി പ്രസ്ഥാനത്തിന് കീഴിലായി 1919- നവംബറിൽ ആരംഭിച്ച ഒരു മുസ്‌ലിം സംഘടനയാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്. [1] അബ്ദുൽ ബാരി ഫിറൻജി മഹലി, കിഫായതുല്ലാഹ് ദഹ്ലവി, മുഹമ്മദ് ഇബ്റാഹിം മിർ സിലാകോട്ടി, സനാഉല്ലാഹ് അമൃത്സരി തുടങ്ങിയ ദയൂബന്ദ് പണ്ഡിതരാണ് ജംഇയ്യത്തിന്റെ സ്ഥാപകനേതാക്കൾ.[2]

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്
جمعیت علمائے ہند
രൂപീകരണംനവംബർ 1919 (105 വർഷങ്ങൾ മുമ്പ്) (1919-11)
സ്ഥാപകർ
പദവിമതസംഘടന
ലക്ഷ്യംസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട സംഘടന നിലവിൽ ഇന്ത്യൻ മുസ്‌ലിംകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്നു
ആസ്ഥാനം1, Bahadur Shah Zafar Marg, New Delhi
Location
  • ITO
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
അംഗത്വം
Over 12 Million, and millions of followers.
ഔദ്യോഗിക ഭാഷ
ഉർദു, ഇംഗ്ലീഷ് ഭാഷകൾ
സെക്രട്ടറി ജനറൽ
  • Masoom Saqib Qasmi (A)
  • Hakeemuddin Qasmi (M)
പ്രസിഡന്റ്
വെബ്സൈറ്റ്Official website of M group
Official website of A group
2008-ൽ മഹ്‌മൂദ് ഗ്രൂപ്പ്, അർഷദ് ഗ്രൂപ്പ് എന്നിങ്ങനെ രണ്ടായി പിളർന്നു.


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി സഹകരിച്ചുകൊണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവ പങ്കാളിയായിരുന്നു ജംഇയ്യത്ത്. ഉയർന്നുവന്ന വിഭജനവാദത്തെ എതിർത്ത സംഘടന, സംയോജിത ദേശീയതയാണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചു. ഒരു വിഭാഗം വിഭജനത്തോട് അനുഭാവം പുലർത്തിക്കൊണ്ട് ജംഇയ്യത്തുൽ ഉലമായെ ഇസ്‌ലാം എന്ന പുതിയ സംഘമായി വിഭജിച്ചു പോയി.

കിഫായതുല്ലാഹ് ദഹ്ലവിയാണ് ജംഇയ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയത്[3][4]. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു സംഘടനയാണ് ജംഇയ്യത്ത്. 2008-ലെ പിളർപ്പോടെ മഹ്‌മൂദ് മദനിയുടെയും അർഷദ് മദനിയുടെയും പേരുകളിൽ രണ്ട് സംഘങ്ങളായി ജംഇയ്യത്ത് പിരിഞ്ഞു.

.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ

1920 സെപ്റ്റംബർ 8-ന് ബ്രിട്ടീഷ് ഉല്പന്നങ്ങൾ ബഹിഷ്കരിച്ചുകൊണ്ട് തർക്കെ മവാലാത്ത് എന്ന പ്രമേയം പുറപ്പെടുവിച്ചു. നിസ്സഹകരണപ്രസ്ഥാനത്തെ മുസ്‌ലിംകൾക്കിടയിൽ എത്തിക്കാൻ ഈ പ്രമേയം വലിയ പങ്കുവഹിച്ചു[5][6][7][4].

പ്രമാണം:Hifzur Rahman Seoharwi sharing stage with Azad, Nehru and others.jpg
അബുൽ കലാം ആസാദ്, ജവഹർ ലാൽ നെഹ്‌റു എന്നിവരുമൊത്ത് ജംഇയ്യത്തിന്റെ നേതാവ് ഹിഫ്സുർ റഹ്മാൻ സിയോഹർവി

അവലംബം

  1. Khan, Feisal (2015). Islamic Banking in Pakistan: Shariah-Compliant Finance and the Quest to make Pakistan more Islamic. Routledge. p. 253. ISBN 978-1-317-36652-2. Archived from the original on 5 January 2020. Retrieved 25 January 2019.
  2. Wasif Dehlavi 1970, പുറം. 45.
  3. Deobandi, പുറം. 140.
  4. 4.0 4.1 Jami'i 1995, പുറം. 492.
  5. Mansoorpuri 2014, പുറം. 189.
  6. Islam 2018, പുറം. 158.
  7. Wasif Dehlavi 1970, പുറം. 58.