"പ്രതാപ് കെ. പോത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 23:
 
}}
ഒരു ഇന്ത്യൻ ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമാണ്‌‌ '''പ്രതാപ്.കെ പോത്തൻ''' (തമിഴ്: பிரதாப் போத்தன்‍) പ്രതാപ് പോത്തൻ എന്നപേരിലാണ്‌ അദ്ദേഹം പ്രശസ്തൻ. [[മലയാളം]],[[തമിഴ്]],[[കന്നട]],[[[തെലുഗ്]], [[ഹിന്ദി]] എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേതം,ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാള ചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ,വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു.
 
==ജീവിതരേഖ==
1952ൽ തിരുവനന്തപുരത്ത് ഒരു ബിസിനസ്സ് കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം. [[ഊട്ടി|ഊട്ടിയിലെ]] ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽ]] നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
 
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട [[ഭരതൻ (ചലച്ചിത്രസംവിധായകൻ)|ഭരതൻ‌]] തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ,പന്നീർ പുഷ്പങ്ങൾ,വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായത്.
"https://ml.wikipedia.org/wiki/പ്രതാപ്_കെ._പോത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്