"കേരളോത്സവം 2009" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = കേരളോത്സവം 2009 | image = | image size = | alt ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:42, 23 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ശങ്കർ പണിക്കരുടെ സംവിധാനത്തിൽ വിനു മോഹൻ, നെടുമുടി വേണു, കലാഭവൻ മണി, വിഷ്ണുപ്രിയ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 17 ഡിസംബർ 2009 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കേരളോത്സവം 2009. ഗ്രേയ്സ് ഇന്റർനാഷണലിന്റെ ബാനറിൽ ഹാരിസ് അബ്ദുൾ ഗഫൂർ ബഹറിൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രമ്യ ഫിലിംസ് ആണ്.

കേരളോത്സവം 2009
സംവിധാനംശങ്കർ പണിക്കർ
നിർമ്മാണംഹാരിസ് അബ്ദുൾ ഗഫൂർ ബഹറിൻ
കഥശങ്കർ പണിക്കർ
തിരക്കഥവിനു നാരായണൻ
അഭിനേതാക്കൾവിനു മോഹൻ,
നെടുമുടി വേണു,
കലാഭവൻ മണി,
വിഷ്ണുപ്രിയ
സംഗീതംശ്യാം ധർമ്മൻ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംദീപക് കുമാർ പാഡി
ചിത്രസംയോജനംഎം. കോടീശ്വരൻ
വിതരണംരമ്യ ഫിലിംസ്
റിലീസിങ് തീയതി17 ഡിസംബർ 2009
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

ശങ്കർ പണിക്കർ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വിനു നാരായണൻ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
വിനു മോഹൻ സന്ദീപ് സുബ്രഹ്മണ്യം
നെടുമുടി വേണു പത്മനാഭൻ എബ്രാന്തിരി
ശങ്കർ
കലാഭവൻ മണി
കെ.ബി. ഗണേഷ് കുമാർ
സലീം കുമാർ
ശിവജി ഗുരുവായൂർ
വിഷ്ണുപ്രിയ ഗംഗ

സംഗീതം

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ശ്യാം ധർമ്മൻ ആണ്. പശ്ചാത്തല സംഗീതം കൊടുത്തത് ബിജു പൌലോസ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ദീപക് കുമാർ പാഡി
ചിത്രസം‌യോജനം എം. കോടീശ്വരൻ
ചമയം വിനു
വസ്ത്രാലങ്കാരം കുക്കു ജീവൻ
സംഘട്ടനം മാഫിയ ശശി
എഫക്റ്റ്സ് രാജേഷ്
അസോസിയേറ്റ് ഡയറക്ടർ എൻ. വിനു
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
പ്രൊഡക്ഷൻ ഡിസൈൻ ജോസ് വരാപ്പുഴ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കേരളോത്സവം_2009&oldid=876185" എന്ന താളിൽനിന്ന് ശേഖരിച്ചത്