"മൂവാറ്റുപുഴ കൈവെട്ട് സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
എൻ.ഐ.എ. കോടതിവിധി: കോപ്പിപേസ്റ്റ് നീക്കുന്നു
വരി 59:
 
== എൻ.ഐ.എ. കോടതിവിധി ==
മൂവാറ്റുപുഴ കൈവെട്ട് കേസിൽ 6 പേരെക്കൂടി കൂറ്റക്കാരെന്ന എൻ.ഐ. എ. കോടതി ജൂലെ 2023 ൽ കണ്ടെത്തി. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. നിരോധിത സംഘടനയായ [[പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ]] ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് ഈ ക്രൂരകൃത്യം എന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. വധശ്രമവും ഗൂഢാലോചനയും ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതിയിലെ പ്രത്യേക ജഡ്ജി അനിൽ കെ ഭാസ്‌കർ കണ്ടെത്തി.<ref>{{Cite web|url=read://https_malayalam.indianexpress.com/?url=https%3A%2F%2Fmalayalam.indianexpress.com%2Fkerala-news%2Fprof-tj-joseph-hand-hacked-case-second-verdict-877457%2F|title=കൈവെട്ട് കേസ്: ആറ് പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി}}</ref> പി.എം. അയൂബ്, സജൽ, മൊയ്തീൻ കുഞ്ഞ്, നജീബ്, നാസർ, നൌഷാദ് എന്നീ 6 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി ഇവരോടൊപ്പം വിചാരണ നേരിട്ട 5 പ്രതികളായ മൻസൂർ, റാഫി, ഷഫീക്ക, അസീസ്, സുബൈർ എന്നിവരെ തെളിവുകളുടെ അഭാവത്താൽ വെറുതെ വിട്ടു. നൌഷാദ് (9 ആം പ്രതി), മൊയ്തീന് (11 ആം പ്രതി), അയൂബ് (12 ആം പ്രതി) തുടങ്ങിയവർക്കെതിരെ ചുമത്തിയ യുഎപിഎയിൽനിന്നും ഒഴിവാക്കി. അതേസമയം ശിക്ഷ പരമാവധി കുറക്കണമെന്ന് പ്രതികൾ കോടതിയോട് അപേക്ഷിച്ചുവെങ്കിലും എല്ലാവർക്കും വേദനയില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
 
ആദ്യഘട്ടത്തിലെ വിചാരണ നേരിട്ട ആകെയുള്ള 37 പേരിൽ 11 പേരെ നേരത്തേ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനു പിന്നാലെ അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്.
"https://ml.wikipedia.org/wiki/മൂവാറ്റുപുഴ_കൈവെട്ട്_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്